പ്രണയവും, അനുഗാഗവും എന്തെന്നറിയാതെ വരണ്ടുണങ്ങിയ മനസ്സാകുന്ന എന്റെ വയലില്‍ കലപ്പയും,കൈക്കോട്ടും കാളകളുമായി ഓടിവന്ന എന്റെ പ്രിയതമാ...
നിന്നെ ഞാന്‍ പ്രണയിക്കുന്നു.
എനിക്കറിയാം, ചേട്ടനിപ്പൊഴും എന്നോട് പരിഭവമാണെന്ന്. എന്റെ കഴിഞ്ഞ കത്തിനും ചേട്ടന് മറുപടി തന്നില്ലല്ലൊ. ചേട്ടനെ പോലെ ഞാന്‍ വലിയ സാഹിത്യപരമായി എഴുതാത്തതു കൊണ്ടാണോ?
നോക്കീക്കൊ, ഒരീസം ഞാനും സാഹിത്യമൊക്കെ എഴുതാന്‍ തൊടങ്ങും. ന്നട്ട് വല്യ എയ്ത് കാര്യൊക്കെ ആവും. അന്നെന്നെ ഒന്ന് കാണാന്‍ ഇമ്മിണി പുളിക്കും. നോക്കിക്കൊ.
ഇപ്പൊ ഞാനും പൊസ്തകങ്ങളൊക്കെ വായിക്കും. മംഗളം നിര്‍ത്തി. പ്പൊ മാത്രുഫൂമിയാ വായ്ക്കണേ. ഒന്നും മനസ്സിലാവണില്ല. ന്നാലും വായിക്കും... ചേട്ടനും ആ വരികളൊക്കെ വായ്ക്കേണേല്ലേ... എന്നൊര്‍ത്ത് വായ്ക്കും.
അങ്ങനെ ചേട്ടനേന്നെ ഓര്‍ത്ത് ഞാനെഴ്ത്യ കവിത കാണ്ണാ? ന്നെ കള്യാക്കരുത്.
ഓര്‍ത്തു ഞാന്‍...
അന്നൊരു പാതിരാവില്‍ മാക്രികള്‍ മുക്രയിട്ടപ്പോ-
ളോര്‍ത്തു ഞാന്‍ നിന്നെ.
അയലത്തെ കവിതേച്ചി ഗര്‍ഭം ധരിച്ചപ്പോ-
ളോര്‍ത്തു ഞാന്‍ നിന്നെ.
കടവില്‍ കുളിക്കുമ്പോള്‍ തേച്ച
തുമ്പത്താളിയാല്‍ ചൊറിഞ്ഞപ്പോ-
ളോര്‍ത്തു ഞാന്‍ നിന്നെ.
എന്റെയെല്ലാമാം ടിന്റുമോന്,
പേവന്ന് കുരച്ചപ്പോ-
ളോര്‍ത്തു ഞാന്‍ നിന്നെ.
അതിനെയെന്റച്ചന്‍ തല്ലിക്കൊന്നപ്പോ-
ളൊര്‍ത്തു ഞാന്‍ നിന്നെ.
എന്റെ സ്വപ്നങ്ങള്‍ക്കിടയില്‍ കണ്ടു ഞാന്‍ നിന്നെ,
പേടി സ്വപ്നത്തിനാല്‍ പനി വന്നു പിന്നെ.
ഇന്നലെ രാത്രിയില്‍ അയലത്തെ രാമു-
എന്നെ വിളിച്ചപ്പോളോ-
ര്‍ത്തു ഞാന്‍ നിന്നെ.
റേഷനരി വാങ്ങുമ്പോള്‍,
പശുവിന്നു കാടികലക്കുമ്പോള്‍,
പിന്നെ ചാണകം കോരിനിറക്കുമ്പോ-
ളോര്‍ത്തു ഞാന്‍ നിന്നെ.
അങ്ങിനെ...
ഇനിയുമെന്നും ഞാനോര്‍ത്തിരിക്കും,
എന്റെയീ ഹൃദയം കട്ട കള്ളനെ ഞാന്‍...
എങ്ങെനേണ്ട്? നന്നായിട്ടില്യാന്നറിയാം. ന്നാലും...
ഇനീം ണ്ട്. എഴ്തട്ടെ?
അവന്
അവനൊരു മൃദുലന്,
തുരുമ്പിച്ചൊരെന്‍ വികാര
വീജാകിരികള്‍ക്കിടയില്‍
ഗ്രീസുപോല്‍ വന്നവന്.
അവനൊരു രസികന്‍,
അമ്പലക്കടവിലെന്നെത്തേടുന്ന
ആഫ്രിക്കന്‍ പായല്‍ പോലുള്ളവന്.
അവനൊരു സുമുഖന്‍,
പാല്ക്കാരന് രതീഷിനേപ്പോല്‍ സുന്ദരന്‍.
അവന് സുശീലന്,
ഇടവഴികളിലെന്നെയും കാത്ത്,
നടവരമ്പില്‍ കുത്തിയിരിപ്പവന്‍.
അതെങ്ങിനെ? ശൊ! ഞാനൊരു കവയിനി (അങ്ങിനല്ലേ പറയാ?) ആവും ന്നാ തോന്നണേ ലേ...
അയ്യോ കവിതയെഴുതി സമയം പൊയതറിഞ്ഞില്ല. പയ്യിനെ കറക്കണം, പാല് സൊസൈറ്റീ കൊടുക്കാന്‍ പോണം.. കൊറെ പണീണ്ട്.
അതേയ്, ഇത്തോണ മറുപടി വേണം ട്ടാ. ഈ സാഹിത്യം ഇല്ലാ ന്നും പറഞ്ഞ് ന്റെ കത്തിന് മറുപടി തരായിരിക്ക്യാന്‍ പറ്റില്യ,...
മറുപടി അനിയത്തിക്കുട്ടീടെ പുസ്തകത്തീ തന്നെ വെച്ചാ മതി.
ന്നാ... നിര്‍ത്തട്ടെ...
ഒരുപാട് ഇഷ്ടാട്ടാ....
ദപ്പളും, ദിപ്പളും, എപ്പളും.
സ്വന്തം,
കാര്‍ത്തു.
വിദ്യ
-
പത്താംക്ലാസിലെ പിഞ്ചു കുഞിന്റെ കാലാലയ മോഹങളുടെ കഴുത്തൂ ഞെരിച്ചാണ് ആ വർഷം
പ്ലസ് റ്റു വന്നത്. സ്വർണ്ണ ചങലകളണിഞവരുടെയും, ഒരിക്കലും മുഷിയാത്ത വെള്ള
വസ്ത്രമണിഞവ...
6 years ago
3 comments:
ലില്ലിമോള്....now... കാര്‍ത്തു.....who is next.... ?
pranayasougandhikangal..ithal virinja kalam..:))
ചേട്ടന്മാരെ ...പോസ്റ്റ് ഒന്നും വരുനില്ലല്ലോ പെണ്‍കുട്ടികള്‍ എല്ലാം കൂടി ബ്ലോഗ്ഗിന് പരിപാടി നിര്തിച്ചൂ ?
Post a Comment