Sunday, December 20, 2009
മങ്കലശ്ശേരി താഴിട്ടു പൂട്ടുന്നു...
രണ്ടായിരാമാണ്ട്, ആഗസ്ത് മാസത്തിലാണ് താമസിക്കാനൊരു വീട് നോക്കി താവരക്കരേ തെരുവുകളില്‍ കൂടി പുഷ്പനു, ആന്റപ്പനും പിന്നെ ദിവാരനും തെണ്ടി നടന്നത്. ചെന്നെത്തിയത് ബി എന്‍ പ്രസന്ന എന്ന് പറയുന്ന കീറാമുട്ടി ഹൌസ് ഓണറുടെ വീട്ടില്‍. മാസം ആറയിരത്തി അഞൂറ് കൂവക്ക് ഞങളാ കെട്ടിടത്തിലെ രണ്ടാം നിലയിലെ ഒരു വീട് വാടകക്കെടുത്തു.
പതിയെ കോമളനും, ശശിയും കൂട്ടിനു വന്നു. ഇടയിലെന്നോ പക്രുവും. ആറ് പേര്‍ക്ക് കിടക്കാനുള്ള സെറ്റപ്പില്ലാഠതിനാലും, പക്രു വീടിന്റെ അഡ്വാന്‍സ് തന്നില്ലാ എന്ന മഹാപാപം ചെയ്തതിനനലും, അവന് ഞങളെല്ലാരും കൂടി ഒരു പായും, തലയിണയും കൊടുത്ത് ഹാളില്‍ കിടന്നോളാന്‍ പറഞു. അടുക്കളയില്‍ നിന്നും വരുന്ന പാറ്റകളോടും, അടുത്തുള്ള ചാലില്‍ നിന്നും പാരാ ഡൈവിങ് ചെയ്യാന്‍ വേണ്ടി കയറി വരുന്ന കൊതുകുകളോടും സല്ലപിച്ച്, അവന്‍ അവന്റെ രാവുകളെ തള്ളിനിക്കി.
ഭക്ഷണം ദൈവങളേക്കാലും മുകളിലായി കാണാന്‍ ശാലിച്ച കോമളനാണ് തൊട്ടടുത്ത വീട്ടില്‍ ഒരു മലയാളി ആന്റി ചെറിയൊരു മെസ്സ് പോലെ ഒരു സെറ്റപ്പ് നടത്തുന്നതായി കണ്ടുപിടിച്ചത്. അന്നുമുതലിന്നു വരെ പ്രാതലും, അത്താഴവും അവിടെനിന്നു തന്നെയാണ്.
ആന്റി ഉണ്ടാക്കി തരുന്ന വിഭങള്‍...
തിങ്കള്‍ പുട്ട്,കടല
ചൊവ്വ ഇഡ്ഡലി, തേങാ ചട്ട്ണി, ഉള്ളി ച്ചമ്മന്തി
ബുധന്‍ ദോശ, തേങാ ചട്ണി, ഉള്ളിച്ചമ്മന്തി, ദോശപ്പൊടി
വ്യാഴം ഉപ്പുമാവ് അല്ലെങ്കില്‍ ഇടിയപ്പം, കടലക്കറി, പഴം, പപ്പടം.
വെള്ളി ആപ്പം, കിഴങു കറി/ക്കടലക്കറി
ശനി ദോശ റിപ്പീറ്റ്.
ഞായര്‍ ചപ്പാത്തി, കിഴങു കറി.
എല്ലാ ദിവസവും വൈകീട്ട് ഉണ്. ആഴ്ചയില്‍ മൂന്ന് ദിവസം നോണ്‍-വെജ്. എന്നും ഒരു പൊരിയല്‍/ഉപ്പേരി ഉണ്ടാകും. മോര്, പപ്പടം, കൊണ്ടാട്ടം, മാങാ,നാരങ അച്ചാറ് എന്നിവ വേറേ...
പതിയെ ആന്റിയുടെ സ്നേഹം കലറ്ന്ന ഭക്ഷണവും, പരിലാളനയും നജ്ങളെ ആന്റിയെ ഒരു അമ്മയുടെ പോലെ കാണാന്‍ പ്രേരിപ്പിച്ചു. ആന്റിയുടെ ചെറുമക്കളെ സ്നേഹിക്കുന്ന പോലെ, ഞഗളേയും ആന്റി സ്നേഹിച്ചു. പനി വന്നാല്‍, മൂന്ന് നേരം കഞി, ചായ എല്ലാം ഫ്രീ. “അമ്മ വിളിച്ചിരുന്നോ...’ എന്നും, ‘ബാക്കിയുള്ളവര്‍ എണിറ്റോ‘ എന്നും മറ്റും ചോദിക്കാത്ത ഒരു ദിവസം പോലുമുണ്ടാവില്ല ആന്റിക്ക്.
ഞങളെല്ലാവരും ഒരുമിച്ചുള്ള യാത്രകള്‍... ലാല്‍ബാഗ്, ബനാര്‍ഗട്ട, നന്ദി ഹിത്സ്, ഷിവ സമുദ്രം, മൈസൂര്‍, വണ്ടര്‍ ലാ, ഇന്നൊവേറ്റിവ് മള്‍റ്റിപ്ലക്സ് ( :( ), കൊല്ലൂര്‍ മൂകാമ്പിക യാത്രകള്‍ അങിനെ ഒരുപാട്...
ഇടയില്‍ വച്ച് കോമളനും, ആന്റപ്പനും മങ്കലശ്ശേരി വിട്ട് പോയി. ഒരുപക്ഷേ മങ്കലശ്ശേരി ചരിതങളില്‍ ഏറ്റവും കൂടുതല്‍ പോസ്റ്റുകള്‍ ഇവമ്മാരെ കുറിച്ചായിരിക്കണം. മണ്ടത്തരങള്‍ കാണീക്കാന്‍ അതി മിടുക്കമ്മാര്‍... നിഷ്കളങ്കന്മ്മാര്‍... സുശീലന്മ്മാര്‍ (വീട്ടില്‍ കല്യാണാലോചന തുടങി, അതോണ്ടാ).
ആ ഒരു വലിയ ഗ്യാപ്പ് നികത്താന്‍ പോയ രണ്ട് പേരുടെയും അത്ര തന്നെ കഴിവുകളും, കാര്യപ്രാപ്തിയും ഉള്ള ഒരാളെ റിക്രൂട്ട് ചെയ്യാന്‍ ഞങള്‍ തീരുമാനിച്ച അവസരത്തിലാണ് ‘സേത്തുക്കുളി’ രങ്കപ്രവേശം ചെയ്യുന്നത്. ഞങളുടെ പഴയ സഹപാഠി. സ്വന്തം കാഴപ്പാടുകളെ നെഞ്ചിലേറ്റി നടക്കുന്ന സാധു. ഈ ഭൂമിയേയും, മാത്രുഭൂമിയേയും സ്നേഹിക്കുന്ന ഒരു പാവം. അവന്‍ മങ്കലശ്ശേരിയില്‍ വന്ന ഗ്യാപ്പ് നികത്തി എന്നു മാത്രമല്ല, നിറച്ചു കവിച്ചു.
കളിച്ചും ചിരിച്ചും, പരദൂഷണം പറഞും കൊല്ലങള്‍ കുറേ പോയതറിഞില്ല. എല്ലാവര്‍ക്കും പ്രാരാബ്ധങള്‍ വരാന്‍ പോകുന്നതിന്റെ ആദ്യ പടി എന്നോണം, മങ്കലശ്ശേരിയൊട് വിട പറയാനുള്ള ഡൈം ആയി. എല്ലാവര്‍ക്കും പുതിയ ജോലി കിട്ടി, പല സ്ഥലങളില്‍. അതുകൊണ്ടു തന്നെ മങ്കലശ്ശേരിയില്‍ നിന്നും പോക്കുവരവ് ഇനി നടക്കില്ല.
എല്ലാവര്‍ക്കും തിരക്കായി, പഴയപോലെ മണ്ടത്തരങള്‍ കാനിക്കനും, അത് പങ്കു വെക്കാനും ആര്‍ക്കും സമയമില്ല. മങ്കലശ്ശേരി ചരിതങളില്‍ അതുകൊണ്ടു തന്നെ ഇനി പോസ്റ്റുകളും ഉണ്ടാവുമന്ന് തോനുന്നില്ല.
ചരിതങള്‍ മാഹാ സംഭവ ബഹുലമായ ഒരു ബ്ലോഗായിരുന്നു എന്നൊന്നും ഞാന്‍ പറയില്ല. ഇത് ഞങള്‍ ഞങളുടെ സഹവാസത്തിനെ കുറിച്ചുള്ള അനുഭങള്‍ പങ്കുവെക്കാനൊരിടം എന്നു മാത്രമേ കരുതിയുള്ളൂ. ഇനിയൊരിക്കല്‍, തിരിഞ്നോക്കുമ്പോള്‍ വായ്ച്ചോര്‍ത്ത് ചിരിക്കാന്‍ ഇത് ഞങള്‍ക്ക് ഉപകരിക്കുമെന്ന് കരുതുന്നു. അത് ഞങളല്ലാതെ മാറ്റാര്‍ക്കെങ്കിലും കൂടി രസിച്ചു എന്നറിഞാല്‍ സന്തോഷം. മങ്കലശ്ശേരിയില്‍ വായനക്കാരുടെ കുത്തൊഴുക്കൊന്നും ഒരിക്കലും ഉണ്ടായിട്ടില്ല. അതിനു മാത്രം നിലവാരമുള്ള ഒരു അവതരണവും മങ്കലശ്ശേരി ചരിതങള്‍ക്ക് അവകാശപ്പെടാനില്ല. വിരളമെങ്കിലും, ഒന്നോ.. രണ്ടോ ആയി കിട്ടുന്ന കമന്റുകള്‍ പിന്നെയും പോസ്റ്റുകളിടാന്‍ ഞങളെ വല്ലാതെ പ്രേരിപ്പിച്ചിരുന്നു എന്നത് സത്യം.
ഞങള്‍ പോവുകയാണ്, ‘ഡാ പിള്ളാരെ, കളിച്ചു നടന്നതൊക്കെ മതീട്ടാ...’ എന്നാണ് അച്ചനും അമ്മയും ഞങളോട് പറഞത്. ഫ്ലാറ്റ് വാങണം(ലോണ്‍), മിനിമം ഒരു കല്യാണമെങ്കിലും കഴിക്കണം (ലോണ്‍, ലൈഫ് ലോങ്), കാറ് വാങണം (ലോണ്‍), പറ്റിയാല്‍, സന്താന പരമ്പര തുടാരാന്‍ കുട്ടികളെ ഉണ്ടാക്കണം... അങിനെ അങിനെ പിടിപ്പത് പണിയാണ്.
മങ്കലശ്ശേരി ചരിതങള്‍ വായിക്കാന്‍ സമയം കണ്ടെത്തിയ എല്ലാ ഭൂലോക വാസികള്‍ക്കും, മങ്കലശ്ശേരി പിള്ളാരുടെ മനം നിറഞ നന്ദി.
ഞങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമല്ലോ...
ദൈവം അനുഗ്രഹിക്കട്ടെ.
സസ്നേഹം,
മങ്കലശ്ശേരി ശശി,
മങ്കലശ്ശേരി ദിവാരന്‍,
മങ്കലശ്ശേരി പക്രു,
മങ്കലശ്ശേരി ശേത്തുക്കുളി,
മങ്കലശ്ശേരി കോമളന്‍,
മങ്കലശ്ശേരി ആന്റപ്പന്‍,
ആന്‍ഡ് മങ്കലശ്ശേരി പുഷ്പ്ന്‍.
Monday, October 5, 2009
ഹൈജീനിക് ദിവാരന്
ഈ വൃത്തി എന്നു പറയുമ്പോ അതെല്ലാ കാര്യത്തിലും ഉണ്ട്. എല്ലാം ഫ്രഷ് ആയിരിക്കണം എന്നതാണ് ആദ്യം. ഫ്രഷ് ഭക്ഷണം, ഫ്രഷ് വസ്തം, ഫ്രഷ് സോപ്പ്, ഫ്രഷ് വണ്ടി, ഫ്രഷ് ജോലി, ഫ്രഷ് പെണ്‍കുട്ടികള്‍, ഫ്രഷ്.. ഫ്രഷ്. പിന്നെ ഉള്ളത് വൃത്തിയാണ്. ഭയങ്കര വൃത്തി. രാവിലെ ഒരു മൂന്ന് നേരമെങ്കിലും മുഘം കഴുകും, രണ്ടുനേരം കുളി, വൈകീട്ട് വന്നാലും രണ്ട് മൂന്ന് തവണ കഴുകല്‍. കയ്യ് എപ്പൊഴും ഹാന്‍ഡ് വാഷ് മാത്രം ഉപയോഗിച്ചേ കഴുകൂ. മുഘം പിന്നെ ഫേയ്സ് വാഷ് വെച്ച്. തലക്ക് ഹെയര്‍ വാഷ്, ഹെയര്‍ കണ്ടീഷണര്‍, ഹെയര്‍ ഡ്രയര്‍, ഹെയര്‍ ഡൈ. കയ്യിനും, കാലിനും ക്രീം. ബാക്കിയുള്ള ഭാഗങ്ങളിലേക്ക് എന്തൊക്കെ ക്രീം ആണെന്നറിയില്ല.
ഓഫീസില്‍ ഉപയോഗിക്കാന്‍ ദിവാരന് സ്വന്തമായി പ്ലേറ്റും, ഗ്ലാസും ഉണ്ട്. അതിലേ ചായ് കുടിക്കൂ. അതിലേ ഭക്ഷണം കഴിക്കൂ. ഇനി എങ്ങാനും പുറത്ത് വല്ല ഹോട്ടലില്‍ പോയി കഴിക്കേണ്ടി വന്നാല്‍, അതേ പ്ലേറ്റും എടുത്തുകൊണ്ടാണ് ആശാന്‍ പോവുക. അത്രക്ക് ശുചിത്വം.
ദിവസവും വൈകീട്ട് വന്നാല്‍ വണ്ടിയുടെ ടയറില്‍ മണ്ണായി എന്നു പറഞ്ഞ് ടയര്‍ കഴുകും, ഷൂവിന്റെ അടിയില്‍ മണ്ണായി എന്ന് പറഞ്ഞ് അതും കഴുകും.
ഓഫീസില്‍ ചായക്കാരന്‍ കൊണ്ടുവന്ന് തരുന്ന ചായക്ക് രുചിയില്ലെന്ന് പറഞ്ഞ് പുറത്തുള്ള തട്ടുകടയില്‍ നിന്നും ചായ കുടിക്കാന്‍ പോകുന്നവരോട് ദിവാരന്‍ ഇങ്ങനെ ഉപദേശിക്കും, "ഡാ, തട്ടുകടയിലൊക്കെ അവര്‍ പൊട്ട വെള്ളമയിരിക്കും ഉപയോഗിക്കുക. ഗ്ലാസ് കഴുകുന്ന അതേ വെള്ളം ചിലപ്പോ നിനക്കൊക്കെ ചായ ഉണ്ടാക്കാനും ഉപയോഗിക്കും. അതിലൊക്കെ എത്ര നല്ലതാണ് നമ്മള്‍ അറിയുന്ന, നമ്മുടെ ഓഫീസ് സ്റ്റാഫ്ഫ് ഉണ്ടാക്കുന്ന ചായ."
ആര് കേള്‍ക്കാന്‍. ദിവാരണ് തന്റെ ഉപദേശം ആരും കേള്‍ക്കാത്തതില്‍ വല്ലാത്ത മനോ വിഷമം തോന്നി. ആ വിഷമത്തില്‍ ദിവാരന്‍ ചായ വാശിയൊടെ മോന്തി മോന്തിക്കുടിച്ചു.
ദിവസങ്ങള്‍ പോയി. ദിവാരന്‍ തന്റെ ചായകുടി കൂട്ടിക്കൂട്ടി കൊണ്ടു വന്നു. ചായക്ക് പിന്നേം രുചിയില്ലെന്ന് പറഞ്ഞ് അവന്റെ സുഹ്രുത്തുക്കള്‍ തട്ടുകടയെ ശരണം പ്രാപിച്ചു.
അങ്ങിനെയൊരു ദിവസം ചായ കുടിച്ച് കഴിഞ്ഞ് തന്റെ ഗ്ലാസ് കഴുകാനായി അടുത്തുള്ള റസ്റ്റ് റൂമിലേക്ക് ചെന്നു. അവിടെ ചെന്ന് വാഷ് ബേസിന്റെ പൈപ്പ് തുറന്നപ്പോഴാണ് പിടികിട്ടിയത്, വാട്ടര്‍ നഹി. വെള്ളം വരുന്നില്ല... ശെടാ.. ഇനിയിപ്പോ എന്തു ചെയ്യും? ഗ്ലാസ് ഇപ്പൊ തന്നെ കഴുകിയില്ലെങ്കില്‍ അതില്‍ ചായക്കറ പിടിക്കും, അതില്‍ അണുക്കള്‍ വളരും, അവര്‍ അവിടെ കോളനി പണിയും, പിന്നെ കൂട്ടത്തോടെ എന്റെ ബോഡിയിലേക്ക് കുടിയേറിപ്പാര്‍ക്കും, പുതിയ രോഗങ്ങള്‍ കണ്ടുപിടിക്കും, എന്നിട്ട് എനിക്കിട്ടു പണിതരും....
"സാര്‍, വള്ളം കഴിഞ്ഞൂ ലേ..."
അലോചനയില്‍ മുഴുകി നിന്ന ദിവാരന്‍ ആ ശബ്ദം കേട്ടാണ് തിരിഞ്ഞുനോക്കിയത്...
ടീ ബോയ് ജേക്കബ്. എനിക്ക് ദിവസവും ആ മൂന്നുഗുണവുമുള്ള ചായ് ഉണ്ടാക്കിതരുന്ന സുശീലന്‍.
"ആ ജേക്കബേ. ഗ്ലാസ് കഴുകിയില്ലെങ്കി ശരിയാവില്ല. എനിക്കതു നിര്‍ബന്ധമാ... ഇനിയിപ്പോ എന്തു ചെയ്യും?"
"ഹ.. സാറാ ഗ്ലാസ് ഇങ്ങോട്ടു തന്നേ. ഈ സാറിനൊരു ബുദ്ധിയുമില്ല. ഇതാദ്യായിട്ടല്ലല്ലോ ഇവിടെ വെള്ളം നിന്നുപോകുന്നത്." അതും പറഞ്ഞ് ജേക്കബ് ദിവാരന്റെ ഗ്ലാസ് പിടിച്ചു വാങ്ങി. എന്നിട്ട് നേരേ തൊട്ടടുത്തുള്ള കക്കൂസ് മുറിയിലേക്ക് കയറി.
ഇയാളിതെതുകോപ്പാണുണ്ടാക്കാന്‍ പോകുന്നതെന്ന് മനസിലാവാതെ ദിവാരന്‍ പിന്നാലെ ചെന്നു... അപ്പോ കണ്ട കാഴ്ച!
ജേക്കബ് നേരേ യൂറോപ്യന്‍ ക്ലോസറ്റിന്റെ ഫ്ലാഷ് താഴ്ത്തുന്നു. വെള്ളം അതിശക്തമായി ക്ലോസറ്റിനുള്ളില്‍ വീഴുന്നു. വളരെ നിസ്സാരമായി ജേക്കബ് ക്ലോസറ്റിലേക്ക് ഗ്ലാസ് താഴ്തി, കയ്യിട്ട് നന്നായി തേച്ച് കഴുകുന്നു. സെക്കന്റുകള്‍ക്കുള്ളില്‍ ഗ്ലാസ് കഴുകി, റെഡി മണി!
ഭലേ ഭേഷ്!!!!
ദിവാരന്റെ കണ്ണുകളില്‍ ആനന്ദക്കണ്ണീര്‍ പൊടിഞ്ഞു. വികാരങ്ങളുടെ വേലിയേറ്റം... പിന്നെ വേലിയിറക്കം. പിന്നെ തല കറക്കം.
കുറച്ച് നിമിഷങ്ങള്‍ ദിവാരന് ബോധം നഷ്ടമായപോലെ തോന്നി. അത് എങ്ങിനെയോ തിരിച്ചു വന്നു എന്നു തോന്നിയപ്പോള്‍ ദിവാരന്‍ ചോദിച്ചു...
"ച്ചീ... നീ എന്താഡാ ജേക്കബേ ഈ കാണിക്കുന്നത്?"
"അന്തുപറ്റീ സാര്‍? ഗ്ലാസ് വൃത്തിയായില്ലേ? ഇതിലേ വെള്ളം കഴിഞ്ഞു. ഇനി വേണേങ്കി അടുത്ത ഫ്ലഷില്‍ വെള്ളമുണ്ടോ നോക്കാം... വെള്ളമില്ലാത്തപ്പോ ഇങ്ങനെയൊക്കെയല്ലേ സാര്‍ ഞാന്‍ കാര്യം കാണാറ്... നല്ല എക്സ്പീരിയന്‍സായി... "
ദിവാരന്റെ തല പിന്നെയും കറങ്ങിത്തുടങ്ങി. തലയില്‍ പുതുപുത്തന്‍ ചിന്തകള്‍ രൂപം കൊണ്ടു...
അപ്പോ വെള്ളം വരാത്ത ദിവസങ്ങളില്‍ എഞ്ചിന്‍ ജേക്കബ് ചായ ഉണ്ടാക്കുന്നു? എങ്ങിനെ കാപ്പി ഉണ്ടാക്കുന്നു? എങ്ങിനെ... എങ്ങിനെ...?
ദിവാരന് ആ ക്ലൊസറ്റില്‍ തന്നെ ചാടി ചാകണമെന്ന് തോന്നി.
ഒടുവില്‍,
ജേക്കബിനൊട് നന്ദി പറഞ്ഞ്, ഗ്ലാസ് ജേക്കബിനു ഉപയോഗിക്കാന്‍ കൊടുത്ത്, നിശബ്ധനായി, വിഷണ്ണനായി ദിവാരന്‍ തിരിച്ചു നടന്നു.
പിറ്റേന്ന് തൊട്ടടുത്തിരിക്കുന്ന സുഹൃത്ത് ചായക്കടയില്‍ പോകാന്‍ മടിച്ച് ജേക്കബേട്ടന്റെ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെ പറഞ്ഞു...
"ച്ചേ... ഈ ചായക്ക് പിന്നേം ആ ചവര്‍പ്പ് റ്റേയ്സ്റ്റാണാല്ലോ... "
ദിവാരന്‍ അതുകേട്ടതായി ഭാവിക്കാതെ അവിടെ നിന്നും എണീറ്റു നടന്നു.
ചായക്കടയിലേക്ക്.
Tuesday, September 22, 2009
വൈറ്റ് വാഷിങ്ങ്!
കാരിരുമ്പിന്റെ പെയിന്റും, പാലപ്പൂ പോലുള്ള പ്രോസസ്സറും സ്വന്തമായുള്ള രണ്ട് പവര്‍മാള്‍ട്ട് യുവാക്കള്‍. ദദാണ് മങ്കലശ്ശേരി ശശി ആന്‍ഡ് മങ്കലശ്ശേരി സേത്തു.
മങ്കലശ്ശേരി സേത്തു, ഒരു സാത്വികനാണ്. പച്ചക്കറി മാത്രം കഴിക്കുന്ന, ഇരിക്കുമ്പോള്‍ കസേരക്ക് വേദനിക്കുമോ എന്നാശങ്കപ്പെടുന്ന, കേരളത്തിലെ സകല രാഷ്ട്രീയക്കാരുടെയും ഡേ-റ്റു-ഡേ കാര്യങ്ങള്‍ വരെ പഠിച്ചുവെച്ചിരിക്കുന്ന, കാരുണ്യവാനായ സേത്തു.
ഉണക്കപ്പുളി തൊണ്ടുകളഞ്ഞ രൂപം. പീപ്പി ബലൂണില്‍ വെള്ളം കയറിയ പോലുള്ള സൗണ്ട് എഫ്ഫക്റ്റ്. എലിപ്പെട്ടിയില്‍ പെട്ട വെരുകിനെപ്പോലെയുള്ള നടപ്പ്. തലയില്‍ എപ്പൊഴും ഓണ്‍ലൈനായ എന്‍സൈക്ലോപീഡിയ.
ബട്ട്,
നല്ലമാതിരി അണിഞ്ഞൊരുങ്ങി, വൃത്തിയായി നടക്കുന്നതിനോടൊക്കെ പണ്ടേ എതിര്‍പ്പാണ് സേത്തുവിന്. ഓഫീസിലേക്ക് കയ്യില്‍ കിട്ടിയതെന്തെങ്കിലുമെടുത്ത്, വായില്‍ വെക്കാന്‍ പറ്റുന്നതെന്തെങ്കിലും തിന്ന്, കക്ഷത്തിലടുക്കിയ മാത്രുഭൂമിയുമായി സേത്തു എന്നും വീട്ടില്‍ നിന്നിറങ്ങും. കരയിലെ ഏറ്റവും വലിയ ജീവിയുടെ സ്വന്തം നിറം തനിക്കും ഉണ്ടെന്ന അഹങ്കാരം അവനൊട്ടും ഇല്ലായിരുന്നു. ചിരിച്ചാല്‍ പീയാനോയുടെ കറുപ്പും വെളുപ്പും ചേര്‍ന്ന കീബോഡ് പോലെ തോനിക്കുന്ന അവന്റെ പല്ലുകള്‍... ഇനി അപൂര്‍വ്വമാണെങ്കിലും വായടക്കുകയാണെങ്കില്‍, എങ്ങിനെയെങ്കിലും പുറത്ത് പോയാ മതിയെന്ന ഒടുക്കത്തെ ആഗ്രഹത്തോടെ തല പുറത്തേക്ക് നീട്ടി നില്‍ക്കുന്ന രണ്ട് പല്ലുകള്‍... തന്റെ സുന്ദര്യം കുറച്ചൂടെ കൂട്ടണമെന്നോ, പെണ്‍കൊടികള്‍ തന്നെയൊന്ന് നോക്കണമെന്നോ അല്‍പം പോലും ആഗ്രഹിക്കാത്തവനായിരുന്നു സേത്തു. ഒരുപാട് പേര്‍ ഉപദേശിച്ചു, 'ഡാ.. ഒന്ന് നന്നായി നടന്നൂടെ? നല്ല വല്ല ഡ്രസ്സ് ഇട്ട് നടന്നൂടേ? ഡിയോഡറന്റ് വല്ല്തും ഉപയോഗിചൂടേ? മുഘത്ത് ക്രീം വല്ലതും വാരിത്തേചൂടേ...?' അങ്ങിനെ എത്ര എത്ര ഉപദേശങ്ങള്‍... ങേ ഹേ!
