Monday, February 16, 2009

മാതൃഭൂമി

സൂചിമുന കൊണ്ട്‌ പൊട്ടിയ ബലൂണ്‍ പോലെ ദേ പിന്നേം ഒരു പ്രണയദിനം കൂടി കടന്നു പോയി. മങ്കലശ്ശേരിയിലെ ചുള്ളമ്മാര്‍ക്ക്‌ ആ ദിവസം തിരക്കൊഴിഞ്ഞിട്ട്‌ സമയമില്ല. ഫുള്‍ ബിസി.അസൂയാലുകള്‍ ക്ഷമിസു ബേകു.

മങ്കലശ്ശേരിയില്‍ നിന്നും സ്കൂട്ടായി പോയ രണ്ട്‌ പേക്കോലങ്ങളുടെ ഗ്യാപ്പില്‍ ആറ്‌ വര്‍ഷം വിജയകരമായി ഉപ്യോഗിച്ചു വരുന്ന ബര്‍മുഡകളും, മീന്‍ വലകളും (ബനിയന്‍സ്‌), അരിപ്പകളും (ജട്ടീസ്‌) എടുത്ത്‌,മാതൃഭൂമിയെ കക്ഷത്തിലാക്കി ചവിട്ടിമെതിച്ച്‌ ഒരാശാന്‍ മങ്കലശ്ശേരിയുടെ തിരുനട കയറി. പാലക്കാട്‌ സേത്തുക്കുളി!

സ്മശാനമൂകമായി, ഫോഗ്‌ ഒക്കെ ഇട്ട്‌, ശശിയുടെ ബാത്രൂം സോങ്ങുകളുടെ ലഹരിയില്‍ മന്ദം മന്ദം നീങ്ങിയിരുന്ന മങ്കലശ്ശേരി ഇപ്പൊ ഷാജഹാന്‍ ചക്രവര്‍ത്തിയുടെ വിദൂഷക സദസ്‌ പോലെയായി. ഫുള്‍ ബഹളം. സേത്തുക്കുളിയുടെ വിരോജിതമായ പരസ്ത്രീ ബന്ധങ്ങള്‍ (ഫ്രണ്ട്ഷിപ്പ്‌സ്‌), അതിന്റെ മിസ്റ്ററി, ഹിസ്റ്ററി, മാതൃഭൂമിയിലെ ഇന്നത്തെ വാര്‍ത്തകള്‍, നാളെ വരാന്‍ ചാന്‍സ്‌ ഉള്ള വാര്‍ത്തകള്‍, ഓഫീസിലെ രാഷ്ട്രീയം അങ്ങിനെ നീളും സേത്തുക്കൂളിയുടെ ഭാഷണങ്ങള്‍.

ഇങ്ങനെയൊക്കെയുള്ള സേത്തുക്കുളിയുടെ പ്രധാന വീക്ക്‌ പോയന്റാണ്‌ അവന്റെ മാതൃഭൂമി. അതായത്‌ പെരുപ്പിച്ച്‌ കാണിക്കുന്ന സ്വഭാവം ഇല്ലാത്ത മാതൃഭൂമി പത്രം. ദിനവും അത്‌ വായിക്കുന്നത്‌ കൊണ്ടാവും അവനും ഒന്നും അത്രക്ക്‌ പെരുപ്പിച്ച്‌ പറയാറില്ല. പാവം. മങ്കലശ്ശേരിയില്‍ വരുന്നതിനു മുന്‍പും എന്നും രാവിലെ ചായക്കൊപ്പം കടിക്കാന്‍ ഒരു മാതൃഭൂമിയെങ്കിലും കിട്ടിയില്ലെങ്കില്‍ പ്രക്രുതിയുടെ വിക്രുതികള്‍ ശുഷ്കാന്തി കാണിക്കാതെയാവുന്ന സ്ഥിതി.

രാവിലെ ആപ്പീസിലേക്കിറങ്ങുന്ന സേത്തുക്കുളി പത്രവും വാങ്ങി അതും വായിച്ചാണ്‌ രണ്ട്‌ കീമി അകലെയുള്ള ബസ്‌ സ്റ്റോപ്പിലേക്ക്‌ പോകുന്നത്‌. തലയെടുക്കാതെ, ഒന്നും നോക്കാതെ മുന്നോട്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌ എന്ന സ്റ്റെയിലില്‍ നടന്നു പോകുന്ന ഇവനെ കണ്ടിട്ട്‌ വഴിയേ പോകുന്ന പാല്‍, പത്രം ഏജന്റുമാര്‍, കാബുകള്‍, ഓട്ടോകള്‍ ട്രാന്‍സ്പോര്‍ട്ട്‌ ബസ്സുകള്‍ തുടങ്ങിയയവ ഒന്നുകില്‍ അകലെനിന്നേ വണ്ടി നിര്‍ത്തിയിടുകയോ, അല്ലെങ്കില്‍ മറുവശം ചേര്‍ന്ന് മെല്ലെ മെല്ലെ പോവുകയോ, അതുമല്ലെങ്കില്‍ വേറേ റൂട്ടിലൂടെ പോവുകയോ ചെയ്യുന്നുവെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌.

