Monday, January 12, 2009

ആന്റപ്പന്‍ കാണുന്ന വ്യവസായ സാധ്യതകള്‍

സാധാരണപോലെ ഇഴഞിഴഞ് തുടങിയ ഒരു ദിവസം, സാധാരണ പോലെ തന്നെ കുഴഞ് നടക്കുന്ന ദിവാരന്‍ ഓഫീസിലേക്ക് കയറിചെന്നപ്പോള്‍ കാണുന്നത് കൂട്ടുകാരനുമായി കുലങ്കുഷമായി എന്തോ സംസാരിക്കുന്ന ആന്റപ്പനെയാണ്.

ആന്റപ്പന്‍: yes man... its around 20 Rs per head.
കൂട്ടുകാരന്‍: Oh... is it? 20 Rs per head? great man!
ആന്റപ്പന്‍: yes.. thats what Iam saying know... So you imagine, 20 per head, and there is 50 heads... so it is 20 x 50 = 1000
കൂട്ടുകാരന്‍: Oh MAN! 1000 Rs?
ആന്റപ്പന്‍:yes. and if the client needs, we can arrange the transportation also. in next stages, we can do the post processing works too... they will pay for all that stuffs.
കൂട്ടുകാരന്‍: what is this post processing means?
ആന്റപ്പന്‍: that means, after collecting the materials, we need to do further refinement to make it more usable for the end users. but thats a time n resource consuming process for us. we will try to do all that as a next stage. got it?
കൂട്ടുകാരന്‍: hmm... ya... but...
ആന്റപ്പന്‍: no but.. think of the income from this dude... its.. its cool....

ഇതെല്ലാം കേട്ടുകൊണ്ടു നിന്ന ദിവാരന്‍ വാ പൊളിച്ചു. ഇവമ്മാരേതോ വലിയൊരു പ്രൊജക്റ്റിനെ പറ്റിയാണ് സംസാരിക്കുന്നതെന്ന് ദിവാരന് മനസിലായി. എന്നാലും എന്നോട് പറയാതെ ആന്റപ്പന്‍ പ്രൊജക്റ്റ് ഒക്കെ ഡീലിങ് ചെയ്തു തുടങിയോ...

ആന്റപ്പന്‍: so hows the plan? and you know, there is no investment needed. all we need is a one meter rope.
കൂട്ടുകാരന്‍: oh..cool.... I think its a brillinat idea...
ആന്റപ്പന്‍: yes.. and you know, as another outcome, our fatty belly will get tuned, and 6 or 8 pak abs is absolutely assured!

ഹെന്ത്? പ്രൊജക്റ്റ് ചെയ്താ വയറു കുറയുമെന്നോ? 6 പായ്ക്ക് വയറ് ഉണ്ടാവുമെന്നോ... ഇവമ്മാരിതെതൊക്കെയാണീ പറയുന്നത്... ദിവാരന്റെ നരവീണ തലമണ്ട കാഞു.

ദിവാരന്‍: ഇതെന്തോന്നാടാ ആന്റപ്പാ നീയീ പറയുന്നത്? ഏത് പ്രൊജക്റ്റിന്റെ കാര്യമാ ഡാ?
ആന്റപ്പന്‍: ഹാ... നീ വന്നോ... അല്ല, ഞാനിവനുമായിട്ട് ഭാവി പരിപാടികള്‍ ആലോജിക്കുകയായിരുന്നു... കാശുണ്ടാക്കണമെങ്കില്‍ ഇങനെ വല്ലതും ചെയ്യണം മോനേ...
ദിവാരന്‍: എന്ത് ചെയ്യണമെന്ന്? നീയേത് ക്ലൈന്റ്സിന്റെ കാര്യമാ പറഞത്? തലക്ക് 20 രൂപ വച്ച് കിട്ടുന്ന ഏത് പ്രൊജക്റ്റ്?
ആന്റപ്പന്‍: എടാ.. അതൊക്കെയുണ്ട്. വെറും ഒരു മീറ്റര്‍ കയര്‍ മാത്രം മതി.പിന്നെ കൊറച്ചാര്യോഗ്യോം... അത് പതിയെ വന്നോളും.
ദിവാരന്‍: എന്ന് വെച്ചാ?
ആന്റപ്പന്‍: അതന്നെ... തെങുകയറ്റം! ഞാന്‍ നോക്കിയിട്ട് കൊള്ള ലാഭം ഉണ്ടാക്കാന്‍ പറ്റുന്ന പണിയാ. കഴിഞ മാസം ഒരു ദിവസം തേങുകേറാന്‍ വന്നവന് അച്ഛന്‍ കൊടുത്തത് 1500 രൂപയാഡാ.. എന്നിട്ടും ആളെ കിട്ടാനില്ലാത്ത അവസ്ഥ! അതാവുമ്പോ കാശും കിട്ടും, എന്റെയീ വയറും കുറഞുകിട്ടും. പണിപോയാ വെറുതേ ഇരിക്കാണെന്നാരും പറയില്ലല്ലോ...പതുക്കെ പതുക്കെ തേങ പൊതിക്കലും, കൊപ്രയാക്കലും, ആട്ടലും എല്ലാം സ്വന്തമായി ചെയ്തു തുടാങാനും പ്ലാന്‍ ഉണ്ട്... നീ കൂടുന്നോ?

-------------------

പിന്‍‌കുറിപ്പ് : മേല്‍പ്പറഞത് ആന്റപ്പന്‍ സീരിയസ്സ് ആയി അലോജിക്കുന്ന വിഷയമാണ്‍്. ഇതുകൂടാതെ ബാങ്ക്ലൂരിലെ വാടകവീട്ടിനു മുന്നിലെ കൊച്ചു സ്ഥലത്തില്‍ കപ്പ, ചീര എന്നീവ ക്രിഷി ചെയ്യാനും, ഉള്ള സമയം ചാറ്റിങ് ചെയ്തിരിക്കാതെ തന്റെ കാറ് ടാക്സി ആയിട്ട് (അതിനവന്‍ പറയുന്നപേര്‍് ട്രാന്‍സ്പോര്‍ട്ടര്‍)ഉപയോഗിക്കാനും പരിപാടിയുണ്ട്.