എന്നാലിതിനൊക്കെ നേരേ വിപരീതമാണ് ശശി! ആറടി പൊക്കം! തലയില്‍ ചീയാനിട്ടിരിക്കുന്ന ചകിരി. അതില്‍ നിന്നൊരെണ്ണം അടര്‍ന്ന് വീണത് മൂക്കിന്റെ തൊട്ടടിയില്‍, മീശയായി. ആവശ്യത്തിലധികം വലിച്ചുകേറ്റാനായി (വായു, മണം) രണ്ട് വലിയ തുരങ്കങ്ങളുള്ള മൂക്ക്, ആവശ്യത്തിനും, അനാവശ്യത്തിനും വലിച്ചു കേറ്റാനായി (ഭക്ഷണം, ഓള്‍ വെറൈറ്റി.) തുറന്നാല്‍ 'റ' ആകൃതിയും, അടച്ചാല്‍ 'ഇ' ആകൃതിയും ആവുന്ന വായ. വിരിഞ്ഞ നെഞ്ച്, അതിന്റെ നടുവില്‍ പണ്ടെങ്ങോ അറിയാതെ വിഴുങ്ങിയ മാങ്ങണ്ടി ഓണ്‍ ദി വേ ജാമായിപ്പോയ പോലെ ഒരു മുഴ. എന്നും രാവിലെ ചെയ്യുന്ന കഠിനമായ വ്യായാമമുറകളുടെ പരിണിതഫലമായി ഉണ്ടായ കയ്യിലെ അതിഭയങ്കരമായ മസിലുകള്‍.
ഇതൊക്കെയാണെങ്കിലും, ശശിക്കെപ്പൊഴും വേദനയുണ്ടാക്കുന്ന മറ്റൊരു കാര്യമുണ്ടായിരുന്നു.
കരി ഓയിലില്‍ മുക്കിയെടുത്ത കലാഭവന്‍ മണിയുടെ പോലുള്ള തന്റെ തൊലിനിറം!
ശശി എപ്പൊഴും പറയും, ഇതല്ല എന്റെ ശരിക്കുള്ള നിറം, ഇത് വെയില്‍ കൊണ്ട് കറുത്തതാണെന്ന്... എന്നാല്‍, ശശിയെ ഷര്‍ട്ടിടാതെ കണ്ടിട്ടുള്ളവര്‍ പറയും, വെയില്‍ കൊണ്ടഭാഗമാണ് കൂടുതല്‍ വെളുത്തിരിക്കുന്നതെന്ന്.
തന്റെ ഒറിജിനല്‍ കളര്‍ കിട്ടാന്‍ ശശി പല പല പരീക്ഷണങ്ങളും കാലാ കാലങ്ങളില്‍ ചെയ്തു വന്നു. കുമ്മായപ്പൊടി മുക്കിയ ചകിരി വെച്ച് തേച്ചു കുളി, സ്വര്‍ണ്ണം, കുങ്കുമപ്പൂവ്, ചെമ്പരത്തി തുടങ്ങിയ സിദ്ധൗഷധങ്ങള്‍ ചാലിച്ച പാല് രാവിലെ-രാത്രി കുടിക്കല്‍, കരിക്കിന്‍ വെള്ളം, കാടി വെള്ളം, ഫെയര്‍ ആന്‍ഡ് ലൗവ്ലി തുടങ്ങിയവ കലക്കിയ വെള്ളത്തില്‍ കുളി.. അങ്ങിനെ എന്തെല്ലാം... ബട്ട് നോ കളര്‍ ചേഞ്ച്!
അങ്ങിനെ ഇരിക്കുന്ന സമയത്താണ് മങ്കലശ്ശേരിയിലെ കൊടികുത്തിയ സുന്ദരമ്മാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പക്രുവും, ദിവാരനും ഒരു പുതിയ കണ്ടുപിടുത്തവുമായി വന്നത്.
'ഓഫീസിലെ ഒരുത്തന്‍ ഒരു പുതിയ ക്രീം ഉപയോഗിചിരിക്കുന്നു... അവന്നിപ്പൊ എപ്പൊ നോക്കിയാലും നല്ല വെളു വെളുത്ത്, തുടു തുടുത്താണിരിക്കുന്നത്. ക്രീമിന്റെ പേര് ഗാര്‍ണിയര്‍ വൈറ്റ് വാഷ്!"
ഇത് കേട്ട സേത്തുവിന് പ്രത്യേക്കിച്ചൊരനക്കവും ഉണ്ടായില്ല. അല്ലേലും, അവനിതിനോടൊക്കെ പണ്ടേ വിരക്തിയാണല്ലോ. എന്നാല്‍ ഈ വാര്‍ത്ത കേട്ട ശശിയുടെ നെറ്റി സംശയത്താല്‍ ചുളിഞ്ഞു...
അങ്ങനെ ഒരു സാധനമുണ്ടോ? ഏയ്.. ചുമ്മാ പറ്റിപ്പായിരിക്കും! എന്നാലും ഒന്ന് നോക്കണോ.... ശശി അലോജിച്ചു.
'ഡാ സേത്തു... ഇവമ്മാര്‍ പറഞ്ഞ സാധനം നമുക്കൊന്ന് പരീക്ഷിച്ചാലോ...? ശശി സേത്തുവിനൊട് ചോദിച്ചു.
'പോഡ. നിനക്ക് വേറേ പണിയില്ലേ.. ഡ, ഒരോരുത്തര്‍ക്കും ദൈവം പ്രത്യേകം ഭങ്ങി കൊടുത്തിട്ടുണ്ട്. അത് നമ്മളായിട്ട് മാറ്റുന്നത് നല്ലതല്ല. സ്വന്തം സൗന്ദര്യത്തില്‍ നീ അഭിമാനിക്കണം. അല്ലാതെ ചുമ്മാ.. ച്ചേ! ഞാനില്ല.' അതും പറഞ്ഞ് സേത്തു അവിടെ നിന്നും എണീറ്റു പോയി.
ഒറ്റക്കായെങ്കിലും ശശി തന്റെ അടങ്ങാത്ത ആഗ്രഹത്താല്‍ അന്നു തന്നെ പോയി വൈറ്റ് വാഷ് വാങ്ങി. പിന്നീടങ്ങോട്ട് എപ്പൊ നോക്കിയാലും ശശി ഒരു കടലാസ് കഷണം മുഘത്തേക്ക് ഒട്ടിച്ച് പിടിച്ച് കണ്ണാടിക്കുമുന്നില്‍ നില്‍ക്കുന്നത് കാണാം(പിന്നീട് മനസിലായി, അത് നിറം മാറുന്നുണ്ടോ എന്ന് മാച്ച് ചെയ്ത് നോക്കാനുള്ള ഒരു കടലാസാണ്). ഒരഞ്ച് മിനിട്ട് കഴിഞ്ഞാല്‍, "ച്ചേ" എന്നൊരൊച്ച ഉണ്ടാക്കി ആശാന്‍ കുളിക്കാന്‍ പോകും.
കളര്‍ മാറുന്നുണ്ടോ എന്നറിയാന്‍ വേണ്ടി ശശി മുഖത്തിന്റെ ഒരു വശത്തു മാത്രം ക്രീം പുരട്ടിക്കൊണ്ടിരുന്നു. ആഴ്ച ഒന്ന് കഴിഞ്ഞിട്ടും രണ്ട് വശങ്ങളും പഴയ അതേ നിറത്തോടെ തിളങ്ങി നിന്നു... ശശിയുടെ ക്ഷമ നശിച്ചു തുടങ്ങി...
ബട്ട്... അപ്പോഴാണാവനത് ശ്രദ്ധിച്ചത്... കഴിഞ്ഞ ആഴ്ച്ച വാങ്ങിയ വൈറ്റ് വാഷ് ക്രീം തീര്‍ന്നിരിക്കുന്നു! ഒരാഴ്ച്ചകൊണ്ട് അത് മുഴുവനും? ശശിക്കത് വിശ്വസിക്കാനായില്ല. താന്‍ വളരെ സൂക്ഷിച്ച് ഉപയോഗിച്ചിരുന്നതാണ്... അതെങ്ങനെ നോക്കിയാലും 2-3 ആഴ്ച്ച കൂടി ഉപയോഗിക്കാന്‍ പറ്റുമായിരുന്നു... പിന്നിതെങ്ങിനെ???
ശശിക്ക് സംശയം തോന്നി. പക്രു... ദിവാരന്‍... പുഷ്പന്‍... ഇവമ്മാരിലാരോ ഒരുത്തന്‍ തനെയായിരിക്കും ഈ കടും കൈ ചെയ്തതെന്ന് അവനൂഹിച്ചു. അതില്‍ ഏറ്റവും സാധ്യത പക്രു എന്ന മച്ചിങ്ങപൊലത്തെ ഇതിഹാസം ആവുമെന്നു അവനൂഹിച്ചു. എങ്കിലും ശരിക്കും അത് ആരാണെന്ന് കണ്ടുപിടിക്കാന്‍ തന്നെ ശശി തീരുമാനിച്ചു.
പുതിയൊരു വൈറ്റ് വാഷ് റ്റ്യൂബ് വാങ്ങി ശശി അത് എല്ലാവരും പേസ്റ്റും, ബ്രഷും വെക്കുന്ന അടുക്കളയിലെ ഷെല്‍ഫില്‍ കൊണ്ട് വെച്ചു. ഒരു പകല്‍ മുഴുവന്‍ നോക്കിയിരുന്നിട്ടും, ആരും തന്റെ ക്രീമില്‍ കയ് വെച്ചില്ലെന്നത് ശശി മനസില്ലാക്കി. അതിന്റെ അര്‍ദ്ധം, കള്ളന്‍ പാതിരാക്കള്ളനാണ്.. ഹമ്പട കള്ളാ... നിന്നെ ഞാന്‍ വിടില്ലെടാ... ശശി മനസില്‍ പറഞ്ഞു.
അന്ന് രാത്രി എല്ലാവരും ഉറങ്ങിയ നേരം, ശശി പതിയെ എണീറ്റ് അടുക്കള വാതിലിന്റെ പിറകില്‍ ഒളിച്ചു... കള്ളന്‍ വരുമെന്ന് പ്രതീക്ഷിച്ച്.
വരുന്നത് പക്രുവാണെങ്കില്‍, അവന്റെ പള്ളക്ക് ചിവിട്ടാനും, ഉരുട്ടി കൊല്ലാനും, അതല്ലാ ദിവാരനാണ് വരുന്നതെങ്കില്‍ ചിരവ കൊണ്ട് പൂവന്‍ കോഴിയുടെ തലപ്പൂവ് പോലിരിക്കുന്ന മുടിയുള്ള അവന്റെ മണ്ടക്കടിക്കാനും, ഇനി പുഷ്പനാണെങ്കില്‍, അവനെക്കൊണ്ട് ആ ക്രീം മുഴുവന്‍ തീറ്റിക്കാനും ശശി മനസില്‍ പ്ലാന്‍ ചെയ്തു.
കള്ളനെ കാത്തിരുന്ന ഒരോ നിമിഷവും ശശിയുടെ മനസില്‍ ദേഷ്യം പക പൊക്കി... ടെന്‍ഷന്‍ മൂലം അവന്റെ ചെവി വിടര്‍ന്നു നിന്നു, മൂക്കിന്റെ അറ്റത്തു നിന്നും രണ്ട് തുള്ളി വിയര്‍പ്പ് ശബ്ദമുണ്ടാക്കാതെ നിലത്തു വീണു... അവന്റെ ശ്വാസോഛാസം ഫാസ്റ്റ് പാസഞ്ചറിനെ പോലെ ഒന്നും നോക്കാതെ തുടര്‍ന്നുകൊണ്ടിരുന്നു... അവന്റെ കണ്ണുകള്‍ ആകാംക്ഷയാല്‍ കുപ്പിക്കായകള്‍ പോലെ തുറിച്ചു നിന്നു...
പെട്ടന്നതാ... ഒരു കാലൊച്ച... ശശി ചെറുവിരല്‍ കയറ്റി ചെവി ഒന്ന് ക്ലിയര്‍ ആക്കി വീണ്ടും കതോര്‍ത്തു...
അതേ.. അരോ ഒരുത്തന്‍ വരുന്നുണ്ട്... താന്‍ കറുപ്പായതിനാല്‍, ഇവിടെ ഒളിച്ചു നില്‍ക്കുന്നതാരും അറിയില്ലെന്ന ധര്യത്തോടു കൂടെ ശശി തല നീക്കി നോക്കി...
ആരെയും കാണുന്നില്ല... പക്ഷേ എന്തോ ഒന്ന് അനങ്ങുന്നുണ്ട്. ദൈവമേ... ഇനി പ്രേതം വല്ലതും?
ശശി കണ്ണ്‍ മിഴിച്ച് ഒന്നൂടെ നോക്കി... ഒന്നും കാണാനില്ല. ബട്ട് തൊട്ടടുത്ത് തന്നെ ആരോ ഉള്ളപോലെ. പെട്ടന്ന്, ഒരു ചെറു വെട്ടം പോലെ എന്തോ ഒന്ന് ശശി കണ്ടു. ഒരു മുഴുവന്‍ തേങ്ങാപ്പോളു പോലെ നീട്ടത്തില്‍ എന്തോ ഒന്ന്... അത് അടുത്തടുത്ത് വന്നു...
ശശിയുടെ ഉള്ളില്‍ അപായമണികള്‍ കൂട്ടിയിടിച്ചു. ഭയത്താല്‍ ശരീരം വിയര്‍ത്തു... കാല്‍മുട്ടുകള്‍ ചെണ്ടക്കോലുകള്‍ പോലെ തമ്മിലടിച്ചു. ശശി വാതിലിനു പിന്നിലേക്ക് വലിഞ്ഞ്, കൂനിക്കൂടിയിരുന്നു...
പെട്ടന്ന് അവന്റെ കണ്ണുകള്‍ മഞ്ഞളിച്ചു. പ്രേതം തന്നെ അറ്റാക്ക് ചെയ്തതായിരിക്കുമെന്ന് പേടിച്ച് അലറി വിളിക്കാന്‍ പോയ ശശിക്ക് അപ്പൊഴാണ് മനസിലായത്, അടുക്കളയിലെ ലൈറ്റ് തെളിഞ്ഞതാണ്...
ലൈറ്റ് ഇടുന്ന പ്രേതമോ?? ശശി അലോജിച്ചു. അവന്‍ പതുക്കെ എത്തി നോക്കി...
അതാ... ഒരു കറുകറുത്ത രൂപം... അന്യഗ്രഹ ജീവികള്‍ പാകമല്ലാത്ത ജട്ടിയിട്ട് നടന്നു വരുന്ന പോലെ, കാല്‍പാദം മുഴ്‌വനും നിലത്തുറപ്പിക്കാതെ, ശബ്ദമുണ്ടാക്കാതെ നടക്കുന്നു... കക്ഷത്തില്‍ കുരു വന്നിട്ടെന്ന പോലെ അകത്തിപ്പിടിച്ച കയ്കള്‍... അവന്‍ നടന്ന് നടന്ന് ഷെല്‍ഫിന്റെ അടുത്തെത്തി...
അവിടെ വെച്ചിരിക്കുന്ന പുത്തന്‍ വൈറ്റ് വാഷ് ക്രിം കണ്ട ആ രൂപം വല്ലാത്തൊരവേശത്തോടു കൂടെ ചിരിച്ചു...
ആ രൂപത്തിന്റെ പല്ലുകള്‍ തേങ്ങാപ്പൂളു പോലെ തിളങ്ങി...
ആ രൂപം അവിടെ ഇരുന്ന ഒരു കടലാസ് കഷണം കയ്യിലെടുത്ത് മുഖത്തേക്കടുപ്പിച്ചു... എന്നിട്ട് കണ്ണാടിയില്‍ നോക്കി... വീണ്ടും ചിരിച്ചു...
കണ്ണാടിയില്‍ തെളിഞ്ഞ ആ മുഖം കണ്ടതും ശശി ഞെട്ടിത്തരിച്ചു!
സേത്തു!
ദൈവം തന്ന സൗദര്യം അതേപോലെ കാത്തു സൂക്ഷിച്ച് സായൂജ്യമടയുമെന്ന് പറഞ്ഞ അതേ സേത്തൂ! അവനിതാ എന്റെ വൈറ്റ് വാഷ് ക്രീമെടുത്ത് ആ ടാറിട്ട പോലുള്ള മുഖത്ത് തേക്കുന്നു!
ശശിക്കത് താങ്ങാനായില്ല. അടിയില്‍ നിന്നും തിളച്ചു വന്ന ദേഷ്യം തലയിലെത്തി ഒരു റൗണ്ടടിച്ച്, "അറ്റാക്ക്!" എന്ന് പറഞ്ഞതും, ശശി അലറി വിളിച്ചു!
"ഡാ... പട്ടി! നീയാണല്ലേ...."
സേത്തു ഞെട്ടിത്തിരിഞ്ഞു നോക്കി.. അവന്റെ പകുതി മുഖം ക്രീമിനാല്‍ മറഞ്ഞിരുന്നു. ബാക്കിയുള്ള ഭാഗത്ത് ഭയം, അത്ഭുതം എന്നിവ തിങ്ങിക്കൂടി നിന്നു.
"ശശീ... നീ ക്ഷമിക്കണം.. ഞാന്‍... അറിയാതെ... " സേത്തു കെഞ്ചി.
"ഹും! ക്ഷമയോ.. നിനക്കോ... ഇല്ലെഡാ ഇല്ല!"
വികാരധീരനായ ശശി ഒരു ദീര്‍ഘനിശ്വാസമെടുത്ത് തുടര്‍ന്നു...
"നിനക്കറിയാമോ അതിന്റെ വില? ഇരുനൂറ് രൂപ. അന്ന് ഞാന്‍ നിന്നോട് ചോദിച്ചപ്പോള്‍ നീ എന്തൊക്കെ ഡയലോഗാ അടിച്ചത്? എന്നിട്ടിപ്പോ നാണമില്ലാതെ... എന്റെ ക്രീം കട്ടു തിന്നാന്‍ വന്നിരിക്കുന്നു! അയോഗ്യപ്പയ്‌ലേ..."
ശശി സേത്തുവിന്റെ മുഖത്തു നിന്നും ക്രീം വടിച്ചെടുത്ത്, അതിലേക്ക് നോക്കി വിങ്ങിപ്പൊട്ടി പറഞ്ഞു... "എന്റെ ക്രീം... എന്റെ ക്രീം..."
"ശശീ.. നീ ക്ഷമി. ഇത് ഞാന്‍.. അവള് പറഞ്ഞിട്ട് ചെയ്തതാ... ഇത് തേച്ചാ വെളുക്കുമെന്ന്... ഞാനൊന്ന് പരീക്ഷിക്കാന്‍ വേണ്ടി... നീ ക്ഷമി!"
ശശിയുടെ ബഹളം കേട്ട് ബാക്കിയുള്ളമ്മാര്‍ എണീറ്റ് വന്നു. കാര്യങ്ങള്‍ എല്ലാവര്‍ക്കും മനസിലായി. സേത്തു പാപ ഭാരത്താല്‍ തലകുനിച്ച് നിന്നു.
ഒടുവില്‍ ശശി ചോദിച്ചു...
"ഹും. കഴിഞ്ഞത് കഴിഞ്ഞു. ഇത് തേച്ചട്ട് നിനക്ക് മാറ്റം വല്ലതും ഉണ്ടോ?"
"ഉവ്വെന്നു തോനുന്നു. ഞാന്‍ ചെറുങ്ങനെ വെളുത്തു തുടങ്ങിയെന്ന് അവള്‍ പറഞ്ഞു. പക്ഷേ... നന്നായി മോത്ത് ത്തേച്ചു പിടിപ്പിക്കണം... എന്നിട്ട് 2-3 മണിക്കൂര്‍ ഇരിക്കണം... എന്നിട്ട് ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴികണം... അപ്പോ നല്ല റിസല്‍ട്ട് വരും!"
കറുപ്പിന്റെ ഉത്തമോദാഹരനമായ സേത്തുവിന്റെ നിറം മാറുന്നുവെങ്കില്‍, തന്റെ ഉറപ്പായിട്ടും മാറുമെന്ന് മനസിലാക്കിയ ശശി മേലോട്ട് നോക്കി എന്തോ അലോജിച്ചു നിന്നു... എന്നിട്ട് പുഞ്ചിരിച്ചു....
(പികുറിപ്പ് : ഹരിത ഭൂമി, ഗോ ഗ്രീന്‍, വ്യാജ സി ഡി കല്‍ക്കെതിരെ ഉള്ള പ്രവര്‍ത്തനം, അന്യായം, കളവ്, ചതി, കുതികാല്‍ വെട്ട് തുടങ്ങി എല്ലാ വിധ കലികാല പാപങ്ങള്‍ക്കും എതിരേ ശക്തമായ രീതിയില്‍ ശ്ബ്ദമുയര്‍ത്തിയ, ധീരനായ യുവാവായിരുന്നു സേത്തു എന്നാണ് ഞങ്ങള്‍ കരുതിയത്. ആരുടെയും പ്രജോദനങ്ങള്‍ക്ക് വഴങ്ങാത്ത, സ്വന്തമായ തീരുമാനഗളില്‍ ടി എം ടി മുറുക്കു കമ്പികള്‍ പോലെയോ, വജ്രം സിമന്റ് പോലെയോ ഉറച്ച് നില്‍ക്കുമെന്ന് കരുതിയ ഞങ്ങള്‍ക്ക് തെറ്റി. പ്രത്യേകിച്ച് അവന്റെ കല്യാണം ഉറപ്പിച്ചതിനു ശേഷം. ഈ പരിവര്‍ത്തനം ഞങ്ങള്‍ക്ക് മുന്‍പിലേക്ക് വെച്ചു നീട്ടുന്ന വാര്‍ണിംഗ് ഇതാണ്... "മക്കളേ... പെണ്ണൊരുമ്പെട്ടാല്‍...." )
ശുഭം!
Friday, September 11, 2009
ഫുഡ്ഡിംഗ് പക്രു.
പ്രതിഫലം കാംക്ഷിക്കാതെ ജോലി ചെയ്യണം എന്ന ഭയങ്കരമായ ആശയത്തില്‍ അള്ളിപ്പിടിച്ചിരുന്നതിനാലാവണം, പക്രുവിന് ഓഫീസില്‍ നിന്നിറങ്ങാനേ സമയമുണ്ടായിരുന്നില്ല. പല്ലുതേക്കനുള്ള ബ്രഷ്, കുളിക്കാനുള്ള സോപ്പ്, തോര്‍ത്ത് ഇതൊക്കെ അവന്റെ വീട്ടിലായതുകൊണ്ടുമാത്രം അവന്‍ വല്ലപ്പോഴും വീട്ടില്‍ വന്നുപോയി.
തന്റെ അതി കഠിനമായ ജോലിക്കിടയില്‍, മോണിറ്ററിനും, കീബോര്‍ഡിനും ഇടയില്‍ മത്തന്‍ നട്ടപോലുള്ള കണ്ണുകളുമായി ഇരുന്ന പക്രു ജീവിതത്തില്‍ ഏറ്റവും പ്രധാനവും, ഒരിക്കലും മറക്കാനാവാത്തതുമായ ഒരു കാര്യം പതിയെ മറന്നു തുടങ്ങി...
ഫുഡ്ഡിംഗ്! അതേ, കൈകൊണ്ട് വാരി, വായിലേക്ക് തള്ളി, പല്ലുകൊണ്ട് അരച്ച് (ഡിപന്‍ഡ്സ് അപ്പോണ്‍ ദ സിറ്റുവേഷന്‍) നക്കുകൊണ്ട് തള്ളി അകത്താക്കുന്ന പരിപാടി.
രാവിലെ വേഗം ഓഫീസിലെത്തേണ്ടതായതുകൊണ്ട് ഒരു കാലിച്ചായയും, ബണ്ണും മാത്രം കഴിച്ചും, ഉച്ചക്ക് ഇന്റര്‍വെല്‍ എടുക്കാന്‍ പറ്റാത്തതുകൊണ്ട് മറ്റൊരു കാലിച്ചായയും, ഡോണറ്റും, രാത്രി അപൂര്‍വ്വമായി ടൈം കിട്ടുകയാണെങ്കില്‍ ഒരു മാഗി നൂഡില്‍സ്... കൂടിപ്പോയാല്‍ ഒരു കപ്പ് തവിട് വെള്ളത്തിലിട്ടത് (ഓട്ട്‌സ് എന്നും ചിലര്‍ പറയുന്നു) ഒക്കെയാണ് ആശാന്റെ ഭക്ഷണം...
പാവം, നല്ല വെളുത്ത് തുടുത്ത് കുമ്പളങ്ങാ പോലിരുന്നവനാ, ഇപ്പോ മുരിങ്ങാക്കോല്‍ പരുവമായത്.
അങ്ങനെ പോകുന്ന ഒരു ദിവസം, രാവിലെ ആപ്പിസിലേക്കിറങ്ങിയ പക്രുവിന്റെ അടിവയറ്റില്‍ നിന്നും ഒരു വൈബ്രേഷന്‍.. ബട്ട് നോ റിങ് ടോണ്‍! പക്രു വയറിന്റെ വശങ്ങളില്‍ പതിയെ ഞെക്കി നോക്കി... ഇനി ഇന്നലത്തെ നൂഡില്‍സ് പണി തന്നതായിരിക്കുമോ?
സംശയം തീര്‍ക്കാന്‍ പക്രു ലണ്ടനില്‍ കയറി രണ്ടുകാലില്‍ തപസ്സിരുന്നു. ഒന്നും സംഭവിച്ചില്ല... ബട്ട്, വൈബ്രേഷന്‍ കൂടിവരുന്നു. സ്റ്റില്‍, നോ റിങ്ങ് ടോണ്‍!
ഛെ! ഇതെന്ത് കോപ്പാ... പക്രുവിന് ദേഷ്യം വന്നുതുടങ്ങി. ദേഷ്യം വന്നാ പിന്നെ പക്രുവിനെ നോക്കണ്ടാ... പുലിയാണ് പുലി! മൂക്കൊക്കെ ചുവന്ന് തുടുത്ത് ഭയങ്കരമാന ആളാവും!