ബട്ട്‌ സ്റ്റില്‍, ഇതൊന്നും അറിയാതെ സേത്തുക്കുളി ഡെയിലി പത്രവും നിവര്‍ത്തിപ്പിടിച്ച്‌ ബി.ടി.എം - മഡിവാള റൂട്ടില്‍ "നടരാജ നട!" സെര്‍വീസ്‌ നടത്തിക്കൊണ്ടിരുന്നു.

അങ്ങിനെ ഡേയ്സ്‌ പോയി... അന്നൊരു തിങ്കളാഴ്ച്ചയായിരുന്നു. രാവിലെ ആറ്‌ മണിക്ക്‌ തന്നെ കുളിച്ച്‌ "അവള്‍ വരുവാളാ.." എന്ന പാട്ടും മൂളി സേത്തുക്കുളി ആപ്പീസിലേക്കിറങ്ങി. പോണ പോക്കില്‍ ഡബിള്‍ സ്റ്റ്രോങ്ങ്‌ ചായ, പ്ലസ്സ്‌ പെടക്കുന്ന ഒരു മാതൃഭൂമി പത്രം.

അവന്‍ അതിലെ തക്കെട്ടുകള്‍ അഴിച്ചെടുക്കാന്‍ തുടങ്ങി...

"ധോണി പിന്നെയും... "

"ആരാണീ ലാവ്ലിന്‍?"

"പാകിസ്ഥാനിലെ ബോംബുണ്ടകള്‍..." തുടങ്ങിയ തലക്കെട്ടുകള്‍ ഒരു താല്‍പര്യമില്ലായ്മയോടെ അവന്‍ വായിച്ചു...

പെട്ടെന്നാണവനത്‌ ശ്രദ്ധിച്ചത്‌...

"റിഫ്ലെക്സ്‌ ടെക്നോളജീസ്‌ അയ്യായിരം തൊഴിലാളികളെ പറഞ്ഞയക്കുന്നു..."

അവനത്‌ ഒന്നൂടെ വായിച്ചു... അതെ... തെറ്റിയില്ല. റിഫ്ലെക്സ്‌ തന്നെ. അവന്‌ മാസാമാസം നല്ലൊരു തുക ചുമ്മാ തന്നുകൊണ്ടിരിക്കുന്ന കമ്പനി. അവന്റെ അന്നം... അവന്റെ ബ്രഡ്‌ ആന്‍ഡ്‌ ബട്ടര്‍!

വാര്‍ത്തയുടെ ചൂട്‌ പേപ്പര്‍ വഴി അവന്റെ കയ്കളിലേക്കും, തുടര്‍ന്ന് ഞെരമ്പുകള്‍ വഴി മറ്റ്‌ പലേ ഭാഗങ്ങളിലേക്കും അരിച്ച്‌ കയറി (കയറിയിരിക്കണം. സ്കിന്‍ ബ്ലാക്ക്‌ ആയതിനാല്‍ നേരിട്ട്‌ കാണാന്‍ പറ്റില്ല).

ചോരത്തിളപ്പില്‍ അവന്റെ നടത്തത്തിനു വേഗം കൂടി. വീണ്ടും ഉയര്‍ത്തിപ്പിടിച്ച പത്രത്തിലേക്ക്‌ കഴുകന്റെ കണ്ണുകളോടെ അവന്‍ നോക്കി.... അകെലെന്നിന്നും അതിവേഗത്തില്‍ വന്നിരുന്ന ഒരു ഓട്ടോ സേത്തുക്കുളിയെ കണ്ടതും "റിസ്കെടുക്കണ്ടാ..." എന്നോര്‍ത്ത്‌ ബണ്ടി സൈഡാക്കി, ഒരു ചായക്കടയില്‍ കയറി ചായ പറഞ്ഞു.

സേത്തുക്കുളിയുടെ മുഖം ബ്ലാക്‌ ആന്‍ഡ്‌ വൈറ്റ്‌ ആയി! സഹാറ മരുഭൂമിയിലെ വരള്‍ച്ച അവന്റെ പൂമുഖത്തും, അവിടുത്തെ മരുപ്പച്ച അവന്റെ മനസിലും പ്രകടമായി...