വൈബ്രേഷന്‍ മാറ്റാന്‍ ഇനിയെന്ത് ചെയ്യുമെന്നാലോജിച്ച് നട്ടം തിരിഞ്ഞ് നടന്ന പക്രുവിന്റെ കണ്ണുകളില്‍ അലമാരയിലിരിക്കുന്ന ഒരു കുപ്പി തെളിഞ്ഞു വന്നു...
ഇഷ്ടം! അരിഷ്ടം! ദശമൂലാരിഷ്ടം!
രാവിലെ തന്നെ വേണോ? പക്രു ആലോജിച്ചു. ആ പോട്ട്. ഒരീസമല്ലേ. വൈബ്രേഷന്‍ പോകാനിതാണ് ബെസ്റ്റ്!
ഒരു ഗ്ലാസിലേക്ക് പക്രു അരിഷ്ടം പകര്‍ന്നു, കണ്ണടച്ച് ഗുമുഗുമാ ന്നടിച്ചു!
അരിഷ്ടത്തിന്റെ സ്വാദ് നാവില്‍നിന്നും തലച്ചോറിലെത്തുന്നതിനുമുന്‍പേ, അത് പോയ വഴിമുഴുവന്‍ പൊള്ളുന്നുതായവന് തോന്നി!
"ഹോ... സ്റ്റ്രോങ്ങ് സാധനമാണല്ലോ..." എന്നാലോജിക്കാന്‍ തുടങ്ങിയപ്പോഴാണ് ആശാനൊരു സംശയം....
"ഇതേതാ അരിഷ്ടം? പുതിയ സ്വാദാണല്ലോ... ചവര്‍പ്പന്‍ ടേസ്റ്റ്.."
എന്നിട്ടും കുറയാത്ത വൈബ്രേഷനുമായി ഓഫീസില്‍ ചെന്നിരുന്ന പക്രുവിനെ ഒരു അപലക്ഷണം പിടിച്ച നോട്ടം നോക്കിയ സഹ-പ്രവര്‍ത്തകനോട് പക്രു ചോദിച്ചു...
"എന്തെഴാ... ഞാന്‍ ബടെ വന്നിര്‍ന്നത് പിഴിച്ചില്ലേ....?"
രാവിലെ തന്നെ വീശിയിട്ട് വന്ന പക്രു അന്നുമുതല്‍ നോട്ടപ്പുള്ളിയായി, അവനു പുതിയ പേരും വീണു, "പാമ്പ് പക്രു".
ഇന്നും, കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ കുപ്പിയില്‍ അരിഷ്ടത്തിനു പകരം, റം നിറച്ച് വെച്ചതാരാണെന്ന് പക്രുവിനറിയില്ല. പുവര്‍ ബോയ്. ഏതായാലും ഞാനല്ല... ലഹരിപദാര്‍ദ്ധങ്ങള്‍ നിറച്ച് വെക്കാനുപയോഗിച്ചതാരാണൊ എന്തോ... ഏതായാലും ഞാനല്ല.
എന്തായാലും അതിനു ശേഷം പക്രു കറുത്ത നിറമുള്ള ഒരു പാനീയവും കൈകൊണ്ട് തൊട്ടിട്ടില്ല... അത് കട്ടനായാലും, കൊക്കക്കോളയായാലും, കരിങ്ങാലി വെള്ളമായാലും... നോ വെ!
പറഞ്ഞുവന്നത്, പക്രുവിന്റെ വയറിന്റെ വൈബ്രേഷന്‍... അത് കൂടിക്കൂടി വന്നു... വയറില്‍ കട്ടുറുമ്പ് ടീം അങ്കങ്ങളുമയി വന്ന് ഡ്രില്ലിംഗ് കോമ്പറ്റീഷന്‍ നടത്തുന്ന പോലെ ഒരു ഫീലിംഗ്. ഒരു രക്ഷയുമില്ല.
അങ്ങിനെ ആശാന്‍ ഡോകടറെ കാണാന്‍ തീരുമാനിച്ചു.
ഡോ: "കുട്ടീ... നിനക്ക് പള്‍സറുണ്ടോ?"
"ഇല്ലാ ഡോക്ട്ടര്‍, എനിക്ക് അക്റ്റീവയാണുള്ളത്" എന്ന മറുപടി പറയാന്‍ പോയെങ്കിലും, കറന്റ് സിറ്റുവേഷനും, അവന്റെ ഇങ്ക്ലീഷ് പരിഞ്ഞാനവും കാരണം അവന്‍ ഒന്നൂടെ ചോദിച്ചു...
"വാട് ഡൊക്ടര്‍?"
"തനിക്ക് അള്‍സര്‍ ഉണ്ടോ എന്ന്..."
ഹാ... ഇപ്പൊഴാണ് സംഭവം ക്ലിയര്‍ ആയത്. പള്‍സറല്ല, ഇതൊരു അസുഖമാണ്. മുന്‍പേവിടെയോ കേട്ടിട്ടുള്ള നാമം.
"അറിയില്ലല്ലോ ഡോക്ക്ട്ടര്‍,,,"
"എന്നാ അറിഞ്ഞോളൂ... ഇത് അള്‍സറാണ്. സമയത്തിന്, ആവശ്യത്തിന് ഭകഷണം കഴിക്കാത്തതുകൊണ്ടു വരുന്ന അസുഘമാണ്. ഇപ്പൊഴേ സൂക്ഷിചില്ലെങ്കില്‍ പ്രശ്നമാവും...."
"ഞാനെതാണ് ചെയ്യേണ്ടത് ഡൊക്ട്ടര്‍?"
"നന്നായി ഭക്ഷണം കഴിക്കുക...."
പക്രുവിന്റെ തലയില്‍ പതിയെ പ്രകാശം പടര്‍ന്നു...
അന്നുമുതല്‍ പക്രു ജീവിതം ചോറും, സാംബാറുമായും, ജോലി സൈഡായും കണ്ടുതുടങ്ങി...
തീറ്റയൊട് തീറ്റ. പറമ്പിലെ പുല്ല് മുഴ്മോനും തിന്ന് തീര്‍ത്ത് അടുത്ത പറമ്പിലേക്ക് നോക്കി "മ്മേ...." ന്ന് വിളിക്കുന്ന പൂവാലിപ്പശുവിനെ വെല്ലുന്ന പ്രകടനം പക്രു കാഴ്ച്ച വെച്ചു...
പക്രുവിന്റെ പ്രഭാതങ്ങള്‍ പത്ത് ഇഡ്ഡലികളായും, പത്ത് ദോശകളായും, ആറ് ചപ്പാത്തിയായും മാറി.
ഉച്ചകള്‍ പുത്തരിക്കണ്ടങ്ങാളായും, സാംബാര്‍ പൂളുകളായും മാറി.
രാത്രികള്‍ പൊറോട്ടകളും, ചപ്പാത്തിയും വെട്ടിപ്പിടിച്ചു...
അതങ്ങനെ പോയി.
അങ്ങിനെയിരിക്കെയാണ് സേത്തുക്കുളി വീട്ടില്‍ ആ വാര്‍ത്ത കൊണ്ടുവന്നത്...
"എന്റെ പുന്നാര കസിന്‍ ചേട്ടന്റെ കല്യാണമാണീ വരുന്ന ശനിയാഴ്ച്ച. പിറ്റേന്ന് റിസപ്ഷന്‍... നിങ്ങളെയെല്ലാവരേയും ചേട്ടന്‍ രണ്ടിനും പ്രത്യേകം ക്ഷണിച്ചിരിക്കുന്നു..."
കല്യാണം, റിസിപ്ഷന്‍... രണ്ടിനും മെയിന്‍ എന്താണ്? താലികെട്ട്? വധൂവരമ്മാരെ കാണല്‍? ഹേയ്... അതൊന്നുമല്ല.... പിന്നെ? ദദു തന്നെ... മൃഷ്ടാന്ന ഭോജനം! ബട്ട് രണ്ടിനും കൂടി പോയാല്‍ നാറും, സൊ... ലാഭം റിസിപ്ഷനാണ്. വെറൈറ്റി ഉണ്ടാവും. ഓട്ടോമാറ്റിക്കലായി, പക്രു ഞങ്ങടെ നേതാവായി.
ആ ദിവസം വന്നെത്തി... ഞങ്ങള്‍ പറഞ്ഞതിലും ഒരു മണിക്കൂര്‍ നേരത്തെ എത്തി. എന്തേ വൈകി.. എന്നാരും ചോദിക്കരുതല്ലോ. ചെന്നപാടെ ഇരിക്കേണ്ട സ്ഥലവും, കഴിക്കേണ്ട സ്ഥലവും പക്രു മനസിലാക്കി.
"തുടങ്ങിയിട്ടില്ല..." പക്രു പറഞ്ഞു.
"തുടങ്ങിയല്ലോ. അവര്‍ ദേ സ്റ്റേജില്‍ നില്‍ക്കുന്നു. നമുക്ക് ചെന്ന് കാണാം..." സേത്തുക്കുളി.
"അതല്ലാ ഡാ... ഭക്ഷണം കൊടുത്ത് തുടങ്ങിയിട്ടില്ലാ..." പക്രുവിന്റെ ഡയലോഗ് കേട്ട സേത്തു അവനെ ഒരു വൃത്തികെട്ട നോട്ടം നോക്കിയിട്ട്, നടന്നുപോയി.
അങ്ങനെ ഞങ്ങള്‍ വധൂവരമ്മാരെ കണ്ട്, ആശീര്‍വാദം കൊടുത്ത് വേഗം ഹാളിലെത്തി.
ചെന്നതും, അവിടെ കണ്ട കാഴ്ച്ച പക്രുവിന്റെ ഹൃദയം തകര്‍ത്തു!
"ഛെ!!! അവര്‍ നേരത്തേ തുടങ്ങിയെടാ!!!!"
വേദനയോടെയെങ്കിലും പക്രു വേഗം വരിയില്‍ നുഴഞ്ഞു കയറി. പ്ലേറ്റും എടുത്ത് അക്ഷമനായി കാത്തു നിന്നു.
വീണ്ടും എടുക്കാന്‍ വരേണ്ടല്ലോ എന്നു കരുതി, പക്രു എല്ലാം കേമമായി തന്നെ പ്ലേറ്റിലേക്ക് തട്ടിയിട്ടു. നാന്‍, റൊട്ടി, ആലൂ സബ്ജി, ഫ്രൈഡ് റൈസ്, കര്‍ഡ് റൈസ്, വെജ്. ബിരിയാണി, പപ്പടം, ഗാജര്‍ കാ ഹല്‍വ... അപ്പോഴേക്കും പ്ലേറ്റ് നിറഞ്ഞു കവിഞ്ഞു. ബാക്കി ഉള്ളത് പിന്നീടാവാം എന്ന് തീരുമാനിച്ച് പക്രു ഇരിക്കാനൊരു സ്ഥലം നോക്കി നടന്നു.
പോകുന്ന വഴിയില്‍ പലരും പക്രുവിന്റെ പ്ലേറ്റില്‍ കുന്നു കൂട്ടിയിരിക്കുന്ന ഭക്ഷണം കണ്ട് തരിച്ചു നിന്നു. ചിലര്‍ അതിനെ നോക്കി കുമ്പിട്ട് തൊഴുതു. ചിലര്‍ ഇരിന്നിടത്ത് നിന്നും മാറി, കസേരയൊക്കെ നീക്കിയിട്ട് വഴിയൊരുക്കി കൊടുത്തു...
അപ്പൊഴേ പക്രുവിന് ചെറിയൊരു സംശയം തോന്നി... ഇത്തിരി ഓവറായോ?
ഹേയ്... നത്തിംഗ് ടു വറി എന്നാലോജിച് ആശാന്‍ കൂടെയുള്ള സഹമുറിയമ്മാരുടെ കൂടെ കൂടി. അപ്പോഴാണവന്‍ ശ്രദ്ദിച്ചത്. അടുത്തിരിക്കുന്ന അമ്മായിമാരൊക്കെ തന്റെ പ്ലേറ്റ് നോക്കി ചിരിക്കുന്നു...
ദൈവമേ... ദേ ആ കൂട്ടത്തില്‍ രണ്ട് പെണ്‍കുളന്തകളും. അവരും... !
ക്വാണ്ടിറ്റി ഇച്ചിരി കുറക്കാമായിരുന്നു എന്ന ബോധം അപ്പോഴാണവന് വന്നത്. ഇനി പറഞ്ഞിട്ട് കാര്യമില്ലാ...
ഇനിയീ നാണം മറക്കാനെന്തു വഴി എന്നാലോജിച്ച പക്രുവിനൊരൈഡിയ.. അപ്പളം! അഥവാ പപ്പടം! അത് വെച്ച് ഫൂഡ് ഐറ്റംസ് ഒളിപ്പിച്ച് വെക്കാം. എന്നിട്ട് മറുവശത്ത് നിന്നും തിന്നു തുടങ്ങാം. ഹോ... എന്ന ഞാന്‍ സമ്മതിച്ചു! അവനോര്‍ത്തു.
പക്രു തുടങ്ങി... പല്ലും, നഘവും എല്ലാമുപയോഗിച്ച് തികച്ചും ആത്മാര്‍ഥതയോടെ....
അങ്ങിനെ ഭക്ഷണത്തിന്റെ സ്വര്‍ഗ്ഗലോകത്തില്‍ വിഹരിച്ചുകൊണ്ടിരുന്ന പക്രുവിന്റെ കണ്ണിലേക്ക് പെട്ടെന്ന് ഇടിമിന്നല്‍ വന്നു!
അവന്‍ തിരിഞ്ഞു നോക്കി.. ഛൈ! ഇടിമിന്നലല്ലാ... ഇത് ക്യാമറാക്കാരുടെ ലൈറ്റ് ആണ്.. വെറുതേ ടെന്‍ഷനായി....
പെട്ടെന്നാണവനതോര്‍ത്തത്... ദൈവമേ... അവമ്മാര്‍ എന്റെ പ്ലേറ്റും ക്യാമറയിലാക്കില്ലേ...
"ചേട്ടാ.. ഒന്ന് തിരിഞ്ഞു നില്‍ക്കൂ..."
ക്യാമറമേനോന്റെ ശബ്ദമല്ലേ അത്? അവനോര്‍ത്തു.
"ഹേ.. ചേട്ടാ.. ഒന്നിങ്ങഡ്..."
വേറെ വഴിയില്ലാ. പക്രു നിറവയറും, നിറഞ്ഞ പ്ലേറ്റുമേന്തി ക്യാമറമേനോന്റെ നേരേ തിരിഞ്ഞു... ചുണ്ടിലും, കവിളിലും ഊര്‍ന്നിറങ്ങുന്ന മാസലക്കറി തുടച്ചു മാറ്റാന്‍ അവനു നേരം കിട്ടിയില്ല.
ആ ക്യാമറാമേനോന്‍ ചിരിക്കുന്നുണ്ടോ? അതോ തോന്നിയതോ?
ദേ... ആ ലൈറ്റ് പിടിക്കുന്ന മുനുഷ്യനും ചിരിക്കുന്നു!
പക്രുവിനങ്ങ് ദേഷ്യം വരാന്‍ തുടങ്ങി. ഇവമ്മാരെന്താ ഭക്ഷണം കണ്ടിട്ടില്ലേ (ഉണ്ടാവും, ന്നാലും ഇത്രേം ഒരുമിച്ച്...?)..
അവമ്മാര്‍ നിര്‍ത്തുന്ന മട്ടില്ല. ദാണ്ടേ... അവര്‍ പ്ലേറ്റിനുള്ളിലേക്ക് ക്യാമറ നീട്ടുന്നു... പിന്നേ പതിയെ മേലോട്ട്... പക്രുവിന്റെ തല വരെ നീളുന്ന ഒരു ഷോട്ട്!
"പെര്‍ഫെക്റ്റ്!" ക്യാമറ മാറ്റിയതിനു ശേഷം ഒരു മറ്റേ ചിരി ചിരിച്ച് അയാള്‍ പറഞ്ഞു.
പക്രു അപമാനിതനായി തളര്‍ന്നിരുന്നു. മേരാ അഭിമാന്‍ കിധര്‍ ഗയാ...
---------
കുറച്ച് നാളുകള്‍ക്ക് ശേഷം സേത്തുക്കുളിയോടോപ്പം അവന്റെ മറ്റൊരു കസിന്റെ കല്യാണം കൂടാന്‍ (തന്നെ, തന്നെ. ഫുള്‍ടൈം ഇതുതന്നെ!) പോയ പക്രു അവിടെ വച്ച് നമ്മുടെ പഴയ കസിനെയും, ഭാര്യയേയ്ം കണ്ടു...
സേത്തുക്കുളി: പക്രു, ഇവരെ മനസിലായില്ലേ... നമ്മളന്ന് പോയിരുന്നു, റിസപ്ഷന്...
പക്രു: ഉം... ഉം... (ദൈവമേ.. അവരെന്നെ കണ്ടിരിക്കുമോ എന്തോ)
സേത്തുക്കുളി : ചേട്ടാ.. ഇതാണ് പക്രു. നല്ല ഒറിജിനല്‍ പട്ടരാണ്. അത് കണ്ടപ്പോ മനസിലായിക്കാണും ല്ലേ..
കസിന്‍ : (പക്രുവിനെ നോക്കി ചിരിക്കുന്നു) പിന്നില്ലാതെ... ഞങ്ങള്‍ക്കന്ന് തന്നെ കണ്ടപ്പോ മനസിലായി, മിനി, നിനക്ക് ഇയാളെ മനസിലായില്ലേ.... (കസിന്റെ ഭാര്യയും ചിരിക്കുന്നു.)
ആകാശം കരിങ്കല്ലായി ഇടിഞ്ഞു തലയില്‍ വീഴുന്നതായും, ചിമ്മിനി ഡാം പൊട്ടിത്തകര്‍ന്ന് പിന്നാലെ വരുന്നതായും, സുനാമി മുന്നില്‍ നില്‍ക്കുന്നതായും, കത്രീന സൈഡില്‍ നില്‍ക്കുന്നതായും പക്രുവിന് തോന്നി. ഇതിലും ഭേദം....
എന്തായാലും, പിന്നീടങ്ങോട്ട് പക്രുവിന് ജീവിതത്തില്‍ ഒന്നിനോട് മാത്രമേ ബഹുമാനം തോന്നിയിട്ടുള്ളൂ.... ഭക്ഷണം!
Tuesday, May 19, 2009
എന്തുകൊണ്ട്.. എന്തുകൊണ്ട്... എന്തുകൊണ്ട്?
ആ ചോദ്യങള്‍ ഒന്നുകൂടെ എല്ലാവര്‍ക്കും വേണ്ടി ആവര്‍ത്തിക്കുന്നു...
എന്തുകൊണ്ട്.. എന്തുകൊണ്ട്... എന്തുകൊണ്ട്?
തിരക്കുള്ള ബസ്സിലോ, റെയില്‍വേ സ്റ്റേഷനിലോ ശശിയേ കാണുന്നവര്‍ ഉടനേ എണീറ്റ് അവനിരിക്കാന്‍ സ്ഥലം കൊടുക്കുന്നതെന്തുകൊണ്ട്? ഇരിക്കാന്‍ അവനെ സഹായിക്കുന്നതെന്തുകൊണ്ട്? ഐസ് ക്രീം തിന്നുമ്പോള്‍ വിയര്‍ക്കുന്നതെന്തു കൊണ്ട്?
പക്രു വഴിയിലൂടെ നടന്ന് പോകുമ്പോള്‍, പാര്‍ക്കില്‍ ഓടാന്‍ പോകുമ്പോള്‍ ഒക്കെ, അവിടെയുള്ള കൊച്ചു കുട്ടികള്‍ അവനേയും കളിക്കാന്‍ വിളിക്കുന്നതെന്തു കൊണ്ട്? അവന്റെ മുക്കിന്റെ അറ്റം, തലയുടെ പിന്‍ഭാഗം എന്നീ സ്ഥലങളില്‍ ഞോണ്ടിയാല്‍ അവന്‍ നിന്ന നില്‍പ്പില്‍ ചാടുന്നതെന്തുകൊണ്ട്? എല്ലാ പതിനഞ്ച് മിനിട്ടിലും അവന്‍ ടെന്‍ഷനാകുന്നതെന്തുകൊണ്ട്?
ദിവാരനെ ആദ്യമായി കാണുന്നവര്‍ പൊട്ടിച്ചിരിക്കുന്നതെന്തുകൊണ്ട്? അവന്‍ കൂളിങ് ഗ്ലാസ് വെച്ചാല്‍ തലതല്ലി ചിരിക്കുന്നതെന്തുകൊണ്ട്? തലയില്‍ മെഹന്ദി ആണെന്ന് കരുതി ചാണകം തേച്ചതെന്തുകൊണ്ട്?
സേത്തുവിന്റെ അടുത്ത് വരുന്നവര്‍ മൂക്ക് പൊത്തി, വന്നതിനേക്കാള്‍ സ്പീഡില്‍ നീങി നില്‍ക്കുന്നതെന്തുകൊണ്ട്? അവന്റെ കമ്പനിയിലെ പരസ്യങള്‍ ആദ്യം അവനോട് മാത്രമായി പറയുന്നതെന്തുകൊണ്ട്? ഇരിക്കുമ്പൊഴും, കിടക്കുമ്പൊഴും അവന്റെ കാലുകള്‍ പരക്കം പായുന്നതെന്തുകൊണ്ട്? കല്യാണാലോചന വന്ന തടിച്ചി പെണ്ണിനെ അവനിഷ്ടമായിട്ടും, അവനെ കണ്ട അവള്‍ “ദൈവേ... നിക്ക് വേണ്ടാ...” എന്ന് പറഞതെന്തുകൊണ്ട്?
കോമളനോട് അദ്ദ്യമായി സംസാരിക്കുന്ന ഒരാള്‍ ആദ്യ അഞ്ച് മിനിട്ട് കഴിഞാല്‍ തല ചൊറിയുന്നതെന്തുകൊണ്ട്? തല്ലാന്‍ ഓങുന്നതെന്തുകൊണ്ട്? കോമളന്റെ കയ്യില്‍ നിന്നും കാശ് കടം വാങാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നതെന്തുകൊണ്ട്? കൊമളന് പെണ്ണ് കിട്ടാത്തതെന്തുകൊണ്ട്?
ആന്റപ്പനോട് അറിയാതെ സംസാരിച്ചുപോയ ഒരാള്‍ “വടി കൊടുത്ത് അടി വാങിയ” പോലെ
ആവുന്നതെന്തുകൊണ്ട്? തിരിച്ചു പോകാന്‍ ആക്രാന്തം കാണിക്കുന്നതെന്തുകൊണ്ട്? അവന്റെ മണ്‍-കലത്തിന് ജലദോഷം വന്ന പോലത്തെ ശബ്ദം, ചിലര്‍ ഗ്രീസ് ഒഴിച്ച് ഇല്ലാതാക്കാന്‍ ഉപദേശിക്കുന്നതെന്തുകൊണ്ട്? അവന്‍ ഇങ്ക്ലീഷ് പറയുമ്പോള്‍ അറബി പോലെ തോനുന്നതെന്തുകൊണ്ട്?
Monday, May 11, 2009
കല്യാണപ്പരസ്യം
അതിന്റെ കണ്ടന്റ് ഇങനെ ആയിരുന്നു:
“പ്രിയ പുഷ്പന്‍ ചേട്ടാ,
ഞാന്‍ അങയുടെയും, മങ്കലശേരിയുടെഉം ഒരു കടുത്ത ആരാധകനാണ്. നിങളുടെ എല്ലാ പോസ്റ്റുകളും ഞാന്‍ വായിക്കാറുണ്ട്, നിങളെയല്ലാവരേയും എന്റെ അയല്‍ക്കാരെന്ന പോലെ എനിക്ക് സുപരിചിതവുമാണ്. അതുകൊണ്ടു തന്നെ എനിക്ക് പുഷ്പന്‍ ചേട്ടനോട് ഒരു കാര്യം അറിയിക്കുവാനുണ്ട്.
കോമളന്‍ ഒരു പെണ്ണ് കിട്ടാനായി ചെയ്യുന്ന പുതിയ നമ്പറ് എന്താണെന്നറിയാമോ? ഇല്ലല്ലോ? ന്നാ എനിക്കറിയാം. എങിനെ.. എന്നല്ലേ?
കഴിഞ ദിവസം ഞാന്‍ വേലന്താവളം ചന്തയില്‍ മീന്‍ മേടിക്കാന്‍ പോയാതാ. അവിടെ ചെന്നാപ്പോ ദേ പതിവില്ലാതെ എല്ലാ മതിലിമ്മേലും, ചുവരിലും ഒക്കെ ഒരു പുഹിയ നോട്ടീസ് ഒട്ടിച്ചിരിക്കുന്നു... എന്തിനധികം,അവിടെ വിക്കാന്‍ കൊണ്ടുവന്നിട്ടുള്ള പോത്തിന്റെയും, പശുവിന്റെയും മുതുകില്‍ പോലും ഈ നോട്ടീസ്...
ഞാനൊരെണ്ണം എടുത്തങു വായിച്ചു... എന്റണ്ണാ... പറഞാ വിശ്വസിക്കൂലാ...
ഞാന്‍ ആ നോട്ടീസ് സ്കാന്‍ ചെയ്ത് ഈ മെയിലിന്റെ കൂടെ അയക്കുന്നു. ഒന്ന് വായിച്ച് നോക്ക്...
വേറെ ഒന്നൂല്യ. പുതിയ പോസ്റ്റിന് വേണ്ടി കാത്തിരിക്കാം.
സസ്നേഹം,
വേലന്താവവളം വേലുണ്ണി.“
അങിനെ കിട്ടിയ മെയിലിന്റെ കൂടെയുള്ള നോട്ടീസ് താഴെ കൊടുക്കുന്നു... പടത്തില്‍ ക്ലിക്കിയാല്‍ വലുതാക്കി കാണാം. ഭാവി സോഫ്റ്റ് വെയറ് എഞ്ചിനീയര്‍മാര്‍ക്ക് ഉത്തമോദാഹരണവുമായി...
Monday, May 4, 2009
ഒരിടത്തൊരു ഫയല്‍വാന്‍!
അങ്ങനെയിരിക്കവേയാണ് ആന്റപ്പനത് ശ്രദ്ധിച്ചത്... തന്റെ വയര്‍ ഒന്നും കഴിക്കാതെ തന്നെ വീര്‍ത്തിരിക്കുന്നു. അതൊരു കുടവയര്‍ ആണെന്ന് വിശ്വസിക്കാന്‍ ആന്റപ്പന് വീണ്ടും രണ്ടുമൂന്ന് ദിവസങ്ങള്‍ വേണ്ടിവന്നു. ചാടിയ പള്ളയില്‍ തലോടി, വിഷണ്ണവദനായി ആന്റപ്പന്‍ തന്റെ സങ്കടം അറിയിക്കാന്‍ ദിവാരന്റെ മുറിയിലേക്ക് ചെന്നു...
അവിടെ അതാ, ദിവാരന്‍ തുള്ളിച്ചാടുന്നു. ആന്റപ്പനൊന്നും മനസിലായില്ല. ഇവനീ വെളുപ്പാം കാലത്ത് എന്തിനിങ്ങനെ ചാടുന്നു?
'ഡാ ദിവാരാ... എന്ത് പറ്റിയെഡാ?' ആന്റപ്പന്‍ ചോദിച്ചു.
ദിവാരന്‍ തിരിഞ്ഞു നിന്നു, എന്നിട്ട് ഷര്‍ട്ടൂരി എറിഞ്ഞ് ആന്റപ്പന്റെ മുന്നിലേക്ക് വന്നു നിന്നു.
ആന്റപ്പനത് കണ്ടിട്ട് സഹിക്കാനായില്ല...
അതാ, ദിവാരന്റെ വയറ്റില്‍ ആമ പ്രസവിച്ചിരിക്കുന്നു! സിമന്റ് ചട്ടി വിഴുങ്ങിയ സ്റ്റെയിലില്‍, തന്നേക്കാള്‍ വലിപ്പം കൂടിയ, കുടവയറുമായി ദിവാരന്‍!
അങ്ങിനെ കുടവയര്‍ എന്ന മഹാമാരി മങ്കലശ്ശേരിയിലും എത്തിയ ഞെട്ടലില്‍ ആന്റപ്പനും, ദിവാരനും അങ്ങോട്ടുമിങ്ങോട്ടും നോക്കി വാപൊളിച്ചിരുന്നു. വയര്‍ കാരണം ഷര്‍ട്ടിന്റെ ബട്ടനിടാന്‍ പറ്റുന്നില്ല, താഴേക്ക് കാണാന്‍ പറ്റാത്തതിനാല്‍ പാന്റിന്റെ ബട്ടന്‍സിടാന്‍ പറ്റുന്നില്ല, ഷൂ മര്യാദക്കിടാന്‍ പറ്റുന്നില്ല, കുനിഞ്ഞ് നിവരാന്‍ പറ്റുന്നില്ല... ഒന്നും പറ്റുന്നില്ല... എന്തിനധികം, താഴോട്ട് നോക്കിയാല്‍, ഒരു മീറ്റര്‍ ചുറ്റളവിലുള്ളതൊന്നും കാണാന്‍ പറ്റുന്നില്ല.
എന്നത്തേയും പോലെ സങ്കതി ചര്‍ച്ചക്ക് വെച്ചു. ആന്റപ്പനാണ് ആദ്യം ഐഡിയയുമായി വന്നത്.
'നമുക്ക് ജിമ്മില്‍ പോകാം?'
'ആ.. അതുകൊള്ളാം. അതാവുമ്പോ ശരീരം മുഴുവനും ഒന്ന് ഉറക്കും. സ്റ്റാമിന കിട്ടും' ദിവാരന്‍ പറഞ്ഞു. പക്ഷേ മങ്കലശ്ശേരിയില്‍ ബാക്കിയാര്‍ക്കും അപ്പൊ ജിമ്മില്‍ പോകാനുള്ള ശാരീരികാവസ്ഥ ഉണ്ടയിരുന്നില്ല. അങ്ങിനെ ആന്റപ്പനും, ദിവാരനും പിറ്റേന്ന് മുതല്‍ ജിമ്മില്‍ പോകാന്‍ മനസാലുറച്ചു.
ബട്ട്, ജിമ്മിലേക്ക് അങ്ങിനെ ചുമ്മാ പോകാന്‍ പറ്റുവോ? കേട്ടത് അതൊരു മള്‍ടി ജിം ആണെന്നാണ്.
മള്‍ടി ജിം.. എന്നുവെച്ചാല്‍ മള്‍ട്ടിപ്പിള്‍ സെക്സ് വരുന്ന സ്ഥലം... ആണും പെണ്ണും ഒരുമിച്ച് വ്യായാമിക്കുന്ന സ്ഥലം. അതാലോജിച്ചതും ആന്റപ്പന്റെ വായില്‍ വെള്ളമൂറി.
'അങ്ങിനെ കുസുമങ്ങളൊക്കെ വരുന്ന ജിമ്മാണെങ്കില്‍ നമുക്കിത്തിരി അടിച്ചുപൊളിച്ച് പോണം ലേ ഡാ..' ആന്റപ്പന്‍ ചോദിച്ചു.
'ങും!' ദിവാരന്‍ തന്റെ പ്രസിദ്ധമായ ചുണ്ടുവളക്കല്‍ വികാരത്തോടുകൂടി മൂളി.
അങ്ങിനെ അവര്‍ രണ്ടുപേരും കൂടി ജിമ്മില്‍പോകാനുള്ള അങ്ക വസ്ത്രങ്ങള്‍ വാങ്ങാനായി പോയി.
രണ്ട് ടി-ഷര്‍ട്ട്, രണ്ടും ഒരേ നിറം. ചുവപ്പ്.
രണ്ട് ട്രൗസര്‍, രണ്ടിനും ഒരേ നിറം പച്ച.
നാല് കയ്യുറകള്‍ (അത് പിന്നെ ഫുള്‍ വെയിറ്റ് ലിഫ്ടിംഗ്, ഡംബല്‍സ് ഒക്കെ എടുക്കണ്ടേ).
രണ്ട് ജോഡി ഷൂസ്. ഒരേ നിറം, വെള്ള.
ആകെ മൊത്തം 5,500 രൂപക്ക് സാധങ്ങള്‍. ഫുള്‍ സെറ്റപ്പ്.
അങ്ങിനെ പിറ്റേന്ന് ആന്റപ്പനും, ദിവാരനും കൂടി ജിമ്മിലേക്ക് യാത്രയായി. ദിവാരനായിരുന്നു കൂടുതല്‍ ആകാംക്ഷ. എന്തൊക്കെ ചെയ്യണം, എങ്ങിനെ ചെയ്യണം, കഴിഞ്ഞാല്‍ എന്ത് കഴിക്കണം.. അങ്ങിനെയെല്ലാം ദിവാരന്‍ ഒരു സുഹൃത്തിനൊട് ചോദിച്ച് മനസിലാക്കിയിരുന്നു.
ജിമ്മില്‍ രെജിസ്റ്റ്രേഷന്‍ ചെയ്യണം. ഒരു മാസത്തേക്ക് 400 രൂപ. രണ്ട് മാസത്തേക്ക് അടച്ചാല്‍ വെറും 600 രൂപ. ഭലേ ഭേഷ്... 200 രൂപ ലാഭം, പിന്നൊന്നും അലോജിച്ചില്ല, ദിവാരന്‍ കണ്ണും പൂട്ടി രണ്ട് മാസത്തേക്ക് കാശുകൊടുത്തു. ഒപ്പം ആന്റപ്പനും.
അവര്‍ ജിമ്മിനകത്തേക്ക് കയറി. നല്ല കിടിലന്‍ പാട്ട് ഉച്ചത്തില്‍ വച്ചിരിക്കുന്നു. കുറെ കട്ട മനുഷ്യന്മാര്‍ ഫുള്‍ വ്യായാമിക്കുന്നു. കണ്ണാടിയില്‍ നോക്കി ആ അണ്ണമ്മാര്‍ ഉരുട്ടുന്ന മസിലിനെ നോക്കിയിട്ട്, ദിവാരന്‍ തന്റെ മസിലിനെ നോക്കി... എന്നിട്ടുള്ളില്‍ ആത്മഗതം ചെയ്തു.. "കമോണ്‍ ബോയ്.. യൂ കാന്‍ ഡു ഇറ്റ്!"
ദിവാരന്‍ പറഞ്ഞു, 'ഡാ ആന്റപ്പാ, വ്യായാമം വളരെ കറക്റ്റ് ആയിരിക്കണം. ദാ, നീ ഇവിടെ കുറേ ഉപകരണങ്ങള്‍ ഇരിക്കുന്ന കണ്ടില്ലേ... അതെല്ലാം നമുക്കുള്ളതാണ്. എല്ലാം അങ്ങോട്ട് കേറി ഉപയോഗിക്കേക്കണം. കൊടുത്ത കാശ് മുതലാക്കണം.'
അന്റപ്പന്‍ : 'ശരിയാ, ശരീരത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും വ്യായാമം വേണമല്ലോ...'
അങ്ങിനെ അവര്‍ തുടങ്ങി. ആന്റപ്പന്‍ നേരേ സിറ്റ്-അപ്പ് എടുക്കുന്ന സാധനത്തില്‍ ഇരുന്ന് വ്യായാമം തുടങ്ങി. ആദ്യമേ തന്നെ അവനത് നിസാരമായി ചെയുന്നത് കണ്ട ദിവാരന്റ അന്തരാത്മാവില്‍ അസൂയ പോപ് കോണ്‍ പോലെ തെറിച്ചു ചാടി.
'അങ്ങനെ വിട്ടാല്‍ പറ്റുമോ' എന്ന ചിന്തയില്‍ ദിവാരന്‍ വേഗം ആം എക്സര്‍സൈസ് ചെയ്യുന്ന സാധനത്തില്‍ കയറി ഇരുന്നു. കയ്കള്‍ കൊണ്ട് വശങ്ങളിലുള്ള ഇരുമ്പ് ദണ്ട് മുന്നിലേക്കും പിന്നിലേക്കും നീക്കണം. ദിവാരനത് പുഷ്പം പോലെ ചെയ്തു തുടങ്ങി.
അഞ്ച് മിനിട്ട് കഴിഞ്ഞു... ആന്റപ്പന്റെ പുള്ളിംഗ് കുറഞ്ഞു വന്നു... അവന്‍ ദിവാരനെ നോക്കി... അവന്‍ ഇപ്പൊഴും മാരക വ്യായാമം.
ആന്റപ്പന്‍ വാശിക്ക് പുഷ് അപ്പ് എടുക്കാന്‍ നോക്കി... ഒന്ന്... രണ്ട്... മൂ.... അവിടെ കഴിഞ്ഞു പുഷ് അപ്പ്.
തീര്‍ത്തും അവശനായ ആന്റപ്പന്‍ നേരേ ദിവാരന്റെ അടുത്തേക്കെത്തി.
അവിടെ ദിവാരന്‍ യാതൊന്നും ശ്രദ്ദിക്കാതെ മുക്രയിട്ട് ശ്വാസം വലിച്ച് വ്യായാമം തുടര്‍ന്നുകൊണ്ടിരുന്നു... അവന്റെ മുഖവും ചുണ്ടുകളും എലിപ്പെട്ടിയില്‍ വാലുകുടുങ്ങിയ എലിയേ പോലെ തുറിച്ച് വന്നു... നെറ്റിയിലും, കഴുത്തിലും മഴവെള്ളപ്പാചില്‍ പോലെ വിയര്‍പ്പ്. ഇടക്കിടക്ക് കുക്കറില്‍ നിന്നുമെന്ന പോലെ ശബ്ദങ്ങള്‍...
'ഡാ, ആദ്യത്തെ ദിവസം അധികം വ്യായാമം വേണ്ട ട്ടാ... ഞാന്‍ നിര്‍ത്തി.. ഇല്ലെങ്കി പണി കിട്ടും' ആന്റപ്പന്‍ പറഞ്ഞു.
'നീ പോഡ. നിനക്ക് സ്റ്റമിന ഇല്ല. മിനിമം ഒരുമണിക്കൂറെങ്കിലും നമ്മള്‍ വ്യായാമം ചെയ്യണം. എങ്കിലേ അത് ശരീരത്തില്‍ കാണൂ...' അതും പറഞ്ഞ് ദിവാരന്‍ നേരേ തൊട്ടടുത്തുള്ള സാധനത്തില്‍ കയറി ഇരുന്നു. അതില്‍ കിടന്ന്, കയ്കള്‍ തലക്ക് ഇന്നില്‍ വെച്ച്, മേലോട്ട് പൊന്തണം. ദിവാരന്‍ തുടങ്ങി.
പത്ത്... പതിനൊന്ന്... ദിവാരന്റെ പുള്ളിംഗ് കുറഞ്ഞു തുടങ്ങി...
'ഇപ്പ്പ്പൊ നിര്‍ത്തിയാല്‍, ആന്റപ്പനെന്നിലുള്ള ബഹുമാനം പോകും. സോ... ഐ മസ്റ്റ് ഗോ ഓണ്‍...' ദിവാരന്‍ ഒര്‍ത്തു.
പെട്ടെന്നാണ് ഒരു സുന്ദരിക്കൊച്ച് ഇറുകിയ വസ്ത്രങ്ങളൊക്കെ ധരിച്ച് അവരുടെ മുന്നിലൂടെ പോയത്. അവള്‍ ദിവാരന്റെ വിയര്‍ക്കുന്ന ശരീരത്തിലേക്കൊന്ന് പാളി നോക്കി...
അത് കണ്ട ദിവാരന് പവര്‍ മാള്‍ട്ട് കഴിച്ച പോലെ തോന്നി. ശക്തി വീണ്ടെടുത്ത്, ഒടുക്കത്തെ ആക്രാന്തത്തോടെ അവന്‍ പിന്നെയും പൊന്താന്‍ ശ്രമിച്ചു...
പതിനാല്... പതി....
അവന്റെ വയറില്‍ കാലങ്ങളായി ഇളകാത്ത പേശികള്‍ വലിഞ്ഞു മുറുകി. വല്ലാത്തൊരു വേദന ദിവാരന് അനുഭവപ്പെട്ടു. ബട്ട് അവന്‍ വിട്ടുകൊടുത്തില്ല. സര്‍വ്വ ശക്തിയുമെടുത്ത് അവന്‍ മുകളിലേക്ക് ഉയര്‍ന്നു... പ്രെഷര്‍ കരണം അവന്റെ മുഖം കടന്നല്‍കൂട്ടങ്ങള്‍ ഉന്നം നോക്കി കുത്തിപ്പടിച്ച് പോയ പോലെയായി. അവന്റെ സര്‍വ്വ പേശികളും അങ്ങോട്ടോ... ഇങ്ങോട്ടോ എന്ന് പറഞ്ഞ് പിടി വലി കൂടി... വായില്‍ നിന്നും നുര വന്നു...
എന്നിട്ടും ദിവാരന്‍ തന്റെ അഭിമാനത്തെ വിട്ടുകളഞ്ഞില്ല, വീണ്ടും സര്‍വ്വ ശക്തിയുമെടുത്തവന്‍ ഉയര്‍ന്നു... ഉയരാന്‍ ശ്രമിച്ചു... പകുതിയായപ്പോള്‍ ചാക്കരി തൂക്കിയിട്ട പൊലേ ദേ പോകുന്നു പിന്നിലേക്ക്...
ധിം!
ദിവാരന്‍ തലകറങ്ങി നേരേ നിലത്തേക്ക് പോന്നു. എന്തോ വലിയൊരു ശബ്ദം കേട്ട് അവിടെയുള്ളവരെല്ലാം ഓടിവന്നു നോക്കി...
ഒരുവിധം തപ്പിപ്പിടിച്ചെണീറ്റ് നോക്കിയപ്പോള്‍ എല്ലാം 'അയ്യര്‍ ദി ഗ്രേറ്റില്‍' മമ്മൂട്ടി കാണുന്നപോലെ! മൊത്തം തിരിഞ്ഞു മറിയുന്നു. ആന്റപ്പന്‍ അതാ തലകുത്തി നില്‍ക്കുന്നു. ഫാനും, മഷീനുമെല്ലാം തലകുത്തി, തിരിഞ്ഞു കറങ്ങുന്നു.
ദിവാരന്‍ വീണ്ടും വീണു. ഇത്തവണ ബോധം കൂടി ഒപ്പം പോയി.
പിന്നീട് ദിവാരന്‍ കണ്ണുതുറക്കുമ്പോള്‍ കണ്ടത് രണ്ട് ബയങ്കര ജിമ്മായ ചേട്ടമ്മാര്‍ മലമ്പാമ്പിനെ തൂക്കിയെടുത്ത് കൊണ്ടുപോകുന്ന പോലെ തന്നെ കൊണ്ടുപോകുന്നതാണ്. അവര്‍ അവനെ ഒരു സോഫായില്‍ ഡെപ്പോസിറ്റ് ചെയ്തു.
ദിവാരന്‍ പതുക്കെ എണീറ്റിരിക്കാന്‍ നോക്കി, 90 കിലോയുള്ള ആ ശരീരത്തില്‍ അപ്പോ ആകെ അനങ്ങിയത് അവന്റെ കണ്ണുകള്‍ മാത്രം.
തൊട്ടടുത്ത് ഐ.സി.യു വിനു മുന്നില്‍ നില്‍ക്കുന പോലെ ആന്റപ്പന്‍.
ദിവാരന് അവന്‍ ചിരിക്കുന്നുണ്ടോ എന്ന് സംശയം തോന്നി. പപ്പടം പൊട്ടിത്തെറിച്ച പോലെ പോയ തന്റെ അഭിമാനത്തെയൊര്‍ത്ത് ദിവാരന്‍ കണ്ണടച്ച് കിടന്നു.
ആ കിടപ്പില്‍ കുറച്ച് നേരം കിടന്ന ശേഷം, ആന്റപ്പന്‍ കൊണ്ടുവന്നു കൊടുത്ത ഒരു പാക്കറ്റ് ഗ്ലൂക്കോസും, ഒരു ഗ്ലാസ് ഹോര്‍ലിക്സും കാലിയാക്കിയിട്ടേ ദിവാരന് എണിക്കാനായുള്ളൂ.
തിരിച്ച് ആന്റപ്പന്റെ തോളില്‍ ചാഞ്ഞ് നടക്കുമ്പോള്‍ ദിവാരന്‍ സ്വയം പറഞ്ഞു,
'എന്താ പറ്റിയേന്ന് മനസിലായില്ല ഡാ... എല്ലാം ഞാന്‍ അവന്‍ പറഞ്ഞ മാതിരി കറക്റ്റ് ആയിട്ടാ ചെയ്തത്. എണ്ണം പോലും തെറ്റിച്ചില്ല. പിന്നെന്താണാവോ... ' ദിവാരന്‍ പറഞ്ഞു.
'ആര് പറഞ്ഞൂ? എന്ത് പറഞ്ഞു?' ആന്റപ്പന്‍ ഒന്നും മനസിലാവതെ ചോദിച്ചു.
'ആ കോമളന്‍! അപ്പോ അവന്‍ നിന്നോടൊന്നും പറഞ്ഞില്ലേ? എന്നൊടവന്‍ ഏതൊക്കെ കുന്ത്രാണ്ടത്തില്‍, എത്ര തവണ ചെയ്യണം എനൊക്കെ കറക്റ്റായിട്ട് പറഞ്ഞു തന്നതാ ഡാ... എവിടെയോ എണ്ണം പിഴച്ചുപോയതാ പ്രശ്നായേ ന്നാ തോന്നണേ" ദിവാരന്‍ പറഞ്ഞു.
'അല്ലാ, അതിന് കോമളന്‍ ഇതിനു മുന്‍പ് ജിമ്മില്‍ പോയിട്ടുണ്ടോ?' ആന്റപ്പന്‍ അത്ഭുതത്തോടെ ചോദിച്ചു.
'ഇല്ലേ? ' ദിവാരന്‍
'എനിക്ക് തോനുന്നില്ല. ഇന്നലേയും കൂടി കോമളന്‍ എന്നൊട് പറഞ്ഞതാ, എനിക്കും ജിമ്മില്‍ പോണം. കുട്ടിക്കാലം മുതലേ ഉള്ള ആഗ്രഹമാണെന്ന്. പിന്നെങ്ങിനെയാ?'
ദിവാരന്‍ പിന്നൊന്നും മിണ്ടിയില്ല.
------------------------
അതേ സമയം, തൊട്ടടുത്തുള്ള ക്ലേ-പോട്ട് എന്ന മലയാളീ ഹോട്ടലില്‍ മറ്റൊരാളും ദിവാരനെപ്പോലെ ചതിയില്‍ പെട്ടുകൊണ്ടിരിക്കുകയായിരുന്നു.
'ഡാ, ഈ ബ്രെക് ഫാസ്റ്റ് ആണ് ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം. അത് നമ്മള്‍ നല്ലപോലെ കഴിക്കണം.' കോമളന്‍ ശശിയോട് പറഞ്ഞു.
'അല്ലാ, ലഞ്ച് ആണ് പ്രധാനം എന്നല്ലേ നീ കഴിഞ്ഞയാഴ്ച്ച എന്നോട് പറഞ്ഞത്?' ശശി.
'അതേ, അതും പ്രധാനമാണ്. ന്നാലും ഇതാണ് അതിനേക്കാളും പ്രധാനം. രാവിലെ ചുമ്മാ വന്ന് കഴിക്കരുത്. അതിനൊക്കെ ഒരു രീതിയുണ്ട്.. ഞാന്‍ പറഞ്ഞു തരാം...' കോമളന്‍ ശശിയെ എങ്ങിനെ പല-തവണകാളായി രാവിലെ ഭക്ഷണം കഴിക്കാമെന്ന് പ്രാക്റ്റിക്കലായി പഠിച്ചുകൊണ്ടിരുന്നു...
അതും നോക്കി, വെള്ളമിറക്കി, നാളെമുതല്‍ ഞാനും തിന്നും, വലുതാവും എന്നാലോജിച്ച് ശശി താടിക്കൂന്നും കൊടുത്ത് കോമളന്റെ ചിറിയില്‍ നോക്കിയിരുന്നു.
-----------------------------
പിന്‍കുറിപ്പ്: ശരീരം 'ഇളകിപ്പോയ' ദിവാരന്‍ ഒരാഴ്ച്ച നീണ്ട അരോഗ്യ-പോഷക വര്‍ദ്ധക സാധങ്ങള്‍ കഴിച്ചാണ് പഴയ ലെവലിലേക്ക് തിരിച്ചെത്തിയത്. അതിനു ശേഷം ആ ജിമ്മിലേക്ക് ആന്റപ്പനോ, ദിവാരനോ തിരിഞ്ഞു നോക്കിയിട്ടില്ല. ഉപദേശങ്ങള്‍ കിട്ടിയ ശശി ഇന്നും തീറ്റ കൂട്ടി കൂട്ടി കൊണ്ടുവരുന്നു. ഒപ്പം അവന്റെ തടിയും.
Thursday, April 23, 2009
വിഷുക്കെണി!
കൊച്ച് അങ്ങ് മുംബയില്‍ വലിയൊരു സോഫ്റ്റ് വെയര്‍ കമ്പനിയിലാണ് ജോലിചെയ്യുന്നതെന്ന് കേട്ടപ്പൊഴേ സേത്തുവിന് കോമളന്‍ കൊണ്ടു വന്ന അലോജന നന്നേ ബോധിച്ചു. തന്നെപ്പോലെ തന്നെ സമൂഹിക മൂല്യങ്ങളെ മോളിലോട്ട് ഉയര്‍ത്തി പിടിക്കുന്ന സ്വഭാക്കാരി ആയിരിക്കും അവളെന്ന് സേത്തു ആഗ്രഹിച്ചു.
അതെ... പ്രകൃതിയുടെ താളത്തിനൊത്ത് ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു കുട്ടി തന്നെയായിരിക്കും അവള്‍. വയറ്റില്‍ പിഴപ്പിനു വേണ്ടി സ്വന്തം ശരീരത്തില്‍ വന്ന് ചോരയൂറ്റി കുടിക്കുന്ന പാവം കൊതുകിനെ, "മതിയാവോളം കുടിച്ചോളൂ.. കുറച്ച് വേണമെങ്കില്‍ വീട്ടിലേക്കും കൊണ്ടോക്കോളൂ" എന്ന് പറഞ്ഞ് നോക്കിയിരിക്കുന്ന സ്വഭാവമുള്ളവള്‍. വൈകീട്ട് കണവന്‍ കൂടയണയുന്നതും നോക്കി പൂമുഖവാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തി പൂതിങ്കളും, ചൊവ്വയും ഒക്കെ ആയി നില്‍ക്കുന്നവള്‍. ഞാന്‍ വീടണയുമ്പൊഴേക്കും എനിക്കായി ചായയും, റസ്ക്കും, പാര്‍ളെ-ജി യും കൊണ്ടു വന്ന് തരുന്നവള്‍. "കണ്ടൊ... കണ്ടോ... ഷൂവൊക്കെ ഇവിടെയാ വെക്ക്യാ?" എന്ന് ചോദിച്ച് എന്റെ ഷൂ ഊരി വെക്കുന്നവള്‍, എനിക്കിഷ്ടമുള്ള മീന്‍ അവിയല്‍ ഉണ്ടാക്കുന്നവള്‍...
അങ്ങിനെ സേത്തുവിന്റെ ഭാവി വധുവിനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ ഒന്നിനുപിറകേ ഒന്നായി വന്നുകൊണ്ടിരുന്നു.
"ഡാ, നീ ഉറങ്ങിയോ, ദേ ആ കൊച്ചിന്റെ ഫൊട്ടോ കിട്ടിയിട്ടുണ്ട്..."
അഛന്റെ ശബ്ദം കേട്ടാണവന്‍ കണ്ണ്‍ തുറന്നത്...
"ഓ... അതവിടെ വച്ചേക്കൂ അച്ഛാ.. പിന്നെ നോക്കാം..." എന്ന് പറഞ്ഞ്, ഒട്ടും താല്‍പര്യമില്ലാത്ത പോലെ അവന്‍ തിരിഞ്ഞു കിടന്നു...
അച്ഛന്‍ തിരിച്ച് നടന്ന് വാതിലടക്കുന്ന ശബ്ദം കേട്ടതും, സേത്തു ആസനത്തില്‍ ഷോക്കേറ്റപോലെ ചാടീണീറ്റ്, ഫോട്ടോയുടെ മേലേക്ക് കമഴ്‌ന്നടിച്ച് വീണു...
പാസ്പോര്‍ട്ട് സൈസ് ഫോട്ടോ... അതിലെ നാല് വശങ്ങള്‍ക്കുള്ളില്‍ നിന്നും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ അവനവളുടെ സൗന്ദര്യം ആസ്വദിച്ചു... ഒരു ചെമ്പകപ്പൂപൊലെ അവളുടെ മുഖം...