താനിതുവരെ കേട്ടിട്ടുള്ളതും, കേള്‍ക്കാന്‍ ചാന്‍സ്‌ ഉള്ളതും, കേള്‍ക്കാനിടയില്ലാത്തതുമായ എല്ലാ ദൈവങ്ങളേയും നിമിഷനേരം കൊണ്ട്‌ അവന്‍ വിളിച്ചു...

മുന്നിലേക്ക്‌ ഉയര്‍ത്തിപ്പിടിച്ച മാത്രുഭൂമിയുമായി, ഒന്നൊന്നര വട്ടനെപ്പോലെ അവന്‍ അതിവേഗം ബഹുദൂരം നടന്നുകൊണ്ടിരുന്നതിനാല്‍, വശങ്ങളില്‍ വച്ചിരുന്ന മുന്നറിയുപ്പ്‌ ബോര്‍ഡുകള്‍ കാണാന്‍ അവന്‌ അവസരം ഉണ്ടായില്ല.

ജോലിയേക്കുറിച്ച്‌ അസാരം ഭയവിഹ്വലനായ സേത്തുക്കുളി നടന്നുപോകവേ ആകാശത്തേക്ക്‌ നോക്കി പറഞ്ഞു,

"എന്റെ ജോലി വെള്ളത്തിലാവുമോ ദൈവമേ...?"

അത്‌ പറഞ്ഞുതീര്‍ന്നതും ദൈവം അവനെ പാതാളത്തിലേക്ക്‌ വലിച്ചെടുക്കുന്ന പോലെ ഒരു ഫീലിംഗ്‌ അവനുണ്ടായി...

"ബ്ലും!"

ആകെ മൊത്തം ഇരുട്ട്‌!

തണുത്ത ചക്കപ്പുഴുക്കില്‍ വീണപോലെ എന്തോ ഒരു പ്രത്യേക ഫീലിംഗ്‌ വന്നപ്പോള്‍ താന്‍ വീണടിഞ്ഞിരിക്കുന്നത്‌ പാതാളമല്ല എന്ന സത്യം അവനുണ്ടായി.

സമയം ദയയില്ലാതെ ഓടിക്കൊണ്ടിരുന്നു... അവന്റെ ഓര്‍മ്മ സമയത്തിനൊപ്പം കറങ്ങാന്‍ പോയി.


................


ദേഹം മുഴുവന്‍ പടര്‍ന്നു പരന്നു കിടക്കുന്നത്‌ ശര്‍ക്കരപ്പായസമല്ല മറിച്ച്‌, ബി ടി എം - മാരുതി നഗര്‍ - മഡിവാള എന്നിങ്ങനെ പരന്നു കിടക്കുന്ന പ്രദേശങ്ങളിലെ സകലമാന വൃത്തികേടുകളും പലവഴികളില്‍ കൂടി ഒലിച്ചൊലിച്ച്‌ ഒന്നിച്ചെചേര്‍ന്നൊഴുക്കുന്ന തോട്ടിലെ കാലാപാനി ആയിരുന്നു എന്ന മനസിലാക്കാന്‍ അടഞ്ഞുപോയ മുക്കുകൊണ്ട്‌ മണപ്പിച്ചിട്ടും അവനായില്ല.

നേരത്തെ ചായ കുടിച്ചോണ്ട്‌ നിന്ന ഓട്ടോക്കാരന്‍ ഇവന്റെ ഈ "ഡൈവിംഗ്‌" കാണുകയും, ഓടി വന്ന് മോന്തക്ക്‌ വെള്ളം ചീറ്റിക്കുകയും ചെയ്തതിന്റെ ഫലമായി അല്‍പം മാത്രം തുറക്കാന്‍ പറ്റിയ വായ കൊണ്ട്‌ അവനാദ്യം പറഞ്ഞ വാക്ക്‌ "താങ്ക്സ്‌" എന്നും, ആദ്യം കണ്ട കാഴ്ച്ച തൊട്ടപ്പുറത്ത്‌ വച്ചിരിക്കുന്ന "പാലം പണി നടക്കുന്നു, ഇവിടെ തിരിച്ചു പോവുക" എന്ന ചുവന്ന നിറമുള്ള ബോര്‍ഡുമായിരുന്നു.

അവിടെ നിന്നും തല താഴ്തി തിരിച്ച്‌ മങ്കലശ്ശേരിയിലേക്ക്‌ നടക്കുമ്പോള്‍ അവനെന്തോ തപ്പുന്നുണ്ടായിരുന്നു. അതറിയാതെ ആ അഴുക്കുചാലില്‍ അവന്റെ മാതൃഭൂമി മുങ്ങിമരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

2 comments:

...പകല്‍കിനാവന്‍...daYdreamEr... said...

ദേ ഒരു തൊഴി ആറാംമാലിക്ക്... അന്ചെണ്ണവും വീഴണം. ...!
:)
കലക്കി...

Ashly A K said...

All the best you CheThuKulli!!!