സേത്തുവിനവളെ ക്ഷ പിടിച്ചു. ഇനിയൊന്നും നോക്കാനില്ല. ഇവള്‍ തന്നെ എന്റെ സഹധര്‍മ്മിണി. കോമളാ, നീയാണെടാ യധാര്‍ത്ത ഫ്രണ്ട്!
"അച്ഛാ, എനിക്ക് പെണ്ണാലോജിച്ച് ബുദ്ധിമുട്ടാന്‍ നിങ്ങളെയാരെയും ഞാന്‍ സമ്മതിക്കില്ല. അതുകൊണ്ടു തന്നെ എനിക്കൊന്നും നോക്കനില്ല, നിങ്ങള്‍ കാണിച്ചു തരുന്ന കുട്ടിയെ ഞാന്‍ കണ്ണടച്ച് കെട്ടും... നാളെ തന്നെ അവരോട് സമ്മതം പറഞ്ഞേക്കൂ...."
അങ്ങിനെ സേത്തു അവളെ കാണാന്‍ ഒരുങ്ങി... സ്വന്തം സുഹൃത്തുക്കള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ അവന്‍ സ്വന്തം ശരീരത്തിന്റെ പരിമിതികള്‍ മറന്നു. അരവണപ്പായസത്തിനെ നിറമുള്ള സ്വന്തം ശരീരത്തിനെ പാല്‍പായസത്തിനെ നിറമാക്കാന്‍ അവനാഗ്രഹിച്ചു. എന്തിനധികം, കണ്‍തടങ്ങളിലെ കറുപ്പ് മാറ്റാന്‍ പോലും അവന്‍ ആഗ്രഹിച്ചു...
കിട്ടിയ ഷര്‍ട്ടും, പാന്റും, പട്ടി ബെല്‍റ്റ് പോലൊരു ബെല്‍റ്റും, പതിറ്റാണ്ടുകളായി അവന്റെ പാപങ്ങളേറ്റു വാങ്ങുന്ന ഷൂവും കളഞ്ഞ് മൊഡേണാവാന്‍ അവനാഗ്രഹിച്ചു.
ഏപ്രില്‍ 11,വിഷുവിന് മുന്നത്തെ ഞായറാഴ്ച്ച. അന്നാണവന്‍ അവളെ കാണാന്‍ പോകുന്നത്. ഒറ്റക്ക് പോയി കാണാനുള്ള ആമ്പിയര്‍ ഇല്ലാത്തതിനാല്‍ കൂട്ടിന് അച്ഛനും, അമ്മയും, ചേച്ചിമാരും, അമ്മവന്മ്മാരും, അവരുടെ മക്കളും അടങ്ങിയ ചെറിയൊരു ഗ്യാങ്ങ് ആയിട്ടാണ് പോകുന്നത്.
എന്തുകൊണ്ടാണെന്നറിയില്ല, രാവിലെ മുതല്‍ സേത്തുവിന് വല്ലാത്തൊരു ടെന്‍ഷന്‍. നാണവും, ഭയവും, ആകാംക്ഷയും എല്ലാം കൂടി ഇളകിമറഞ്ഞ് അവിയലായി അവന്റെ നെഞ്ചില്‍ വയറിളക്കമുണ്ടാക്കി.ഗ്രഹിണി പിടിച്ചവന് ബിരിയാണി കിട്ടിയ അവസ്ഥ.
അങ്ങിനെ സേത്തുവും കൂട്ടരും കുട്ടിയുടെ വീട്ടിലെത്തി. കൊള്ളാം, നല്ല വീട്. കാര്യം പ്രകൃതിയെ വേദനിപ്പിക്കുന്ന മട്ടിലാണ് നിര്‍മ്മിതിയെങ്കിലും ചുറ്റുമുള്ള ആവാസ വെവസ്ഥക്ക് കാര്യമായി കോട്ടം തട്ടിയിട്ടില്ല. പിന്നിലേക്ക് ഒരുപാട് പറമ്പുണ്ടെന്ന് തോനുന്നു. ഒറ്റ മകളായതിനാല്‍, സേത്തു അതിലൊരു ഭാഗം മനസില്‍ കണ്ടു...
ചായയും, പരിപ്പുവടയും, ആലുവയും, ഉപ്പേരിയുമൊക്കെ നിറഞ്ഞ ടീപ്പോയ്കരികില്‍ തന്നെ, വിയര്‍പ്പുതുടക്കാന്‍ കര്‍ച്ചീഫുമേന്തി സേത്തു ഇരുന്നു.
അവളിപ്പോ വരും... ഫോട്ടോയിനേക്കാള്‍ സുന്ദരിയായിരിക്കുമോ? ഞാനവളുടെ അടുത്ത് നിന്നാല്‍ "നിലവിളക്കിനടുത്ത് കരിവിളക്ക് വെച്ചപോലെ"(കട്: ശ്രീനിവാസന്‍) ആകുമോ.. എന്നൊക്കെയുള്ള നാനാവിധമുള്ള ചിന്തകള്‍ അവനെ പരിപ്പുവടയില്‍ നിന്നും, ശര്‍ക്കരയുപ്പേരിയില്‍ നിന്നും അകറ്റി നിര്‍ത്തി.
കുട്ടിക്കുപ്പയമിട്ട് മന്ദിരചേച്ചി സോഫായില്‍ ഇരിക്കുന്നപോലെ, കാലുകള്‍ രണ്ടും ചേര്‍ത്തുവച്ച്, അതിനുമുകളില്‍ കയ്കള്‍ രണ്ടും കൂട്ടിപ്പിടിച്ച് സേത്തു ഇരുന്നു.
"മൊളേ... ചായ കൊണ്ടുവരൂ...." പെണ്ണിന്റെ അച്ഛന്‍ അത് പറഞ്ഞതും, സേത്തുവിന്റെ ഹൃദയം എന്തെരെല്ലോ വികാരങ്ങളാല്‍ ശ്വാസം മുട്ടി.
"ച്‌ലിം... ച്‌ലിം.... ച്‌ലിം..." അവളുടെ പാദസരങ്ങള്‍ കിലുങ്ങുന്ന പോലെ അവനു തോന്നി... ബാക് ഗ്രൗണ്ടില്‍ "നിലാവിന്റെ പൂങ്കാവില്‍.. നിശാഗന്ദ്ധി പൂത്തു..." എന്നു തുടങ്ങുന്ന ഒരു പാട്ടവന്‍ കേട്ടു...
സേത്തു തലയുയര്‍ത്തി അവളെ നോക്കി...
ആ കാഴ്ച്ച അവന്റെ തള്ളിവന്ന കണ്ണുകള്‍ക്ക് പോലും കണ്ട്രോള്‍ ചെയ്യാന്‍ പറ്റിയില്ല....
ഉരുള്‍പൊട്ടലില്‍ ഉരുണ്ടുവന്ന രണ്ട് ഉരുളന്‍ കല്ലുകള്‍ കൂടിച്ചേര്‍ന്നൊരു ശരീരം! ബിന്ദു പണിക്കരും കല്‍പനയും ഒന്നായപോലെ...
അയ്യപ്പന്‍ വിളക്കിന് കുരുത്തോല വിരിക്കുന്ന പോലെ ശരീരമാസകലം സ്വര്‍ണ്ണമയം!
മൂക്കിനു താഴെയുള്ള ഭാഗം മുറിച്ചെടുത്തപോലെ തോന്നിക്കുന്ന കടും ചുവപ്പ് ലിപ്സ്റ്റിക്!
സേത്തുവിനാ കാഴ്ച്ച സഹിക്കാനായില്ല! ഞാന്‍ എന്നും സ്വപ്നം കണ്ട ആ സുന്ദരിയോ ഈ നില്‍ക്കുന്നത്? അതെങ്ങിനെ? ഫോട്ടോയില്‍ കണ്ടപ്പോള്‍ ഇങ്ങനെയല്ലായിരുന്നല്ലോ? ചെമ്പകപ്പൂ.....??? സേത്തുവിനൊരായിരം സംശയങ്ങള്‍... ഈ ഹിടുംബിയെ കെട്ടാന്‍ എനിക്കാവില്ല. പക്ഷേ ഇനിയെങ്ങിനെ ഒഴിയും? എല്ലാം ഏതാണ്ടുറച്ച പോലെയായില്ലെ...
അമയം വൈകിപ്പോയിരിക്കുന്നു എന്നവന് മനസിലായി.
അങ്ങിനെ എല്ലാം പറഞ്ഞുറപ്പിച്ച് തിരിച്ചുവരുമ്പോള്‍ സേത്തു പോകറ്റിലിരുന്ന ഫോട്ടോ എടുത്ത് നോക്കി...
പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ തന്ന് തന്നെ വിദഗ്‌ധമായി പറ്റിച്ച ഭാവി അമ്മയിയപ്പന് മനസില്‍ ഒരായിരം പ്രാക്കലുകളേകിക്കൊണ്ട് അവനാ ഫോട്ടോയില്‍ നോക്കി മന്ദഹാസം പൂകിക്കൊണ്ട് പറഞ്ഞു,
"ഹും, അവളിത്തിരി തടിച്ചിയാണെങ്കിലെന്താ, ഞാനും ഇത്തിരി തടിച്ചാ പോരേ...?"
-------------
അന്ന് വൈകീട്ട് സേത്തുവിന് കോമളന്റെ കോള്‍...
കോ:"ഡാ സേത്തു.. എന്തായി? പെണ്ണിനെ ഇഷ്ടായോ? എനിക്കറിയാം നിനക്കിഷ്ടാവുമെന്ന്..."
സേ : "ഉം... നീ ഇവളെ മുന്‍പ് കണ്ടിട്ടുള്ളതല്ലേ?"
കോ : "പിന്നില്ലാതെ... ഞാന്‍ ദേ കഴിഞ്ഞയാഴ്ചകൂടി അമ്പലത്തില്‍ വെച്ച് കണ്ടതല്ലേ... എന്തേ?"
സേ : "ഏയ്... ഒന്നുമില്ലെടാ... നല്ല അടക്കവും, 'ഒതുക്കവുമുള്ള' കുട്ടി. നിന്റെ സെലക്ഷന്‍ എനിക്കിഷ്ടായി. ഞാനെന്നും ഇതിന് നിന്നോട് കടപ്പെട്ടിരിക്കും ഡാ..."
കോ : "ഓ... ഇതൊക്കെയെന്ത്. നമ്മള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ കടപ്പാടൊന്നും പാടില്ല ഡ. ഡാ, പിന്നേയ്, എനിക്കീയാഴ്ച്ച ഒരു പെണ്ണിനെ കാണാന്‍ പോണം... നീ കൂടെ വരുമോ?"
പെട്ടെന്ന് മനസിലെന്തോ കണക്കുകൂട്ടിയ പോലെ, പ്രതികാരത്തിന്റെ മണമുള്ള സ്വരത്തില്‍ സേത്തു പറഞ്ഞു...
"യെസ്... ഞാന്‍ വന്നിരിക്കും..!"
Friday, April 3, 2009
കല്യാണരാമന്‍സ്.
സേത്തുവിന്റെ മൊബെയില്‍ റിങ്ങി.
അവനെടുത്ത് നോക്കി. കോമളനാണ്. നാളെ അവന്റെ വീട്ടിലേക്ക് ചെല്ലാമെന്നേറ്റിരുന്ന കാര്യം അവനോര്‍ത്തു.
സേ: "ഹായ് ഡാ കോമളാ..."
കോ: "ഹായ്... ഡാ, നീ നാളെ തപ്പാന്‍ വരുന്നില്ലേ?"
സേ: "എന്ത്?"
കോ: "ഡാ, പെണ്‍കുട്ടിയെ കണ്ടു പിടിക്കണ്ടേ? നീ മറന്നോ? വീട്ടുകാരെയും വിശ്വസിച്ചിരുന്ന നമുക്ക് അടുത്തൊന്നും കെട്ടാന്‍ പറ്റില്ല... നമ്മള്‍ തന്നെ ഇറങ്ങിത്തിരിക്കണം..."
സേ : "ഓ.. അത്. പിന്നല്ലാതെ. അതിനല്ലേ ഞാനങ്ങോട്ട് വരുന്നത്... നീ അവിടെ തന്നെ കാണില്ലേ?"
കോ: "പിന്നില്ലാതെ... പിന്നെയ്, നീ നമ്മളൊരുമിച്ച് പെണ്ണിനെ കണ്ടുപിടിക്കാന്‍ നടക്കുന്ന കാര്യമൊന്നും മങ്കലശ്ശേരിയിലെ ബാക്കി കശ്മലന്മ്മരോട് പറയാന്‍ പോണ്ട. അവറ്റക്കിതൊന്നും പറഞ്ഞാ മനസിലാവില്ല ഡ. പുവര്‍ ബോയ്സ്."
സേ: "ഓകെ. അപ്പോ നാളെ എങ്ങിനാ പരിപാടി?"
കോ: "ഞാനൊക്കെ പ്ലാന്‍ ചെയ്തിട്ടുണ്ട്. നമുക്ക് ഒരോരോ ഏരിയാ ആയിട്ട് കവര്‍ ചെയ്യാം. ചില കൂട്ടുകാരുടെ വീട്ടിലേക്കാണെന്നും പറഞ്ഞ് എന്റെ വീട്ടില്‍ നിന്നും ഇറങ്ങാം. ആദ്യം ആ മണപ്പള്ളി ഭാഗം കവര്‍ ചെയ്യാം. അവിടെ കുറേ വീടുണ്ട്. ഉച്ചക്ക് ശേഷം കല്ലേക്കുളങ്ങര, കവറക്കല്‍ ഭാഗം കവര്‍ ചെയ്യാം."
സേ: "ഡാ അപ്പോ ഉച്ചക്ക് ഊണില്ലേ?"
കോ : "എഡാ, അത് ആ സമയത്ത് ആരുടെ വീട്ടിലാണോ, അവിടന്ന് ഒപ്പിക്കാമെഡേയ്. ഈ പ്ലാനിംഗ് തെറ്റാതെ നടത്തിയാല്‍ മൂന്ന് ദിവസം കൊണ്ട് ഒരു വിധം പഞ്ചായത്ത് മുഴുവന്‍ കവര്‍ ചെയ്യാം. അതിലേതെങ്കിലും ഒരു സ്ഥലത്ത് നിന്ന് നമുക്ക് പെണ്ണു കിട്ടാതിരിക്കില്ല."
സേ: "ഹോ, ന്റെ ത്രിപ്പാങ്കുളങ്ങര ദേവ്യേയ്.. ഒരു നല്ല പെണ്ണിനെ കിട്ടാന്‍ സഹായിക്കണേ..."
-----------
പിറ്റേന്ന്, കോമളന്റെ വീട്. രാവിലെ തന്നെ സമയം തെറ്റാതെ എത്തിയ സേത്തുക്കുളി പൂട്ടും കടലയും കഴിച്ചു കഴിഞ്ഞതും കോമളന്റെ തോളില്‍ ഞോണ്ടിത്തുടങ്ങി...
സേ :"ഡാ, പോകാം... പോകാം..."
കോ: "ശോ.. ആക്രാന്തം കാണിക്കാതെ. പോകാം. നമുക്കെന്റെ ബൈക്കില്‍ പോകാം"
അങ്ങിനെ രണ്ട് പേരും സകല ദൈവങ്ങളേയും മനസില്‍ വിചാരിച്ച്, തങ്ങള്‍ക്ക് നല്ലൊരു അല്ല രണ്ട് പെണ്‍കുട്ടികളെ കിട്ടും എന്ന ശുഭാപ്തി വിശ്വാസത്തോടെ വണ്ടിയില്‍ കയറി ഇരുന്നു.
കോമളന്‍ വണ്ടി കിക്കു ചെയ്തു.
ഒന്നും ഉണ്ടായില്ല. പിന്നെയും കിക്കു ചെയ്തു. മൂക്കില്‍ പൊടി പോയ പോലെ അവന്റെ 99 മോഡല്‍ ഹീറോ ഹോണ്ട ഒന്ന് ചുമച്ചു.. അത്ര മാത്രം.
ഇതൊക്കെയെന്ത് എന്ന മട്ടില്‍, ഒരു ചിരി ചിരിച്ച ശേഷം കോമളന്‍ വീണ്ടും കിക്കി... ഇത്തവണ രണ്ട് വട്ടം ചുമച്ചതിനു ശേഷം വണ്ടി ചത്തു.
അത്രയും ക്ഷമയോടെ നോക്കിയിരുന്ന സേത്തു ക്ഷമ കക്ഷത്തിലേക്ക് മാറ്റിവെച്ചിട്ട് പറഞ്ഞു,
"ഡാ, വല്ലതും നടക്കുാ? അതോ നമ്മള്‍ എറങ്ങി നടക്കണോ?"
കോ: "ഏയ്... ദിപ്പ ശരിയാക്കി തരാം... "
അധികം സമയം കളയാനില്ലാത്തതിനാല്‍ അവര്‍ വണ്ടി തള്ളി സ്റ്റാര്‍ട്ടാക്കി, ഓടിച്ചു പോയപ്പോള്‍ പിന്നിലിരുന്ന സേത്തു പറഞ്ഞു, "നല്ല തുടക്കം."
കോ : "ഡാ, എനിക്ക് നല്ല പൊക്കമുള്ള, മെലിഞ്ഞ, ഇരുണ്ട നിറമുള്ള, മിനിമം പ്രി ഡിഗ്രി എങ്കിലും പഠിച്ച ഒരു കുട്ടിയേ വേണം. ഇങ്ക്ലീഷ് അധികം പരിചയമുണ്ടാവരുത്. മുന്‍പൊരിക്കലും ഒരു ആണിനെപ്പോലും വേണ്ടാത്ത രീതിയിലോ നോക്കുകയോ, പ്രേമിക്കുകയോ ചെയ്യരുത്. അങ്ങനത്തെ ഒരു കുട്ടി."
സേ : "ഹും, എനിക്ക് മണ്ണിന്റെ മണമുള്ള, ദിവസവും മൂന്നുനേരമെങ്കിലും അമ്പലത്തില്‍ പോകുന്ന, സാരി മാത്രം ഉടുക്കുന്ന, മാത്രുഭൂമി പത്രം വായിക്കാനിഷ്ടമുള്ള, എന്നെപ്പോലെ അച്ചടക്കവും, കാര്യ ഗൗരവവും, അടുക്കും ചിട്ടയും ഉള്ള ഒരു കുട്ടി മതി. പഠിപ്പില്ലെങ്കിലും സാരമില്ല. അതിലൊന്നും ഒന്നുമിരിക്കുന്നില്ല. പിന്നെ, അവള്‍ നല്ല പാലു പോലെ വെളുത്തിരിക്കണം. അത് നിര്‍ബ്ബന്ദ്ധമാണ്."
കോ : "നമുക്ക് നോക്കാമെഡാ. നമ്മള്‍ കണ്ട് പിടിച്ചിരിക്കും!"
-------------------
രങ്കം ഒന്ന്.
അങ്ങിനെ അവര്‍ മണപ്പളി പാടം കഴിഞ്ഞ് കണ്ട ആദ്യ വീടിന്റെ മുന്നില്‍ വണ്ടി സ്ലോ ആക്കി...
കോ: "ഡാ, ദിദാണ് മണപ്പളി പുഷ്പാങ്കതന്‍ ചേട്ടന്റെ വീട്. കൃഷിക്കാരന്‍. രണ്ട് പെണ്‍ മക്കള്‍. മൂത്തത് ഓട്ടോക്കാരന്‍ ബാബുവിന്റെ കൂടെ പോയി. ഇളയത് എവിടെയും പോയിട്ടില്ല. കയറാം?"
സേ : "ആഹാ.. കൃഷിക്കാരന്റെ മകളോ... കൊള്ളാം. ഭൂമിയൊട് സ്നേഹം കാണിക്കുന്ന ചുരുക്കം ചിലരില്‍ ഒരാള്‍. ബാ, നമുക്കിവിടെ തന്നെ കയറാം."
അങ്ങിനെ പതിനൊന്നു മണിയുടെ പാലക്കാടന്‍ ചൂടില്‍ വിയര്‍ത്ത് കുളിച്ച് അവര്‍ രണ്ട് പേരും ആ വീട്ടിലേക്ക് ചെന്നു.
ഇറയത്തെ ചാരുകസേരയില്‍ ഇരിക്കുന്ന മാത്രുഭൂമി പത്രം കണ്ട സേത്തുവിന്റെ ആഹ്ലാദം പുറത്ത് കാണീക്കാതെ അവന്‍ കടിച്ചു പിടിച്ചു.
സേ : "ഡാ, ഇതെനിക്ക്. അടുത്തതിനെ നീ എടുത്തോ."
"ണിംഗ്... ണോങ്ങ്..." കോമളന്‍ കോളിംഗ് ബെല്ലി.
ആരെയും കാണുന്നില്ല.
"ണിംഗ്... ണോങ്ങ്..."
എന്നിട്ടും ആരെയും കാണുന്നില്ല.
പെട്ടന്നകത്തു നിന്നൊരു ശബ്ദം.
"ആരാ...? അച്ഛനിവിടില്ലാ ട്ടോ..."
മണിനാദം പോലുള്ള ശബ്ദം കേട്ടപ്പോള്‍ തന്നെ സേത്തുവിനങ്ങു പിടിച്ചു.
കോ : "സാരല്ല്യ. ഞങ്ങളച്ഛനെ കാണാനല്ല വന്നേ... കൊച്ചിങ്ങോട്ടൊന്നു വന്നേ... "
രണ്ട് പേരും ശ്വാസമടക്കി അവള്‍ വരുന്നതും നോക്കി നിന്നു...
വാതില്‍ പതിയെ തുറന്നു...
രണ്ട് പേരും താഴെക്കു നോക്കി... വെള്ളി പാദസരമിട്ട രണ്ട് കാലുകള്‍... മുകളിലേക്ക് ചുവന്ന, അല്‍പം മുഷിഞ്ഞ പാവട... അവര്‍ പിന്നെയും മുകളിലോട്ട് നോക്കി... വെളുത്ത ബ്ലൗസ്... അതിനും മേലോട്ട് കറുത്ത കുപ്പിവളകിളട്ട കയ്കളില്‍ അവള്‍ കുറച്ച് പുസ്തകങ്ങള്‍ മാറോട് ചേര്‍ത്ത് വെച്ചിരിക്കുന്നു...
സേത്തു അതിലൊരു പുസ്തകത്തിന്റെ തലക്കെട്ട് വായിച്ചു...
"ഇന്ദുലേഘ"
അതെവിടെയോ മുന്‍പ് കണ്ടിട്ടുള്ള പോലെ അവന് തോന്നിയെങ്കിലും ഒന്നും പറഞ്ഞില്ല. അവന്‍ പിന്നെയും മുകളിലോട്ട് നോക്കി.
ചിരിക്കുന്ന ഒരു കൊച്ചു മുഖം.
"എന്താ ചേട്ടമ്മാരേ? അച്ഛനിവിടില്ല്യാ... ചന്തേല്‍ കാണും. എനിക്ക് ഉച്ചക്ക് പരീക്ഷേണ്ട്. വേഗം പോണം..."
സേത്തു കോമളന്റെ മുഖത്തേക്ക് വല്ലത്തൊരു വികാരത്തോടെ നോക്കി...
"ഡാ വൃത്തികെട്ടവനേ... ഈ സ്കൂള്‍ കുട്ടിയാണോ ഡാ നീ കണ്ടുവെച്ച കുട്ടി...?"
"എന്താ ചേട്ടമ്മാരേ?"
കോ : "ഒന്നൂല്യ മോളെ... മോളേത് സ്കൂളിലാ പഠിക്കണേ...?"
അതിനുത്തരം കിട്ടുന്നതിനു മുന്നേ സേത്തു സ്ഥലം വിട്ടിരുന്നു.
രങ്കം രണ്ട്.
കല്ലേക്കുളങ്ങര അമ്പലത്തിന് അടുത്തുള്ള സ്ഥലം. വണ്ടിയില്‍ മെല്ലേ പോയിക്കൊണ്ടിരുന്ന കോമളന്റെയും, സേത്തുവിന്റെയും കണ്ണുകള്‍ ഒരോ വീടിന്റെയും മതിലും കടന്ന്, ജനലകളും കടന്ന് അകത്തേക്കെത്തി നോക്കി.
പെട്ടെന്നതാ...
കയ്യില്‍ ഒരുകെട്ട് തുണിയുമായി കിണറിനടുത്തുള്ള അലക്കു കല്ലിനെ ലക്ഷ്യമാക്കി ഒരു സുന്ദരി നടക്കുന്നു. കോമളനാണത് കണ്ടത്.
കോ: "ഡ, ഇതെനിക്ക്. അടുത്തതിനെ നീ നോക്കിക്കോ. ഒകേ?"
സേ : "ഹും... ശരിക്കും പറഞ്ഞാ, ഇതെനിക്കാ വേണ്ടത്.ന്നാലും സാരമില്ല."
അങ്ങിനെ അവര്‍ ആ സുന്ദരിയുടെ വീട്ടിലേക്ക് ചെന്നു.
കോളിംഗ് ബെല്ലുന്നതിനു മുന്നേ, മീശ വെച്ച ഒരു കാരണവര്‍ ഇറങ്ങി വന്നു.
"ഇതെത്രാമത്തെ തവണയാ നിങ്ങളിങ്ങനെ പിരിവിനു വരുന്നത്. ഇവിടെ നിങ്ങള്‍ക്ക് തരാനിനി കാശില്ല. "
കോ : "അയ്യോ അങ്കിള്‍... ഞങ്ങള്‍ പിരിവുകാരല്ല..."
അങ്കിള്‍ : "പിന്നെ? ഓ... കെണറ്റീന്ന് ചണ്ടി വലിക്കാന്‍ വന്നവരാണോ?"
സേ : "ഞങ്ങള്‍ ചണ്ടികളല്ല, സോറി, ചണ്ടി വലിക്കാന്‍ വന്നവരല്ല അങ്കിള്‍"
അങ്കിള്‍ : "പിന്നേ? "
കോ : "അങ്കിള്‍, ഞങ്ങള്‍ക്ക് അങ്കിളിന്റെ മോളെ ഇഷ്ടായി, കെട്ടിച്ചു തരുമോന്നറിയാന്‍ വന്നതാ..."
അങ്കിള്‍ : "അത് നടക്കുാ ന്നറീല്ല്യാ... അവളുടെ കെട്ട്യോനും, രണ്ട് മക്കളും സമ്മതിക്കണം"
കോ : "അയ്യോ.. പുറത്ത് അലക്കിക്കൊണ്ട് നില്ല്കുന്ന കുട്ടിക്ക് രണ്ട് കുട്ടികളുണ്ടോ? കണ്ടാ പറയില്ലാ ട്ടോ."
അങ്കിള്‍ : "അതെന്റെ മോളല്ല. മോളുടെ മോളാണ്. പേരക്കുട്ടി."
സേ: "ഹവൂ... എന്നാലങ്കിള്‍, അങ്കിളിന്റെ പേരക്കുട്ടിയേ ഇവന്...."
അങ്കിള്‍ : "നീ ഏത് വരെ പഠിച്ചു? എന്താ ജോലി?"
കോ : "ഞാന്‍ എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സാണ്. ഇപ്പോള്‍ കോക്കാമ്പുത്തൂരിലെ വലിയൊരു കമ്പനിയില്‍ ജോലി നോക്കുന്നു. സോഫ്ട് വെയര്‍ എഞ്ചിനീര്‍...."
അങ്കിള്‍ : "അവള്‍ക്ക് നല്ലൊരു ഗവണ്‍മന്റ് ജോലിക്കാരന്റെ അലോചന വന്നിട്ടുണ്ട്. കമ്പ്യൂട്ടര്‍ എന്ന് കേട്ടാലേ അവള്‍ക്കലര്‍ജിയാ..."
കോ : "അങ്കിള്‍ അങ്ങിനെ പറയരുത്. എന്നെ കാണാന്‍ സുന്ദരനല്ലേ? നല്ല പാറ പോലത്തെ ശരീരം, മാസം, മദ്യം ഇതൊന്നും ഞാന്‍ തൊടാറേ ഇല്ല. പിന്നെ ഇച്ചിരി പൊക്കം കുറവാണെന്നത്. അതൊക്കെ ഇനത്തേ കാലത്ത് ഒരു കുറവാണോ... "
അങ്കിള്‍ : "ഹും.. ഞാനവളുടെ അച്ഛനെ വിളിക്കാം. ഡാ രവീ...."
(അകത്തു നിന്നും ആരോ നടന്നു വരുന്ന ശബ്ദം)
അകത്തു നിന്നും രവി പുറത്തെത്തിയതും, കോമളന്‍ "സേത്തു... വിട്ടോടാ..." എന്ന് പറഞ്ഞതും ഒറ്റച്ചാട്ടത്തിന് റോട്ടിലേക്കെത്തിയതും ഒന്നിച്ചായിരുന്നു.
അവിടുന്ന് 2 കിമി കഴിഞ്ഞപ്പോഴാണ് കോമളന്‍ വണ്ടി നിര്‍ത്തിയത്. പിന്നാലെ ഓടിയെത്തിയ സേത്തു കിതച്ചുകൊണ്ടു ചോദിച്ചു...
സേ : "ഡെ... എന്തോന്നാഡെ.... എന്തിനാ നീ ഓടിയത്?"
കോ : "ഡാ, അതാണ് കല്ലേക്കുളങ്ങര രവി. ഇവിടുത്തെ ലോക്കല്‍ ഗുണ്ട."
സേ : "സോ വാട്ട്? ഡാ, നീ നില മറക്കരുത്. നീ എന്തു കരുതി, നിനക്ക് വല്ല ഗവണ്‍മന്റ് ഉദ്യോഗസ്ഥന്റെ മകളെ കിട്ടുമെന്നോ? ഡാ, നമ്മളൊക്കെ വെറും സോഫ്ട്ട് വെയര്‍ എഞ്ചിനീയേഴ്സ് ആണ്. അത് മറക്കരുത്."
കോ : "നിനക്കത് പറയാം. തല്ലും, കുത്തുമായി നടക്കുന്ന അങ്ങേരുടെ മോള്‍ക്കും അതേ സ്വഭാവമായിരിക്കും. ഒടുക്കം എന്നെയവള്‍ കക്ഷത്തിലിരുത്തി ക്ഷ,ണ്ണ വരപ്പിക്കും... തിരിച്ചെന്തെങ്കിലും പറഞ്ഞാ പിന്നെ അങ്ങേരുടെ കത്തിയേയും പേടിച്ച് ജീവിക്കേണ്ടി വരും."
സേ : "ഓ.. എതായാലും ഇനി ഈ ഏരിയായില്‍ നോക്കണ്ടാ എന്നര്‍ഥം. ലേ?"
കോ : "അതായിരിക്കും നല്ലത്. നമുക്കിനി നിന്റെ നാട്ടിലെവിടെയെങ്കിലും നോക്കാം..."
സേ: "അവിടെ അധികം കളക്ഷന്‍ ഇല്ലാ. എന്നാലും ഒന്നാഞ്ഞു പിടിച്ചാല്‍ ചെലപ്പോ... "
അങ്ങിനെ അവര്‍ രണ്ടുപേരും സേത്തുക്കുളിയുടെ നാട്ടിലേക്ക് തിരിച്ചു. തങ്ങള്‍ക്കൊരു പെണ്ണിനെ കിട്ടാനായി....
(തുടരും...)
Friday, March 20, 2009
ആദിവിനയന്‍
--------------------
നാട് മുഴുവന്‍ അത്യാവശ്യം ഫേമസ് ആയ ഒരു പലചരക്ക് വ്യാപാരിയുടെ ഇളയ പുത്രനായ ശശി മിക്കവാറും ഒഴിവു ദിനങ്ങങ്ങളില്‍ അച്ചന്റെ കടയില്‍ ആയിരുന്നു കഴിച്ചു കൂട്ടിയത്. കൂട്ടത്തില്‍ കടയിലെ കണക്കുകളും അവന്‍ കൂട്ടി. അങ്ങിനെ കിട്ടിയ അപാര എക്സ്പീരിയന്‍സ് മൂലമാണ് പിന്നീടങ്ങോട്ടുള്ള ശശിയുടെ ജീവിതയാത്രയില്‍ വന്നിട്ടുള്ള കണക്ക്/അക്കൗണ്ട്സ് പരീക്ഷകളിലെല്ലാം ഫുള്‍ടി ഫുള്‍ മാര്‍ക്ക് കിട്ടിയതെന്നും പറയപ്പെടുന്നു.
കടയില്‍ അഛനില്ലാത്ത സമയത്ത്, ഞാനാണിവിടെ അധികാരി, എല്ലോര്‍ക്കും മേലാവി എന്ന വിധമായിരുന്നു ശശിയുടെ പെരുമാറ്റം. ഇടക്കിടക്ക് "ഡാ, ആ ചാക്കെടുത്ത് അപ്രത്തേക്കിട്, മറ്റേതെടുത്ത് ഇപ്രത്തേക്കിട്", "ചുമ്മാ ഇരിക്കാനല്ല നിനക്കൊക്കെ കാശ് തരുന്നത്" തുടങ്ങിയ വില കൂടിയ ഡയലോഗുകള്‍ വിടാനും ശശി നേരം കണ്ടെത്തി. അങ്ങിനെ അഹന്ത, അഹംഭാവം, അഹങ്കാരം തുടങ്ങിയ ക്യാരക്ടര്‍ റോളുകളും ശശി ചെയ്യാന്‍ തുടങ്ങി.
അങ്ങിനെ അരിച്ചാക്കില്‍ വന്നിരിക്കുന്ന ഈച്ചകളെ മിണ്ടാതെ ചെന്ന് "ഐ ഷാല്‍" എന്ന് പറഞ്ഞ് ചാടിപ്പിടിച്ച് നേരം കളഞ്ഞ ഒരു ദിവസം, ഉച്ച നേരം...
"ചേട്ടാ, മോലാളീല്ല്യേ ഇവ്ടെ?"
റ്റ്വീറ്ററില്‍ നിന്നും വരുന്ന പോലത്തെ ശബ്ദം കേട്ട് ശശി കയ്യിലിരുന്ന ഈച്ചകളെ പറത്തിവിട്ട് തിരിഞ്ഞ് നോക്കി.
ഒരെലിമ്പന്‍ പയ്യന്‍. പുര നിറഞ്ഞുനില്‍ക്കുന്ന ഒരു പടവലങ്ങാ സൈസിലൊരുത്തന്‍.
"ന്താ ഡാ, ന്നെ കണ്ടിട്ട് മൊതലാളീടെ ലുക്കില്ലേ? ഞാനാ ഇവിടുത്തെ ആള്. ന്താ വേണ്ടേ?" ശശി ഇച്ചിരി കനപ്പിച്ച് ചോദിച്ചു.
"ഇയ്ക്ക് മറ്റേ മോലാളീന്യാ കാണണ്ടെ... ശരിക്കത്തെ മോലാളീ."
"ഡാ കോവയ്ക്കാ ചെക്കാ, ആ മോലാളീടെ മോനാ ഞാന്‍. ന്നോട് പറഞ്ഞാലും മതീട്ടാ. നീ ഏത് വീട്ടില്യാ?"
അത് പറഞ്ഞതും, റബ്ബര്‍ പന്ത് പോലെ ശശിക്ക് മറുപടിയും കിട്ടി.
"കോവയ്ക്ക ചെക്കന്‍ നിന്റെ ----"
ചെക്കന്റെ ഡയലോഗ് കേട്ടതും ശശിയുടെ ടെമ്പര്‍ തെറ്റി. കണ്ണുകള്‍ ലാമ്പിയുടെ ഹെഡ്ലൈറ്റ് പോലെ തള്ളി വന്നു.
"ഭ! ഡാഷ് ചെക്കാ. ആരോടാടാ നിന്റെ കളി. ഞാനൊരു കീറ് കീറ്യാലുണ്ടല്ലോ. നിന്റെ ഡെത്ത് ഓഫ് ദ ഡേ ആയിരിക്കും... പിറ പീസേ..."
അത് പറയുന്ന അതേ സമയത്ത്, കടയില്‍ എലിയെ തല്ലാന്‍ വെച്ചിരുന്ന വടിയെടുത്ത് ശശി അവന്റെ ഹൗസിംഗ് കോമ്പ്ലെക്സിനിട്ട് ഒരു തല്ലും കൊടുത്തു.
"ഡിഷ്ക്കും!"
ചെക്കന്‍ കരഞ്ഞു!
അത് ശശി ഒട്ടും പ്രതീക്ഷിച്ചില്ല. ചെക്കനാണെങ്കി ഒടുക്കത്തെ കാറല്‍.
ശശിയുടെ ടെമ്പര്‍ പോയി, ടെന്‍ഷന്‍ വന്നു... അവന്‍ പ്ലേറ്റ് മാറ്റി.
"ഡാ.. മോനേ... കുട്ടാ കരയല്ലേ ഡാ... മാമനല്ലേ പറേണേ... നാരങ്ങ മുട്ടായി വേണോ...?"
അത് കേട്ടതും അവന്‍ അലറല്‍ ഡബിള്‍ സ്റ്റ്രോങ്ങാക്കി. ഫുള്‍ വോള്യം!
അലറലോടലറല്‍!
അവസാനം ഒരുവിധം ചെക്കനെ പറഞ്ഞ് സൈഡാക്കി വിട്ടിട്ട് ശശി ഇങ്ങനെ പറഞ്ഞത്രെ...
"ഹും, ഇവനല്ല, ഇവന്റച്ഛന്‍ മുത്തുപ്പട്ടര് വന്നാ എന്നെ കളിപ്പിക്കാന്‍ പറ്റില്ല. പിന്നല്ലേ..."
അങ്ങിനെ അന്ന് വൈകീട്ട് അമ്പലത്തിനടുത്തുള്ള വഴിയിലൂടെ ഒറ്റക്ക് നടന്നുപോകുമ്പോളാണ് ശശിയെ പിന്നില്‍ നിന്നും അരോ തോണ്ടിയത്.
തിരിഞ്ഞു നോക്കിയ ശശി കണ്ടത് അരോഗ്യ ദൃഢഗാത്രരായ മൂന്ന് ആങ്ങളമാരെ.
"ശശിയല്ലേ? " ഒരുത്തന്റെ ചോദ്യം.
"ആണെങ്കി?" ശശിയുടെ മറുപടി.
അടുത്ത സംഭാഷണത്തിന് ആര്‍ക്കും ടൈം കിട്ടിയില്ല.
പിന്നീട് "വൈകീട്ട് അമ്പലത്തിനടുത്ത് പടക്കം പൊട്ടുന്നപോലെ എന്തോ ഒന്ന്" കേട്ടൂ എന്ന തിരുമേനിയുടെ കമന്റിന്റെ മീനിംഗ് പട്ടമടലുകൊണ്ട് പുറത്തിനിട്ടടിക്കുമ്പോള്‍ ഉണ്ടാവുന്നതാണെന്ന് ശശിക്കല്ലാതെ ആ നാട്ടിലെ ആര്‍ക്കും മനസിലായില്ല.
പിറ്റേന്ന് അച്ഛന്റെ കൂടെ കടയിലെത്തിയ ശശി അരിവാങ്ങാന്‍ വന്ന ഒരു കൊച്ചനോട് "ഹാ, മോനോ.. എന്താ വേണ്ടേ... മാമന്‍ എടുത്ത് തരാം ട്ടാ" ന്ന് പറഞ്ഞ് വിനയ പുരസനായി പെരുമാറുന്നത് ശ്രദ്ധിക്കുകയും, അതില്‍ സന്തുഷ്ടനായാ അച്ഛന്‍ "കൊള്ളാം മോനേ.. ഈ വിനയം എന്നും നിന്റെ കൂടെ വേണം... അതാണ് നല്ലവരുടെ ലക്ഷണം" എന്ന് ഉപദേശിക്കുകയും ചെയ്തു.
അങ്ങിനെ ഉപദേശത്തിനാല്‍ നന്നായ ശശി പിന്നീടങ്ങോട്ട് ആരെ കണ്ടാലും ഓവറായിട്ട് വിനയനായി തുടങ്ങി. അങ്ങിനെ വിനയനായ ശശിക്ക് നാട്ടുകാരെല്ലാരും കൂടി ഒരു പേരിട്ടു. ആദ്യമായിട്ട് വിനയനായവന്‍, ആദിവിനയന്‍!
Tuesday, March 10, 2009
സേത്തുക്കുളിക്ക് കിട്ടിയ പ്രണയലേഘനം.
നിന്നെ ഞാന്‍ പ്രണയിക്കുന്നു.
എനിക്കറിയാം, ചേട്ടനിപ്പൊഴും എന്നോട് പരിഭവമാണെന്ന്. എന്റെ കഴിഞ്ഞ കത്തിനും ചേട്ടന്‍ മറുപടി തന്നില്ലല്ലൊ. ചേട്ടനെ പോലെ ഞാന്‍ വലിയ സാഹിത്യപരമായി എഴുതാത്തതു കൊണ്ടാണോ?
നോക്കീക്കൊ, ഒരീസം ഞാനും സാഹിത്യമൊക്കെ എഴുതാന്‍ തൊടങ്ങും. ന്നട്ട് വല്യ എയ്ത് കാര്യൊക്കെ ആവും. അന്നെന്നെ ഒന്ന് കാണാന്‍ ഇമ്മിണി പുളിക്കും. നോക്കിക്കൊ.
ഇപ്പൊ ഞാനും പൊസ്തകങ്ങളൊക്കെ വായിക്കും. മംഗളം നിര്‍ത്തി. പ്പൊ മാത്രുഫൂമിയാ വായ്ക്കണേ. ഒന്നും മനസ്സിലാവണില്ല. ന്നാലും വായിക്കും... ചേട്ടനും ആ വരികളൊക്കെ വായ്ക്കേണേല്ലേ... എന്നൊര്‍ത്ത് വായ്ക്കും.
അങ്ങനെ ചേട്ടനേന്നെ ഓര്‍ത്ത് ഞാനെഴ്‌ത്യ കവിത കാണ്‍ണാ? ന്നെ കള്യാക്കരുത്.
ഓര്‍ത്തു ഞാന്‍...
അന്നൊരു പാതിരാവില്‍ മാക്രികള്‍ മുക്രയിട്ടപ്പോ-
ളോര്‍ത്തു ഞാന്‍ നിന്നെ.
അയലത്തെ കവിതേച്ചി ഗര്‍ഭം ധരിച്ചപ്പോ-
ളോര്‍ത്തു ഞാന്‍ നിന്നെ.
കടവില്‍ കുളിക്കുമ്പോള്‍ തേച്ച
തുമ്പത്താളിയാല്‍ ചൊറിഞ്ഞപ്പോ-
ളോര്‍ത്തു ഞാന്‍ നിന്നെ.
എന്റെയെല്ലാമാം ടിന്റുമോന്‍,
പേവന്ന് കുരച്ചപ്പോ-
ളോര്‍ത്തു ഞാന്‍ നിന്നെ.
അതിനെയെന്റച്ചന്‍ തല്ലിക്കൊന്നപ്പോ-
ളൊര്‍ത്തു ഞാന്‍ നിന്നെ.
എന്റെ സ്വപ്നങ്ങള്‍ക്കിടയില്‍ കണ്ടു ഞാന്‍ നിന്നെ,
പേടി സ്വപ്നത്തിനാല്‍ പനി വന്നു പിന്നെ.
ഇന്നലെ രാത്രിയില്‍ അയലത്തെ രാമു-
എന്നെ വിളിച്ചപ്പോളോ-
ര്‍ത്തു ഞാന്‍ നിന്നെ.
റേഷനരി വാങ്ങുമ്പോള്‍,
പശുവിന്നു കാടികലക്കുമ്പോള്‍,
പിന്നെ ചാണകം കോരിനിറക്കുമ്പോ-
ളോര്‍ത്തു ഞാന്‍ നിന്നെ.
അങ്ങിനെ...
ഇനിയുമെന്നും ഞാനോര്‍ത്തിരിക്കും,
എന്റെയീ ഹൃദയം കട്ട കള്ളനെ ഞാന്‍...
എങ്ങെനേണ്ട്? നന്നായിട്ടില്യാന്നറിയാം. ന്നാലും...
ഇനീം ണ്ട്. എഴ്‌തട്ടെ?
അവന്‍
അവനൊരു മൃദുലന്‍,
തുരുമ്പിച്ചൊരെന്‍ വികാര
വീജാകിരികള്‍ക്കിടയില്‍
ഗ്രീസുപോല്‍ വന്നവന്‍.
അവനൊരു രസികന്‍,
അമ്പലക്കടവിലെന്നെത്തേടുന്ന
ആഫ്രിക്കന്‍ പായല്‍ പോലുള്ളവന്‍.
അവനൊരു സുമുഖന്‍,
പാല്‍ക്കാരന്‍ രതീഷിനേപ്പോല്‍ സുന്ദരന്‍.
അവന്‍ സുശീലന്‍,
ഇടവഴികളിലെന്നെയും കാത്ത്,
നടവരമ്പില്‍ കുത്തിയിരിപ്പവന്‍.
അതെങ്ങിനെ? ശൊ! ഞാനൊരു കവയിനി (അങ്ങിനല്ലേ പറയാ?) ആവും ന്നാ തോന്നണേ ലേ...
അയ്യോ കവിതയെഴുതി സമയം പൊയതറിഞ്ഞില്ല. പയ്യിനെ കറക്കണം, പാല് സൊസൈറ്റീ കൊടുക്കാന്‍ പോണം.. കൊറെ പണീണ്ട്.
അതേയ്, ഇത്തോണ മറുപടി വേണം ട്ടാ. ഈ സാഹിത്യം ഇല്ലാ ന്നും പറഞ്ഞ് ന്റെ കത്തിന് മറുപടി തരായിരിക്ക്യാന്‍ പറ്റില്യ,...
മറുപടി അനിയത്തിക്കുട്ടീടെ പുസ്തകത്തീ തന്നെ വെച്ചാ മതി.
ന്നാ... നിര്‍ത്തട്ടെ...
ഒരുപാട് ഇഷ്ടാട്ടാ....
ദപ്പളും, ദിപ്പളും, എപ്പളും.
സ്വന്തം,
കാര്‍ത്തു.
Monday, March 2, 2009
ദിവാരനു കിട്ടിയ ആദ്യത്തെ(അവസാനത്തേതും) പ്രേമലേഘനം
അങ്ങിനെ വിളിക്കുന്നതു കൊണ്ട് ദിവാരേട്ടനു ദേഷ്യമൊന്നുമില്ലല്ലോ ലേ... അല്ലേലും ആ മുഖത്ത് ദേഷ്യം വന്നാ കാണാന്‍ എന്തൊരു രസമാന്നറിയോ. അമ്മ എനിക്കെന്നും തരുന്ന ച്യവനപ്രാശത്തിന്റെ പോലെ ഒരുണ്ടുകൂടി ഇരിക്കുന്ന ആ കവിളുകള്‍ ഞാനിപ്പൊഴും ഓര്‍ക്കുന്നു.
ഇപ്പൊ ചേട്ടന്‍ എവിടെയാ? സുഖാണോ? ഞാന്‍ കഴിഞ്ഞയാഴ്ച ചേട്ടന്റെ കൂടെ പഠിച്ച ഒരു ചേച്ചിയെ കണ്ടിരുന്നു. പുള്ളിക്കാരി പറഞ്ഞാ അറിഞ്ഞത്, ഇപ്പോ ബാങ്ക്ലൂരിലാ ലെ... അവിടെ അടിച്ചു പൊളിച്ചു നടക്കാവും. ഇഷ്ടം പോലെ പെണ്‍പിള്ളാരൊക്കെ കാണും ലേ... അല്ലേലും ദിവാരേട്ടനെ കണ്ടാ ഇഷ്ടപ്പെടത്ത പെണ്‍പിള്ളേരുണ്ടോ? എന്നാലും എനിക്കറിയാം, ചേട്ടന്‍ അങ്ങിനെ കണ്ട പെണ്‍പിള്ളാരുടെ കൂടെയൊന്നും നടക്കില്ലാന്ന്. ആ തറവാടിത്തം മുഖത്ത് തന്നെ എഴുതി വെച്ചിട്ടില്ലേ. നല്ല കറുത്ത സ്ലേറ്റില്‍ എഴുതിയ പോലെ.
അല്ല, ചേട്ടനിനിയും എന്നെ മനസിലായില്ലാ എന്നുണ്ടോ? ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. എന്നെ അങ്ങിനെയൊന്നും മറക്കാന്‍ എന്റെയീ കാക്കക്കറുമ്പനു പറ്റില്ലാ ന്നറിയാം. ന്നാലും ഞാനൊരു ക്ലൂ തരാം.
എന്റെ പേര് എട്ടുകാലിയിലുണ്ട്, പാറ്റയിലില്ല.
പല്ലിയിലുണ്ട്, അരണയിലില്ല.
ഇപ്പൊ മനസിലായില്ലേ...?
ഓര്‍മ്മയുണ്ടോ നമ്മളാദ്യം പരസ്പരം നോക്കിയ ആ ദിവസം...
ചേട്ടനന്ന് ഒരു മഞ്ഞ ഷര്‍ട്ടും, പച്ച പാന്റുമായിരുന്നു വേഷം. മുഖം വെട്ടുപോത്തിന് ഫേഷ്യല്‍ ചെയ്തപോലെ. നെറ്റിയിലേക്ക് വീണ്ടുകിടക്കുന്ന ആ കറുകറുത്ത മുടിയിഴകള്‍ കണ്ടപ്പ്പ്പോള്‍ വീട്ടില്‍ അമ്മ നെല്ലുണക്കുമ്പോള്‍ കാക്ക വരാതിരിക്കാന്‍ തൂക്കിയിടുന്ന കീറിയ കൊടയുടെ തുണി പോലെ തോന്നി, എനിക്ക്. മൂക്കിന്റെ കാര്യമാണെങ്കി പറയണ്ട. പഴുത്ത കൊപ്പക്കായ പകുതി പൊളിച്ചുവെച്ച പോലെ.
ഞാന്‍ ചേട്ടനെ അടിമുടി ശ്രദ്ധിച്ച് നോക്കിയിരുന്നു. എന്റെ മേലാകെ എന്തോ പോലെ... നമ്മള്‍ മുന്‍പേ പരിചയപ്പെട്ടവരേപ്പോലെ തോന്നി എനിക്ക്... പെട്ടന്നായിരുന്നു ചേട്ടന്റെയാ കമഴത്തിയ കലം പോലെയുള്ള കണ്ണുകള്‍ എന്റെ നേര്‍ക്ക് നോക്കിയത്. ശൊ! എന്തൊരു നോട്ടമായിരുന്നു... കള്ളന്‍... ഞാനാകെ എന്തോ പോലെയായി. ഒരു നാണോമില്ലാതല്ലെ അന്നെന്നെ നോക്കിയത്.
അന്നു മുതല്‍ എന്റെ ഉറക്കം എങ്ങോട്ടോ പോയി. എപ്പോ നോക്കിയാലും ചേട്ടന്റെ മുഖവും, ബാലന്‍സ് കിട്ടാതെയുള്ള ചേട്ടന്റെ ആ നടപ്പും മാത്രമാണ്. ഒരു കാര്യമറിയോ, ആ സമയത്ത് ചേട്ടനാകെ ആറ് ഷര്‍ട്ട് ഉണ്ടായിരുന്നു. ബാക്കി ഇടാറുള്ളതൊക്കെ ഞാന്‍ മറ്റ് പല ചെക്കമ്മാരും ഇട്ടു കാണാറുള്ളതു കൊണ്ട് അതൊന്നും സ്വന്തം ആവാന്‍ വഴിയില്ലാ എന്നറിയാം.
ചേട്ടനറിയാതെ തന്നെ ഞാന്‍ ചേട്ടനെ നോക്കാറുണ്ടായിരുന്നു. രാവിലെ നനഞ്ഞിരിക്കുന്ന തലമുടി ഉച്ചയാവുമ്പോഴേക്കും ചകിരി ഉണക്കിയപോലെയാവുമായിരുന്നു. എന്നിട്ടത് വകഞ്ഞു മാറ്റാന്‍ ആ രണ്ടു കൈകളും കൊണ്ട് ചേട്ടന്‍ കാണിക്കുന്ന അഭ്യാസം കണ്ടിട്ട് എനിക്ക് ചിരി വന്നു. മറ്റൊരു ദിവസം ക്യാന്റീനില്‍ നെയ് ദോശ തിന്നോണ്ടിരിക്കുന്ന ചേട്ടന്റെ പരന്നു തുറിച്ച ചുണ്ടുകള്‍ നെയ് പുരണ്ട് വെട്ടിത്തിളങ്ങുന്നത് ഞാന്‍ അതിശയത്തോടെ നോക്കി നിന്നിട്ടുണ്ട്. അന്നും ചേട്ടനെന്നെ ഒരു നോക്ക് നോക്കിയിട്ട് നടന്നു പോയി. എന്താ ഒരു ജാഡ!
എന്നാലും എനിക്കിഷ്ടാ ട്ടൊ. ചേട്ടന്റെ ആ സ്റ്റെയില്‍ വേറെ ആര്‍ക്കുണ്ട്? ഷര്‍ട്ടിന്റെ ആദ്യത്തെ മൂന്ന് ബട്ടന്‍സ് തുറന്നിട്ട്, കോളര്‍ അല്‍പം പിന്നിലേക്ക് വലിച്ചിട്ട്, ഫുള്‍ക്കൈ ഷര്‍ട്ട് മടക്കാതെ തുമ്പിക്കൈ പോലെ തൂക്കിയിട്ട് മൂന്നുകാലുള്ളവര്‍ നടക്കുന്ന പോലത്തെ ചേട്ടന്റെ ഒരു നടപ്പില്ലേ... ഹൊ! ഞാനടക്കം എത്ര പിള്ളേരാ ചേട്ടനറിയാതെ അത് നോക്കിനിക്കാ എന്നറിയോ.
അതൊക്കെ പോട്ടെ. അന്ന് ചേട്ടന്റെ കൂട്ടുകാരൊക്കെ തനി ഏംബോക്കികളായിരുന്നു. വൃത്തികെട്ടവന്മ്മാര്‍. ആ കൂട്ടുകെട്ട് നിര്‍ത്തണമെന്ന് ചേട്ടനോട് പറയണമെന്നുണ്ടായിരുന്നു. പേടി കാരണം ഞാനൊന്നും മിണ്ടിയില്ല. ചീത്ത കൂട്ടൊക്കെ കൂടി അടി,കുടി,വലി,പിടി ഒക്കെ ശീലമായി ചേട്ടന്‍ വേസ്റ്റായിപ്പൊകുമോന്നുവരെ എനിക്ക് പേടിയുണ്ടായിരുന്നു. എന്റെ പ്രാര്‍ഥന ദൈവം കേട്ടു. ചേട്ടനൊരു മിസ്റ്റേക്കും ചെയ്തില്ല.
പിന്നൊരിക്കല്‍ ഞാനൊരു വാര്‍ത്ത കേട്ടു. ചേട്ടനാ കമ്പ്യൂട്ടര്‍ സയന്‍സിലെ മഞ്ചുളയുമായി എന്തോ ഉണ്ടെന്ന്. ഞാനാകെ തളര്‍നു പോയി. പക്ഷേ ചേട്ടനങ്ങിനെയൊന്നുമുണ്ടവില്ലെന്ന് എനിക്കറിയാമായിരുന്നു. അല്ലേലും ആനക്കതിന്റെ വിലയറിയില്ലല്ലോ. പിന്നെ ഞാന്‍ ഫുള്‍ടൈം ചെട്ടനെയോര്‍ത്ത് നടക്കുന്ന കാര്യം എന്റെ കൂട്ടുകാരികളൊക്കെ അറിഞ്ഞു. എന്നെ കളിയാക്കാനൊക്കെ തുടങ്ങി. ഒരു ദിവസം ആ സുസ്മിത പറയാ, "നീയല്ലാതെ ആരെങ്കിലും ആ ബ്ലാക് ആന്റ് വൈറ്റ് സാധനത്തിനെ നോക്കുാ? അവനെ കണ്ടാലും മതി... കാട്ടുപോത്തിനെ കരി ഓയില്‍ മുക്കിയ പോലെ.." എന്നൊക്കെ. എനിക്കങ്ങോട്ട് ദേഷ്യം വന്നു. "എന്നാലേ, അത് ഞാനങ്ങു സഹിച്ചു, ഇനി ദിവാരേട്ടനെ പറഞ്ഞാലുണ്ടല്ലൊ..." എന്നും പറഞ്ഞ് ഒറ്റ അടി കൊടുത്തു ഞാനവളുടെ മോത്ത്. അല്ല പിന്നെ.
എന്നാലും ചേട്ടന്‍ ഒരിക്കല്‍ പോലും എന്നൊടൊന്ന് മിണ്ടാന്‍ വന്നില്ലല്ലോ... എന്നും ഞാന്‍ കരുതും, ഇന്നു വരും.. എന്നൊട് "എന്തൂട്രീ വിശേഷം... സുഖല്ലേ..." എന്ന് ചേട്ടന്റെ ത്രിശ്ശുര്‍ ഭാഷയില്‍ ചോദിക്കും എന്നൊക്കെ.
എല്ലാം ദേ ഇന്നലെ നടന്ന പോലെ തോനുന്നൂ... ചേട്ടനിപ്പോ എതോ വലിയൊരു സോഫ്ട്‌വെയര്‍ കമ്പനീലാ ലേ... നല്ല ശമ്പളമായിരിക്കും. എന്റെ ഒരു കൂട്ടുകാരി അവിടെ ഉണ്ടെയ്.. അവള്‍ക്ക് ഒരു കൊല്ലം 7 ലക്ഷാത്രേ ശമ്പളം. ഞാന്‍ പറഞ്ഞു, എനിക്കും ഒരാള്‍ അവിടെ ഉണ്ട്. പുള്ളിക്കാരന് ഒരു മാസം 2 ലക്ഷം ആണു ശമ്പളം എന്ന്. അത്രേം ശമ്പളം ശരിക്കും ചേട്ടന് കിട്ടുന്നില്ലേ ചേട്ടാ? ഉണ്ടാവുമെന്നെനിക്കറിയാം. ചേട്ടന്‍ പണ്ടേ കമ്പ്യൂട്ടറില്‍ പുലിയല്ലായിരുന്നോ.
അത് പറഞ്ഞപ്പോഴാ, ഓര്‍മ്മയുണ്ടോ... അന്ന് നിങ്ങളുടെ കമ്പ്യൂട്ടര്‍ സയസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ എക്സിബിഷന്‍ നടന്നോണ്ടിരിക്ക്യായിരുന്നു. അതില്‍ ചേട്ടനും എന്തോ ഒന്ന് അവതരിപ്പിക്കുന്നുണ്ടെന്നറിഞ്ഞ ഞാന്‍ കമ്പ്യൂട്ടരില്‍ താല്‍പര്യം ഇല്ലാതിരുന്നിട്ടും അത് കാണാന്‍ വന്നു. എന്തിനാ... കമ്യൂട്ടറിനു മുന്നില്‍ കണ്ണും തുറന്ന് അന്തം വിട്ടിരിക്കുന്ന ഈ കള്ളക്കുട്ടനെ കാണാന്‍...
അന്ന് എന്തായിരുന്നു ജാഡ. ചേട്ടനു ചുറ്റും കോളേജിലെ സകല പെണ്‍പിള്ളേരും കൂടി നില്‍ക്കുന്നു. ചേട്ടന്‍ അവരുടെ ഫോട്ടോ എടുക്കുകയോ എന്തോ ചെയ്യുന്നു. എനിക്കാകെ സങ്കടോം കരച്ചിലും ഒക്കെ വന്നു. എന്നാലും ചേട്ടനെ ഒരു നോക്കു കാണാന്‍ വേണ്ടി എത്തി നോക്കിയ എനിക്ക് ആകെ കാണാന്‍ കഴിഞ്ഞത് കോഴിപ്പപ്പു പോലെ പൊന്തി നിന്ന ചേട്ടന്റെ ആ തലമുടിയാണ്. അന്ന് ഞാനുറങ്ങിയില്ല...
വേറെ എന്താ ചേട്ടാ. ഞാനെന്നും ചേട്ടനെ ഒര്‍ക്കാറുണ്ട്. എന്ന ഒര്‍ക്കാറുണ്ടോ? ഉണ്ടാവില്ലാ ലേ. ഇവിടെ വീട്ടില്‍ എനിക്ക് തെരക്ക് പിടിച്ച കല്യാണാലോചനകള്‍ നടക്കുന്നു. എനിക്ക് യാതൊരു താല്‍പര്യവുമില്ല. ഒരുപാട് ചെക്കമ്മാരെ കണ്ടു. എനിക്കാരെയും പിടിച്ചില്ല. അതെങ്ങനെ പിടിക്കാനാ... എല്ലാരിലും ഞാന്‍ ചേട്ടന്റെ മുഖമല്ലേ തെരയുന്നത്. ചേട്ടനെപ്പോലെ സുന്ദരനായ, ചുറുചുറുക്കുള്ള ഒരാളെ എവിടെ കിട്ടാന്‍. വെളുത്തതും, അമേരിക്കയില്‍ നല്ല ജോലിയുള്ളതും, ഗവേണ്‍മന്റ് ജോലിക്കാരും ഒക്കെ വന്നു പോയി. പക്ഷേ, അവരൊന്നും ദിവാരേട്ടന്റെ ഈരേഴ് പതിനാലയലത്ത് വരില്ല.
ഞാനൊന്ന് ചോദിച്ചോട്ടേ? പെണങ്ങുവോ... ഇല്ല, എനിക്കറിയാം.
"എന്നെ ചേട്ടന് കല്യാണം കഴിച്ചൂടെ?"
ഞാന്‍ ചേട്ടനെ എന്നും ദൈവത്തെപ്പോലെയാ കാണുന്നത്. എന്നും ഒരാവേശത്തോടെയാ ചേട്ടനെ സ്വപ്നം പോലും കാണുന്നത്. എന്നെ കെട്ടിയാല്‍ ചേട്ടനൊരിക്കലും വെഷ്മിക്കേണ്ടി വരില്ല. സത്യായിട്ടും. എന്റെ സ്നേഹം സത്യമാണെന്ന് ചേട്ടനൊരിക്കലെങ്കിലും തോന്നിയാല്‍, എന്നെ കൈവിടരുത്.
പറ്റില്ലെങ്കി സാരല്ല്യ. ഞാനെന്റെ ഒരു ആഗ്രഹം പറഞ്ഞ് ന്നു മാത്രം. പക്ഷേ, അടുത്ത ഒരു ജന്മമുണ്ടെങ്കില്‍, ദിവാരേട്ടന്‍ എന്റെയായിരിക്കും. എന്റെ മാത്രം. അതിനി ദിവാരേട്ടന്‍ കഴുതയായി ജനിച്ചാലും, കുരങ്ങായി ജനിച്ചാലും, ഞാന്‍ സ്വന്തമാക്കിയിരിക്കും. സത്യം.
ഞാനൊരുപാടെഴുതിക്കൂട്ടി ലേ. ചേട്ടനവിടെ തെരക്കായിരിക്കും... ഞാനധികം എഴുതുന്നില്ല. ഇനി എനിക്കിങ്ങനെ കത്തെഴുതാനൊന്നും പറ്റി എന്നു വരില്ല അതോണ്ടാ.
ഞാനെവിടെപ്പോയാലും, എങ്ങിനെയായാലും ഒരിക്കലും ദിവാരേട്ടനെ, ദിവാരേട്ടന്‍ തന്ന ഓര്‍മ്മകളെ മറക്കില്ല. ചേട്ടനാദ്യമായും അവസാനമായും എന്നെ സ്പര്‍ശ്ശിച്ചതെന്നാണെന്നോര്‍മ്മയുണ്ടോ? അതൊരു കെ.എസ്.ആര്‍.ടി.സി ടൗണ്‍ റ്റു ടൗണ്‍ ബസ്സില്‍ വെച്ചായിരുന്നു. ചേട്ടന്‍ വെയിലത്ത് ആകെ തളര്‍ന്ന് അവശനായി ബസ്സിലിരിക്കാന്‍ പോലും പറ്റാതെ നില്‍ക്കുകയായിരുന്നു. ചേട്ടന്റെ തൊട്ടുമുന്നിലെ സീറ്റില്‍ ചേട്ടനെ മാത്രം ചിന്തിച്ചിരിക്കുന്ന എന്നെ ചേട്ടന്‍ കണ്ടില്ല. പെട്ടെന്നായിരുന്നു നല്ലവനായ ആ ബസ്സിലെ ഡ്രൈവര്‍ക്ക് സഡന്‍ ബ്രേക്കിടാന്‍ തോന്നിയത്!
യൂണിയന്‍ കാര് ചാക്കരി തള്ളിയിട്ട പോലെ ചേട്ടനെന്റെ മടിയിലേക്ക്... ചേട്ടന്റെ കയ്കള്‍ വീഴാതിരിക്കാനായി പിടിച്ചത് എന്റെ കയ്യില്‍... ഹൊ! ശരപഞ്ചരത്തില്‍ ജയന്‍ ഷീലയെ തൊട്ടപ്പൊ ഉണ്ടായപോലത്തെ ഫീലിംഗ്. (അതേയ്, ഞാനാ ടൈപ്പ് പടമൊന്നും കാണാറില്ലാ ട്ടൊ, ഇതാ സുസുമിത പറഞ്ഞ് കേട്ടതാ)
അടുത്തിരുന്നവര്‍ ചേട്ടന്റെ മേത്തുനിന്നും വരുന്ന കാറമണം കാരണം മൂക്കുപൊത്തിപ്പിടിച്ചെങ്കിലും എനിക്കത് ചാര്‍ലീസ് സ്പ്രേ പോലെയായിരുന്നു.
അത് മതി, ആ ഓര്‍മ്മ മാത്രം മതി, എനിക്കീ ജീവിതം തള്ളി നീക്കാന്‍.
ചേട്ടനെന്നും നന്മയേ വരൂ. ഞാനെന്നും പ്രാര്‍ഥിക്കും. വലിയൊരു അളായി ടീവിലോ, പത്രത്തിലോ ഒക്കെ വരണം (ചരമ വാര്‍ത്തയല്ല). ഞാനത് കാണും... എന്നിട്ടെന്റെ മടിയിലിരിക്കുന്ന എന്റെ മക്കളോട് ഞാന്‍ പറയും,
"കണ്ടോ മക്കളെ.. അതാ... നിങ്ങള്‍ക്ക് പിറക്കാതെ പോയ നിങ്ങടെ അഛന്‍..." എന്ന്.
ഒരുപാടൊരുപാട് സ്നേഹത്തോടെ,
ചേട്ടന്റെ സ്വന്തം,
ലില്ലിമോള്‍."
Monday, February 16, 2009
മാതൃഭൂമി
മങ്കലശ്ശേരിയില്‍ നിന്നും സ്കൂട്ടായി പോയ രണ്ട് പേക്കോലങ്ങളുടെ ഗ്യാപ്പില്‍ ആറ് വര്‍ഷം വിജയകരമായി ഉപ്യോഗിച്ചു വരുന്ന ബര്‍മുഡകളും, മീന്‍ വലകളും (ബനിയന്‍സ്), അരിപ്പകളും (ജട്ടീസ്) എടുത്ത്,മാതൃഭൂമിയെ കക്ഷത്തിലാക്കി ചവിട്ടിമെതിച്ച് ഒരാശാന്‍ മങ്കലശ്ശേരിയുടെ തിരുനട കയറി. പാലക്കാട് സേത്തുക്കുളി!
സ്മശാനമൂകമായി, ഫോഗ് ഒക്കെ ഇട്ട്, ശശിയുടെ ബാത്രൂം സോങ്ങുകളുടെ ലഹരിയില്‍ മന്ദം മന്ദം നീങ്ങിയിരുന്ന മങ്കലശ്ശേരി ഇപ്പൊ ഷാജഹാന്‍ ചക്രവര്‍ത്തിയുടെ വിദൂഷക സദസ് പോലെയായി. ഫുള്‍ ബഹളം. സേത്തുക്കുളിയുടെ വിരോജിതമായ പരസ്ത്രീ ബന്ധങ്ങള്‍ (ഫ്രണ്ട്ഷിപ്പ്‌സ്), അതിന്റെ മിസ്റ്ററി, ഹിസ്റ്ററി, മാതൃഭൂമിയിലെ ഇന്നത്തെ വാര്‍ത്തകള്‍, നാളെ വരാന്‍ ചാന്‍സ് ഉള്ള വാര്‍ത്തകള്‍, ഓഫീസിലെ രാഷ്ട്രീയം അങ്ങിനെ നീളും സേത്തുക്കൂളിയുടെ ഭാഷണങ്ങള്‍.
ഇങ്ങനെയൊക്കെയുള്ള സേത്തുക്കുളിയുടെ പ്രധാന വീക്ക് പോയന്റാണ് അവന്റെ മാതൃഭൂമി. അതായത് പെരുപ്പിച്ച് കാണിക്കുന്ന സ്വഭാവം ഇല്ലാത്ത മാതൃഭൂമി പത്രം. ദിനവും അത് വായിക്കുന്നത് കൊണ്ടാവും അവനും ഒന്നും അത്രക്ക് പെരുപ്പിച്ച് പറയാറില്ല. പാവം. മങ്കലശ്ശേരിയില്‍ വരുന്നതിനു മുന്‍പും എന്നും രാവിലെ ചായക്കൊപ്പം കടിക്കാന്‍ ഒരു മാതൃഭൂമിയെങ്കിലും കിട്ടിയില്ലെങ്കില്‍ പ്രക്രുതിയുടെ വിക്രുതികള്‍ ശുഷ്കാന്തി കാണിക്കാതെയാവുന്ന സ്ഥിതി.
രാവിലെ ആപ്പീസിലേക്കിറങ്ങുന്ന സേത്തുക്കുളി പത്രവും വാങ്ങി അതും വായിച്ചാണ് രണ്ട് കീമി അകലെയുള്ള ബസ് സ്റ്റോപ്പിലേക്ക് പോകുന്നത്. തലയെടുക്കാതെ, ഒന്നും നോക്കാതെ മുന്നോട്ട് മുന്നോട്ട് മുന്നോട്ട് എന്ന സ്റ്റെയിലില്‍ നടന്നു പോകുന്ന ഇവനെ കണ്ടിട്ട് വഴിയേ പോകുന്ന പാല്‍, പത്രം ഏജന്റുമാര്‍, കാബുകള്‍, ഓട്ടോകള്‍ ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ തുടങ്ങിയയവ ഒന്നുകില്‍ അകലെനിന്നേ വണ്ടി നിര്‍ത്തിയിടുകയോ, അല്ലെങ്കില്‍ മറുവശം ചേര്‍ന്ന് മെല്ലെ മെല്ലെ പോവുകയോ, അതുമല്ലെങ്കില്‍ വേറേ റൂട്ടിലൂടെ പോവുകയോ ചെയ്യുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്.
ബട്ട് സ്റ്റില്‍, ഇതൊന്നും അറിയാതെ സേത്തുക്കുളി ഡെയിലി പത്രവും നിവര്‍ത്തിപ്പിടിച്ച് ബി.ടി.എം - മഡിവാള റൂട്ടില്‍ "നടരാജ നട!" സെര്‍വീസ് നടത്തിക്കൊണ്ടിരുന്നു.
അങ്ങിനെ ഡേയ്സ് പോയി... അന്നൊരു തിങ്കളാഴ്ച്ചയായിരുന്നു. രാവിലെ ആറ് മണിക്ക് തന്നെ കുളിച്ച് "അവള്‍ വരുവാളാ.." എന്ന പാട്ടും മൂളി സേത്തുക്കുളി ആപ്പീസിലേക്കിറങ്ങി. പോണ പോക്കില്‍ ഡബിള്‍ സ്റ്റ്രോങ്ങ് ചായ, പ്ലസ്സ് പെടക്കുന്ന ഒരു മാതൃഭൂമി പത്രം.
അവന്‍ അതിലെ തക്കെട്ടുകള്‍ അഴിച്ചെടുക്കാന്‍ തുടങ്ങി...
"ധോണി പിന്നെയും... "
"ആരാണീ ലാവ്ലിന്‍?"
"പാകിസ്ഥാനിലെ ബോംബുണ്ടകള്‍..." തുടങ്ങിയ തലക്കെട്ടുകള്‍ ഒരു താല്‍പര്യമില്ലായ്മയോടെ അവന്‍ വായിച്ചു...
പെട്ടെന്നാണവനത് ശ്രദ്ധിച്ചത്...
"റിഫ്ലെക്സ് ടെക്നോളജീസ് അയ്യായിരം തൊഴിലാളികളെ പറഞ്ഞയക്കുന്നു..."
അവനത് ഒന്നൂടെ വായിച്ചു... അതെ... തെറ്റിയില്ല. റിഫ്ലെക്സ് തന്നെ. അവന് മാസാമാസം നല്ലൊരു തുക ചുമ്മാ തന്നുകൊണ്ടിരിക്കുന്ന കമ്പനി. അവന്റെ അന്നം... അവന്റെ ബ്രഡ് ആന്‍ഡ് ബട്ടര്‍!
വാര്‍ത്തയുടെ ചൂട് പേപ്പര്‍ വഴി അവന്റെ കയ്കളിലേക്കും, തുടര്‍ന്ന് ഞെരമ്പുകള്‍ വഴി മറ്റ് പലേ ഭാഗങ്ങളിലേക്കും അരിച്ച് കയറി (കയറിയിരിക്കണം. സ്കിന്‍ ബ്ലാക്ക് ആയതിനാല്‍ നേരിട്ട് കാണാന്‍ പറ്റില്ല).
ചോരത്തിളപ്പില്‍ അവന്റെ നടത്തത്തിനു വേഗം കൂടി. വീണ്ടും ഉയര്‍ത്തിപ്പിടിച്ച പത്രത്തിലേക്ക് കഴുകന്റെ കണ്ണുകളോടെ അവന്‍ നോക്കി.... അകെലെന്നിന്നും അതിവേഗത്തില്‍ വന്നിരുന്ന ഒരു ഓട്ടോ സേത്തുക്കുളിയെ കണ്ടതും "റിസ്കെടുക്കണ്ടാ..." എന്നോര്‍ത്ത് ബണ്ടി സൈഡാക്കി, ഒരു ചായക്കടയില്‍ കയറി ചായ പറഞ്ഞു.
സേത്തുക്കുളിയുടെ മുഖം ബ്ലാക് ആന്‍ഡ് വൈറ്റ് ആയി! സഹാറ മരുഭൂമിയിലെ വരള്‍ച്ച അവന്റെ പൂമുഖത്തും, അവിടുത്തെ മരുപ്പച്ച അവന്റെ മനസിലും പ്രകടമായി...
താനിതുവരെ കേട്ടിട്ടുള്ളതും, കേള്‍ക്കാന്‍ ചാന്‍സ് ഉള്ളതും, കേള്‍ക്കാനിടയില്ലാത്തതുമായ എല്ലാ ദൈവങ്ങളേയും നിമിഷനേരം കൊണ്ട് അവന്‍ വിളിച്ചു...
മുന്നിലേക്ക് ഉയര്‍ത്തിപ്പിടിച്ച മാത്രുഭൂമിയുമായി, ഒന്നൊന്നര വട്ടനെപ്പോലെ അവന്‍ അതിവേഗം ബഹുദൂരം നടന്നുകൊണ്ടിരുന്നതിനാല്‍, വശങ്ങളില്‍ വച്ചിരുന്ന മുന്നറിയുപ്പ് ബോര്‍ഡുകള്‍ കാണാന്‍ അവന് അവസരം ഉണ്ടായില്ല.
ജോലിയേക്കുറിച്ച് അസാരം ഭയവിഹ്വലനായ സേത്തുക്കുളി നടന്നുപോകവേ ആകാശത്തേക്ക് നോക്കി പറഞ്ഞു,
"എന്റെ ജോലി വെള്ളത്തിലാവുമോ ദൈവമേ...?"
അത് പറഞ്ഞുതീര്‍ന്നതും ദൈവം അവനെ പാതാളത്തിലേക്ക് വലിച്ചെടുക്കുന്ന പോലെ ഒരു ഫീലിംഗ് അവനുണ്ടായി...
"ബ്ലും!"
ആകെ മൊത്തം ഇരുട്ട്!
തണുത്ത ചക്കപ്പുഴുക്കില്‍ വീണപോലെ എന്തോ ഒരു പ്രത്യേക ഫീലിംഗ് വന്നപ്പോള്‍ താന്‍ വീണടിഞ്ഞിരിക്കുന്നത് പാതാളമല്ല എന്ന സത്യം അവനുണ്ടായി.
സമയം ദയയില്ലാതെ ഓടിക്കൊണ്ടിരുന്നു... അവന്റെ ഓര്‍മ്മ സമയത്തിനൊപ്പം കറങ്ങാന്‍ പോയി.
................
ദേഹം മുഴുവന്‍ പടര്‍ന്നു പരന്നു കിടക്കുന്നത് ശര്‍ക്കരപ്പായസമല്ല മറിച്ച്, ബി ടി എം - മാരുതി നഗര്‍ - മഡിവാള എന്നിങ്ങനെ പരന്നു കിടക്കുന്ന പ്രദേശങ്ങളിലെ സകലമാന വൃത്തികേടുകളും പലവഴികളില്‍ കൂടി ഒലിച്ചൊലിച്ച് ഒന്നിച്ചെചേര്‍ന്നൊഴുക്കുന്ന തോട്ടിലെ കാലാപാനി ആയിരുന്നു എന്ന മനസിലാക്കാന്‍ അടഞ്ഞുപോയ മുക്കുകൊണ്ട് മണപ്പിച്ചിട്ടും അവനായില്ല.
നേരത്തെ ചായ കുടിച്ചോണ്ട് നിന്ന ഓട്ടോക്കാരന്‍ ഇവന്റെ ഈ "ഡൈവിംഗ്" കാണുകയും, ഓടി വന്ന് മോന്തക്ക് വെള്ളം ചീറ്റിക്കുകയും ചെയ്തതിന്റെ ഫലമായി അല്‍പം മാത്രം തുറക്കാന്‍ പറ്റിയ വായ കൊണ്ട് അവനാദ്യം പറഞ്ഞ വാക്ക് "താങ്ക്സ്" എന്നും, ആദ്യം കണ്ട കാഴ്ച്ച തൊട്ടപ്പുറത്ത് വച്ചിരിക്കുന്ന "പാലം പണി നടക്കുന്നു, ഇവിടെ തിരിച്ചു പോവുക" എന്ന ചുവന്ന നിറമുള്ള ബോര്‍ഡുമായിരുന്നു.
അവിടെ നിന്നും തല താഴ്തി തിരിച്ച് മങ്കലശ്ശേരിയിലേക്ക് നടക്കുമ്പോള്‍ അവനെന്തോ തപ്പുന്നുണ്ടായിരുന്നു. അതറിയാതെ ആ അഴുക്കുചാലില്‍ അവന്റെ മാതൃഭൂമി മുങ്ങിമരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
Thursday, February 5, 2009
Love in തിരോന്തൊരം!
കുറച്ച് നാളുകളായി പക്രു വെള്ളിയാഴ്ച വൈകീട്ടത്തെ തവരക്കരെ - മഡിവാള റോഡ് പോലെയാണ്. വളരെ മെല്ലെ, ഒഴുകി ഒഴുകിയാണ് അവന്റെ ഒരോ ചെയ്തികളും. സ്ലോ മോഷനിലുള്ള പല്ല് തേപ്പ് മുതല്‍, പെഗ്ഗടിക്കുന്ന പോലെയുള്ള ചായകുടി തുടങി,
ഓഫീസിലേക്കുള്ള ഓട്ടം വരെ വളരെ മന്ദഗദിയിലാണ്.
തല എപ്പൊഴും താഴ്ത്തിയാണ് നടക്കുന്നത്. ആറടിയുള്ള ശശിയെ നോക്കാന്‍ മാത്രമാണവന്‍ തല പൊക്കി കണ്ടത്. വന്നയുടന്‍
കമ്പ്യൂട്ടറില്‍ പാക് മാനോ, മാരിയോ യോ കളിക്കാറുള്ള പക്രു ഇപ്പൊ നേരേ കിടക്കയില്‍ ചെന്ന് കിടന്ന് മോളിലെ പല്ലികള്‍ കാട്ടമിടുമോ ഇല്ലയോ എന്ന് നോക്കി കിടക്കും. ആകെ മൊത്തം തണുത്ത ചക്കയുപ്പേരി ചവച്ച അവസ്ഥ.
എന്തരായിരിക്കും കാരണം?
പക്രുവിന്റെ പിക്കപ് ആകെ നഷ്റ്റമായിരിക്കുന്നത് ആദ്യം കണ്ടു പിടിച്ചത് ശശിയാണ്. അതവന്‍ പക്രുവില്ലാത്ത ഒരീസം സഭയില്‍ അവതരിപ്പിച്ചു. എല്ലാവരും കുലങ്കുഷമായി ചര്‍ച്ച ചെയ്തു, ഒടുവില്‍ ഭക്ഷണം കഴിക്കാന്‍ സമയമായെന്ന് പുഷ്പന്‍ പറഞപ്പോള്‍ എല്ലാരും സ്റ്റാന്‍ഡ് വിട്ടു.
പക്ഷേ എല്ലര്‍ക്കും ഒന്നുറപ്പായിരുന്നു. പക്രുവിന് മാനസികമായി എന്തോ ചില പ്രശ്നങള്‍ ഉണ്ട്!
പക്ഷേ എതായിരിക്കും? ഒവര്‍ വര്‍ക്കിങ്? എയ്... നെവെര്‍! അങിനെയാണെങ്കി ദിവാരനെന്നേ ഊളമ്പാറയിലെ സെല്ലിലെ കമ്പികളെണ്ണി, നമള്‍ കൊണ്ടുപോയി കൊടുക്കുന്ന ശര്‍ക്കരയുപ്പേരിയും കഴിച്ചിരുന്നേനേ. അപ്പോ അതല്ല. പിന്നെ?
അവസാനം പക്രുവിന്റെ മനസ്സറിയാനും, ചോദിച്ച് മനസിലാക്കാനും ഉള്ള ജോലി എല്ലാരും കൂടി ശശിയെ ഏല്‍പ്പിച്ചു.
ആദ്യമായി ഒരു പണി കിട്ടിയതിന്റെ ത്രില്ലില്‍ ശശി അതേറ്റെടുത്തു.
----------------
മഞു പെയ്യുന്ന ആ വേനല്‍ക്കലത്തില്‍ പെയ്ത മഴയിലേക്ക് നോക്കി എന്തൊക്കെയോ അയവിറക്കി നിന്ന പക്രുവിന്റെ തോളില്‍ ഒരു കയ് വന്നു പതിച്ചു.
പക്രു നോക്കിയപ്പോള്‍ കണ്ടത് ശശിയെ ആയിരുന്നു. ചുട്ടി കുത്താന്‍ വീര്‍പ്പിച്ചു പിടിച്ച പോലുള്ള കവിളുകള്‍ ഇളക്കി, വലിച്ചാലും നീളാത്ത ചുണ്ടുകള്‍ വലിച്ച് വെച്ച് ശശി ചിരിച്ചു... എന്നിട്ട് ചോദിച്ചു....
“ഡാ... എന്താ നിനക്ക് പറ്റിയത്? നീ എന്താണിങനെ ബാത് ടബ്ബില്‍ വീണ വൈറ്റ് ലഗൂണ്‍ കോഴിക്കുഞിനെപ്പോലിരിക്കുന്നത്? നിനക്കിന്നൊരു കല്യാണത്തിനു പോകണമെന്ന് പറഞിട്ട്? പോകുന്നില്ലേ?”
“പോണം. അല്പം കഴിട്ട് ഇറങണം.” പക്രു പറഞു.
“നിന്റെ ഫ്രണ്ടിന്റെ കല്യാണമല്ലെ... എന്താ അവളുടെ പേര്? കൂടെ പഠിച്ചതാ?”
പക്ഷേ പക്രു അപ്പൊ കല്യാണത്തിനെ പറ്റിയും ഒന്നുമായിരുന്നില്ല അലോജിച്ചുകൊണ്ടിരുന്നത് എന്ന് അവന്റെ നിശബ്ദതയില്‍ നിന്നും ശശിക്ക് മനസിലായി. മറ്റെന്തോ ഉണ്ട്.
“ഡാ, നിനക്കെന്നോട് പറയാം, നിനക്കെന്ത് പ്രശ്നങള്‍ ഉണ്ടെങ്കിലും. കേള്‍ക്കാന്‍ ചെലവൊന്നുമില്ലല്ലോ... പറ. നിന്ന ആരെകിലും വഞ്ചിച്ചൊ?“
പെട്ടന്ന് ശശി ഒര്ട്ടും പ്രതീക്ഷിക്കാതെ പക്രു കരഞു.... പൂരത്തിന് വാങാന്‍ കിട്ടുന്ന ഒരു തലക്കല്‍ പീപ്പി പിടിപ്പിച്ച ബലൂണ്‍, കാറ്റഴിച്ച് വിടുമ്പോഴുണ്ടാകുന്ന സൌണ്ടില്‍ പക്രു ഞീളി. അവന്‍ ശശിയുടെ തോളിലേക്ക് ചാഞു... അവന്റെ മൂക്കില്‍ നിന്നും കണ്ണില്‍ നിന്നും വന്ന വെള്ളം ശശിയുടെ മുഷിഞ ടി ഷര്‍ട്ടിനെ പരിശുദ്ധമാക്കി...
“എന്താ ടാ... എന്താ പ്രശ്നം?” ശശി ആരാഞു.
“ഒന്നുമില്ലെടാ... എന്നെ എന്റെ ബാല്യകാല ഓര്‍മ്മകള്‍ വല്ലാതെ ഹണ്ട് ചെയ്യുന്നു...“
“എന്ന് വെച്ചാ? കാര്യം പറ...”
“ഡ.. നിനക്കറിയോ... പന്റെനിക്കും ഒരു പ്രണയമുണ്ടായിരുന്നു... 24x7 പൂത്തു നിന്ന ഒരു പ്രണയം...”
“ഓ... എന്നിട്ടത് കലങിയോ? ഇതോര്‍ത്താണോ നീ ഇങനെ സെന്റി ആയത്? ഈ പ്രേമം എന്നു വെച്ചാ ഇത്രക്ക് പുലിവാലാണോ. ഹൊ ഭാഗ്യം. ഞാനാരെയും പ്രേമിക്കാത്തത്.” ശശി പറഞു.
“നിനക്കറിയില്ല... പരിശുദ്ധമായ പ്രണത്തിന്റെ സുഘം. അത് കാച്ചിയ പാലില്‍ ഓട്ട്സ് ഇട്ട് കഴിക്കുന്ന പോലെ, ലഡുവും, ചൊക്ലേറ്റും കൂട്ടിക്കുഴച്ച കഴിക്കുന്ന പോലെ സുഘമുള്ളതാണ്. ആരാലും ഇതു വരെ പ്രേമിക്കപ്പെടാത്ത, ആരോടും പ്രേമം തോന്നാത്ത നിന്നെപ്പോലുള്ള പൈലുകള്‍ക്കതൊന്നും മനസിലാവില്ല!”
“ഓ.. പിന്നെ... എന്തായാലും നീ നിന്റെ പ്രേമ കഥ ഒന്ന് പറ... കേള്‍ക്കട്ടെ....”
പക്രു അവന്റെ ബാല്യകാല പ്രണയ കഥ പറയാന്‍ തയ്യാറെടുത്തു. കയ്കള്‍ കയ്‌വരിയില്‍ പിടിച്ച്, ചിന്താ നിമഗ്ദനായി ആകാശത്തെക്ക് നോക്കി അവനാ കഥ പറ്ഞു....
--------------------
വിദ്യ. ലദയിരുന്നു അവളുടെ നാമം. പക്രു അവളെ വിഡൂ... വിഡൂ... എന്ന് വിളിച്ചു പോന്നു.
ത്രോന്തോരത്തെ അവന്റെ വീട്ടിനടുത്തുള്ള വിഷ്ണു ക്ഷേത്രത്തിലെ അമ്പല മണി ആഞടിക്കുമ്പോഴാണ് അവനാദ്യമായി അവളെ കണ്റ്റത്...
മണിനാദത്തിന്റെ കൂര്‍ത്ത ശബ്ദം അവള്‍ക്കസഹനീയമായിരുന്നു. അവള്‍ രണ്ട് കാതുകളും പൊത്തിപ്പിടിച്ചിരുന്നു. കണ്ണുകള്‍ അവള്‍ മുറിക്കിയടച്ചിരുന്നു. എന്നിട്ടും അവളുടെ മുഖത്തെ സൌദര്യം പക്രുവിന്റെ മനസ്സില്‍ ക്യാബറെ ന്രിത്തമാടി. അവള്‍ക്ക് വേണ്ടി അവന്‍ മണിയടിക്കുന്നത് മ്യുട്ടാക്കി... ആ നിശബ്ദതയില്‍ നാലര ആടി പൊക്കമുള്ള വഴുതങാ പോലത്തെ പക്രുവിന്റെ ശരീരത്തിനുള്ളിലെ കോവയ്ക്കാ പോലത്തെ കുച്ച് ഹ്രിദയം പടാ പടാ ന്നടിക്കുന്നത് എല്ലാവരും കേട്ടു.
പക്ഷേ ആ പട പട ശബ്ദത്തിലെ പ്രണയത്തിന്റെ “സംഗതികള്‍” അവള്‍ക്ക് മാത്രമേ മനസ്സിലായുള്ളൂ. അന്ന നട വച്ച് മാള വഴി അവള്‍ അവന്റെയടുത്തെക്ക് വന്നു... എന്നിട്ട് പറഞു...
“കൊച്ചേട്ടാ... തങ്ക്സ്...”
“അയ്യോ... എന്റെ പേര്‍് കൊച്ചേട്ടന്‍ ന്നല്ല... പക്രൂ... ന്നാണ്”
“അല്ലാ, കാണാന്‍ കൊച്ചായ ചേട്ടനല്ലേ... അതോണ്ടാ അങിനെ വിളിച്ചേ... ഹി ഹി...”
അവളുടെ ചിരിയില്‍ അവന്‍ മയങി. പ്രിയദര്‍ശ്നന്‍ ചേട്ടനേയും, ഭരതന്‍ സാറിനേയും പത്തിരുപത് ആര്‍ട്ടിസ്റ്റുകളേയും സെക്കന്റുകള്‍ കൊണ്ട് വലിയൊരു സെറ്റിട്ട് അവിടെയെത്തിച്ചു... എന്നിട്ട് ബാഗ്രൌണ്ടില്‍ പ്രണയാര്‍ദ്രമായ ഒരു ഗാനാം പ്ലേ ചെയ്തു... ഇടക്കിടക്ക് മുത്തുമാലയൈല്‍നിന്നും മുത്തുമണികള്‍ വരിവരിയായി പാറക്കെട്ടുകളിലൂടെ ചിതറിത്തെറിച്ചു...
“ണിം... ണിം....!”
റൊമാന്റിക് സീനില്‍ മണി മുഴക്കം കേട്ട പക്രു കണ്ണു തുറന്നപ്പോള്‍ കണ്ടത് അമ്പല നടയില്‍ അരോ മണിയടിക്കുന്നതാണ്. അവളെ കാണാനില്ല. അവളുടെ പേരും, നാളും, മൊബൈല്‍ നമ്പറും, ഇ മെയില്‍ ഐ ഡിയും വാങാനാവാതെ പോയതില്‍ അവന്‍ ഖേദിച്ചു.
പക്ഷേ അവന്റെ മണിയടികള്‍ വെറുതേയായില്ല. പിന്നെയും അവളെ ആ അമ്പല നടയില്‍ വെച്ചവന്‍ കണ്ടു...
“കണ്ണും കണ്ണും.... കഥകള്‍ കൈമാറും അനുരാഗമോ...” (ബാഗ്രൌണ്ട് മ്യൂസിക്)
അവര്‍ പരിചയപ്പെട്ടു... പിന്നെയും പരിചയപ്പെട്ടു... ഒരുപാട് പരിചയപ്പെട്ടു....
അവനവള്‍ക്ക് സ്വസ്ഥമായിരുന്ന് സംസാരിക്കാന്‍ സിനിമാ തീയേറ്ററും, പാടത്തെ കനാന്‍ പാലത്തിന്റെ താഴെയും ഒക്കെ ഓപ്ഷന്‍സ് കൊടുത്തു. അവളതിനൊന്നും കൂട്ടാക്കിയില്ല. അങിനെ അമ്പലമുറ്റത്തു നിന്നും അവര്‍ വഴിയിലെ ബസ് സ്റ്റോപീലേക്ക് മീറ്റിങ് പ്ലേസ് മാറ്റി. അവരുടെ പ്രണയത്തിന് എന്നും അഞ്ച് പ്രൈവറ്റ് ബസ്സും, ഒരു കെ.എസ്.ആര്‍.ടി ബസ്സും സാക്ഷികളായി.
നമ്മള്‍ കെട്ടുമ്പൊള്‍ അവരെക്കൊണ്ട് സാക്ഷിക്കോളത്തില്‍ ഒപ്പിടിക്കാമെന്ന് അവന്‍ പറഞു.
അവള്‍ അവനോട് കൊഞ്ചി... പക്രു വലുതാവുമ്പോള്‍ ഒരു ഡൊക്ട്ടറാവണമെന്നാണ് അവളുടെ ആഗ്രഹം ത്രെ. ഡോക്ട്ടറുടെ ഭാര്യയാവാനാണവള്‍ക്കിഷ്ടം ത്രെ.. പക്രു ഫാവിയില്‍ ഒരു ബല്യേ ഡോക്ട്ടറാവുമെന്നവള്‍ക്ക് വാക്കു കൊടുത്തു.
അവനവളുമായി കത്തിടപാടുകള്‍ നടത്തി. അവള്‍ തിരിച്ചും നടത്തി. അവളുടെ കത്തിലെ ഒരോ കുത്തും കോമയും അവന്‍ മനസ്സിലേറ്റി വെച്ചു. അവള്‍ തെറ്റിയെഴുതിയ വാക്കുകളും, ഗ്രാമറും അവന്‍ തെറ്റാതെ വായിച്ചു പഠിച്ചു. പതിയെ ആ പ്രേമം വളര്‍ന്നു... ബസ്സ് സ്റ്റോപ്പ് ഓലപ്പുരയില്‍ നിന്ന് സിമന്റ് പുരയിലേക്ക് മാറി. അതിനുള്ളിലെ സിമന്റ് കസേരയില്‍ അപ്പൊഴും അവര്‍ ഇരുന്ന് സല്ലപിച്ചു...
അങിനെ ആ പ്രണയത്തിന്‍് സാക്ഷികളായി ഏഴ് പ്രൈവറ്റ് ബസ്സുകള്‍ അവര്‍ക്ക് മുന്നിലൂടെ ചീറിപ്പാഞു. കാലപ്പഴക്കത്താല്‍ കെ.എസ്.ആര്‍.ടി ബസ്സ് ഓട്ടം നിര്ത്തിയിരുന്നു. അവന്റെ വലത്തെ കയ് അവളുടെ ഇടത്തെ കൈയ്യിനു മുകളില്‍ വെച്ചു കൊണ്ട്, ആ സുഖത്തില്‍ ലയിച്ചു കൊണ്ട് ആ എഴു ബസ്സിലെ യാത്രക്കരെയും, കിളികളേയും, ഡ്രൈവര്‍മാരെയും നോക്കി അവര്‍ ഇരുന്നു...
ബസ്സിന്റെ ജനാലക്കമ്പികള്‍ക്കിടയിലൂടെ തങളെ നോക്കി പല്ലിളിക്കുന്ന വയസ്സമ്മാരുറ്റെയും, അസൂയപ്പെടുന്ന പെണ്‍പിള്ളേരുടെയും, കമന്റടിക്കുന്ന ചെക്കമ്മാരുടെയും മുഖങള്‍ അവര്‍ ഉത്സാഹത്തോടെ നോക്കുന്നതിനിടയില്‍ ഒരു മുഖം മാത്രം എവിടെയോ കണ്ടിട്ടുള്ള പോലെ അവള്‍ക്ക് തോന്നി.
അവള്‍ തലപുകഞാലോചിച്ചു... എവിടെയാണീ മുഖം ഞാന്‍ കണ്ടിട്ടുള്ളത്... ഈ ചുളിച്ചു പിടിച്ച മുഖം?
അധികം അലോജിക്കേണ്ടി വന്നില്ല, ആ മുഖം ബസ്സിറങി വന്നത് നേരേ അവളുടെ അടുത്തേക്കായിരുന്നു...
തെക്കേക്കുഴി ശ്രീധരന്‍! അവളുടെ ഡാഡി കം സ്പോണ്‍സര്‍!
പിന്നെയവിടെ നടന്നതൊന്നും യുദ്ധകാലാടിസ്ഥനത്തില്‍ രക്ഷപ്പെടാനുള്ള ധ്രിതിയില്‍ ഓര്‍ക്കാന്‍ പക്രുവിനായില്ല.
---------------
“നിനക്കറിയോ ഡാ ശശി, അന്നവിടെ കഴിഞു, ഒരു പരിശുദ്ധ പ്രണയത്തിന്റെ കഥ. അവളെ എനിക്കെന്നെന്നേക്കുമായി നഷട്മായി....” അന്നയാള്‍ കയ്യില്‍ കിട്ടിയ തെങിന്‍ പട്ട വെച്ച് തന്റെ മൂട്ടില്‍ പൂശിയ പെടകള്‍ തന്ന തഴമ്പ് തടവിക്കൊണ്ട് പക്രു പറഞു.
ഇത്രയും കേട്ടുകൊണ്ടിരുന്ന ശശി ചൂടു ബോണ്ട വായിലിട്ട പോലെ അന്ദ്ധാളിച്ച് അവനെ നോക്കി നിന്നു.
“അപ്പൊ ഇതാണോ ഡാ ഈ പെണ്ണും ചാരി നിന്നവന്‍ തല്ലും കൊണ്ടു പോയി... എന്നു പറയുന്നത്?” ശശിയുടെ സംശയം.
അതിനുത്തരം പറയാതെ കണ്ണ് തുടച്ച് കൊണ്ട് പക്രു കല്യാണത്തിന് പങ്കെടുക്കാന്‍ പോയി. കഥ മുഴുവനും കേട്ട ക്ഷീണത്തില്‍ ശശി വേഗം പോയി സണ്‍ ടി.വി വെച്ച് കാലും ആട്ടി ഇരുന്നു.
പെട്ടെന്നാണവന്‍ അവിടെയിരിക്കുന്ന കല്യാണ ക്ഷണക്കത്ത് കണ്ടത്.
അത് പക്രു ഇപ്പൊ പോയിരിക്കുന്ന കല്യാണത്തിന്റെ ക്ഷണമാണെന്ന് ശശിക്ക് മനസ്സിലായി. അവനത് വായിച്ചു...
“മിസ്.വിദ്യ, ഡോട്ടര്‍ ഓഫ് തെക്കേക്കുഴി ശ്രീധരന്‍ വെഡ്സ് ഡോ: സുശീല്‍, സണ്‍ ഓഫ് വടക്കേക്കുന്ന് ഗോപാലന്‍“
Monday, January 12, 2009
ആന്റപ്പന്‍ കാണുന്ന വ്യവസായ സാധ്യതകള്‍
സാധാരണപോലെ ഇഴഞിഴഞ് തുടങിയ ഒരു ദിവസം, സാധാരണ പോലെ തന്നെ കുഴഞ് നടക്കുന്ന ദിവാരന്‍ ഓഫീസിലേക്ക് കയറിചെന്നപ്പോള്‍ കാണുന്നത് കൂട്ടുകാരനുമായി കുലങ്കുഷമായി എന്തോ സംസാരിക്കുന്ന ആന്റപ്പനെയാണ്.
ആന്റപ്പന്‍: yes man... its around 20 Rs per head.
കൂട്ടുകാരന്‍: Oh... is it? 20 Rs per head? great man!
ആന്റപ്പന്‍: yes.. thats what Iam saying know... So you imagine, 20 per head, and there is 50 heads... so it is 20 x 50 = 1000
കൂട്ടുകാരന്‍: Oh MAN! 1000 Rs?
ആന്റപ്പന്‍:yes. and if the client needs, we can arrange the transportation also. in next stages, we can do the post processing works too... they will pay for all that stuffs.
കൂട്ടുകാരന്‍: what is this post processing means?
ആന്റപ്പന്‍: that means, after collecting the materials, we need to do further refinement to make it more usable for the end users. but thats a time n resource consuming process for us. we will try to do all that as a next stage. got it?
കൂട്ടുകാരന്‍: hmm... ya... but...
ആന്റപ്പന്‍: no but.. think of the income from this dude... its.. its cool....
ഇതെല്ലാം കേട്ടുകൊണ്ടു നിന്ന ദിവാരന്‍ വാ പൊളിച്ചു. ഇവമ്മാരേതോ വലിയൊരു പ്രൊജക്റ്റിനെ പറ്റിയാണ് സംസാരിക്കുന്നതെന്ന് ദിവാരന് മനസിലായി. എന്നാലും എന്നോട് പറയാതെ ആന്റപ്പന്‍ പ്രൊജക്റ്റ് ഒക്കെ ഡീലിങ് ചെയ്തു തുടങിയോ...
ആന്റപ്പന്‍: so hows the plan? and you know, there is no investment needed. all we need is a one meter rope.
കൂട്ടുകാരന്‍: oh..cool.... I think its a brillinat idea...
ആന്റപ്പന്‍: yes.. and you know, as another outcome, our fatty belly will get tuned, and 6 or 8 pak abs is absolutely assured!
ഹെന്ത്? പ്രൊജക്റ്റ് ചെയ്താ വയറു കുറയുമെന്നോ? 6 പായ്ക്ക് വയറ് ഉണ്ടാവുമെന്നോ... ഇവമ്മാരിതെതൊക്കെയാണീ പറയുന്നത്... ദിവാരന്റെ നരവീണ തലമണ്ട കാഞു.
ദിവാരന്‍: ഇതെന്തോന്നാടാ ആന്റപ്പാ നീയീ പറയുന്നത്? ഏത് പ്രൊജക്റ്റിന്റെ കാര്യമാ ഡാ?
ആന്റപ്പന്‍: ഹാ... നീ വന്നോ... അല്ല, ഞാനിവനുമായിട്ട് ഭാവി പരിപാടികള്‍ ആലോജിക്കുകയായിരുന്നു... കാശുണ്ടാക്കണമെങ്കില്‍ ഇങനെ വല്ലതും ചെയ്യണം മോനേ...
ദിവാരന്‍: എന്ത് ചെയ്യണമെന്ന്? നീയേത് ക്ലൈന്റ്സിന്റെ കാര്യമാ പറഞത്? തലക്ക് 20 രൂപ വച്ച് കിട്ടുന്ന ഏത് പ്രൊജക്റ്റ്?
ആന്റപ്പന്‍: എടാ.. അതൊക്കെയുണ്ട്. വെറും ഒരു മീറ്റര്‍ കയര്‍ മാത്രം മതി.പിന്നെ കൊറച്ചാര്യോഗ്യോം... അത് പതിയെ വന്നോളും.
ദിവാരന്‍: എന്ന് വെച്ചാ?
ആന്റപ്പന്‍: അതന്നെ... തെങുകയറ്റം! ഞാന്‍ നോക്കിയിട്ട് കൊള്ള ലാഭം ഉണ്ടാക്കാന്‍ പറ്റുന്ന പണിയാ. കഴിഞ മാസം ഒരു ദിവസം തേങുകേറാന്‍ വന്നവന് അച്ഛന്‍ കൊടുത്തത് 1500 രൂപയാഡാ.. എന്നിട്ടും ആളെ കിട്ടാനില്ലാത്ത അവസ്ഥ! അതാവുമ്പോ കാശും കിട്ടും, എന്റെയീ വയറും കുറഞുകിട്ടും. പണിപോയാ വെറുതേ ഇരിക്കാണെന്നാരും പറയില്ലല്ലോ...പതുക്കെ പതുക്കെ തേങ പൊതിക്കലും, കൊപ്രയാക്കലും, ആട്ടലും എല്ലാം സ്വന്തമായി ചെയ്തു തുടാങാനും പ്ലാന്‍ ഉണ്ട്... നീ കൂടുന്നോ?
-------------------
പിന്‍കുറിപ്പ് : മേല്‍പ്പറഞത് ആന്റപ്പന്‍ സീരിയസ്സ് ആയി അലോജിക്കുന്ന വിഷയമാണ്‍്. ഇതുകൂടാതെ ബാങ്ക്ലൂരിലെ വാടകവീട്ടിനു മുന്നിലെ കൊച്ചു സ്ഥലത്തില്‍ കപ്പ, ചീര എന്നീവ ക്രിഷി ചെയ്യാനും, ഉള്ള സമയം ചാറ്റിങ് ചെയ്തിരിക്കാതെ തന്റെ കാറ് ടാക്സി ആയിട്ട് (അതിനവന്‍ പറയുന്നപേര്‍് ട്രാന്‍സ്പോര്‍ട്ടര്‍)ഉപയോഗിക്കാനും പരിപാടിയുണ്ട്.