Friday, January 11, 2008

പള്‍സാര്‍ ദിവാകരന്‍! (മങ്കലശ്ശേരി ചരിതം 4)

അതേ ഭൂലോക വാസികളേ. ഞെട്ടാനിഷ്ടമുള്ളവര്‍ ഞെട്ടിക്കോളൂ. നമ്മുടെ ദിവാരേട്ടന്‍ തന്റെ ജീവന്റെ ജീവനായ സുസുക്കി വിറ്റു!!! പകരം ഒരു പുത്തന്‍ ബജാജ്‌ പള്‍സാര്‍ വാങ്ങിയിരിക്കുന്നു!

അതുകൊണ്ട്‌ തന്നെ ദിവാരന്റെ പഴയ ബൈകിന്‌ അന്ത്യോപചാരം പറയേണ്ടത്‌ ദിവാരനെ അറിയുന്ന എല്ലാവരുടെയും കടമയാണ്‌. താഴെ കാണുന്ന വരികള്‍ പതുക്കെ പാടി നമുക്ക്‌ അത്‌ ചെയ്യാം.




("ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന..." എന്ന ഗാനത്തിന്റെ ഈണത്തില്‍ വായിക്കുക)

കാറ്റു പോയ വണ്ടിയില്‍കറങ്ങി വന്ന നാളുകള്‍...
പച്ചവെള്ളം മോന്തി മോന്തി ഓടിയെത്ര റോഡില്‍ നീ...
നോക്കുവിന്‍ സഖാക്കളേ.. എല്ലൊടിഞ്ഞ ബൈക്കിത്‌...
നായ പോലും മുള്ളിടാതെ ഒടിഞ്ഞു നുറുങ്ങി കെടക്കണ്‌...

പാഴ്‌സലായ്‌...
അത്‌ പാഴ്‌സലായ്‌..
പള്‍സറായ്‌...
ഇനി പള്‍സാറായ്‌...


വളരെ വെറൈറ്റി വേണം എന്ന് എന്നും ആഗ്രഹിക്കുന്ന ദിവാരേട്ടന്‍ ഇത്തവണയും ആ പതിവു തെറ്റിച്ചില്ല! ഒരു ചാത്തന്‍ നീല നിറത്തില്‍ ഉള്ള ബൈക്‌ തന്നെ വാങ്ങി. തൊലിയുടെ നിറത്തിന്‌ മാച്‌ ചെയ്യാന്‍ ആണ്‌ നീല എടുത്തതെ എന്ന് ദിവാരനോട്‌ ചോദിച്ചാല്‍ അദ്ദേഹം പറയും. എന്താ പറയാ ല്ലേ?

എന്തൊക്കെ ആയാലും മങ്കലശ്ശേരിയില്‍ ഒരു പുത്തന്‍ വണ്ടി വരുന്നതിന്റെ എല്ലാ ഗുണങ്ങളും നന്നായിട്ടറിയുന്നവര്‍ ആരും ഇതു വരെ ഈ ചാത്തന്‍ നീല നിറത്തിലുള്ള വണ്ടിയേ കുറിച്ച്‌ നല്ലത്‌ മാത്രമേ പറഞ്ഞുള്ളൂ. പാവം ദിവാരന്‍.. എന്നും ചോദിക്കും.. ഡാ.. ഈ കളര്‍ പോരേ... ഈ കളര്‍ പോരേ... എന്ന്. അത്‌ കേള്‍ക്കുന്നവര്‍ പറയും.. പിന്നേ.. ഇതു തന്നെ മതി... എന്ന്.

കുറേ കാലമായി മങ്കലശ്ശേരി ശശി യുടെ ഒരു ആഗ്രഹമായിരുന്നു തന്റെ കയ്യിലുള്ള പൂത്ത പണം (സംശയം വേണ്ട.. അവന്റെ പോക്കറ്റില്‍ നിന്നും എന്തു നാറ്റമാ വരുന്നേ എന്നറിയൊ!) എങ്ങിനെയെങ്കിലും ചെലവാക്കണം എന്നുള്ളത്‌. ദിവാരന്‌ ബൈക്‌ വാങ്ങാന്‍ ഉള്ള എല്ലാ സഹായങ്ങളും ശശിയാണ്‌ കൊടുത്തതത്രേ. "നീ കാശ്‌ തിരിച്ച്‌ തന്നില്ലെങ്കിലും സാരമില്ല, ഒരു ബൈക്‌ വാങ്ങൂ... പ്ലീസ്‌.." എന്നും പറഞ്ഞാണ്‌ ശശി കാശു കൊടുത്തത്‌.

ഇതിനിടയില്‍ രഹസ്യമായി അറിഞ്ഞത്‌. ദിവാരന്‍ ബൈക്‌ വാങ്ങി കാശു കളഞ്ഞതറിഞ്ഞ്‌ ഒരു പറ്റം പിള്ളേര്‍ പടക്കം വാങ്ങി പൊട്ടിച്ച്‌ അഘോഷിച്ചുവത്രേ. അതാരാണെന്നും, എന്തിനാണെന്നും പടക്കം പൊട്ടിച്ചവര്‍ക്കും, ദിവാരനും മാത്രം അറിയാം. എതായാലും ദിവാരന്റെ കാശുപോയത്‌ സത്യം.

ആദ്യമായി ആയിരിക്കണം, കേരളത്തില്‍ സ്വന്തമായി വാങ്ങിയ ബൈക്കിനു വേണ്ടി ഒരു ഡ്രൈവറെ വക്കുന്നത്‌. അതേ... ദിവാരേട്ടന്‍ തന്റെ നീല പള്‍സര്‍ ഓടിക്കാന്‍ ഒരു ഡ്രൈവറെ വെച്ചിരിക്കുന്നു. (എന്ന് വെച്ച്‌ ദിവാരന്‌ ബൈക്‌ ഓടിക്കാന്‍ അറിയില്ലാ എന്ന് കരുതണ്ടാ ട്ടൊ. ചുമ്മാ ഒരു പത്രാസിനു വേണ്ടി ദിവാരന്‍ എന്നും പറയും.. "ഓ ഈ ബൈക്‌ ഒന്നും ഓടിച്ച്‌ നടക്കാന്‍ എന്നെ കിട്ടില്ല. വേയ്സ്റ്റ്‌.. " എന്ന്).

ഏതായാലും, മങ്കലശ്ശേരിയില്‍ നിന്നും തന്നെയാണ്‌ ദിവാരന്‍ തന്റെ ഡ്രൈവറെ കണ്ടെത്തിയത്‌. അത്‌ മറ്റാരുമല്ലാ.. നമ്മുടെ സ്വന്തം കോമളന്‍. അതേ... ബൈക്‌ ഇല്ലാത്തത്‌ കൊണ്ട്‌ മാത്രം തൊട്ടടുത്ത പാര്‍ക്കില്‍ ജോഗ്ഗിംഗിന്‌ പോകാന്‍ പറ്റാത്ത കോമളന്‍. ഡ്രൈവര്‍ ജോലിക്ക്‌ കിട്ടുന്ന ശമ്പളം, വല്ലപ്പോഴും ജോഗ്ഗിംഗിന്‌ പോകാന്‍ ബൈക്‌ കിട്ടും എന്നത്‌ മാത്രം.

ശനിയാഴച ഓഫിസില്‍ പോകാനും, എന്നും രാവിലെ ജിമ്മില്‍ പോകാനും മാത്രമാണ്‌ ദിവാരന്‍ വണ്ടി വാങ്ങിയതെന്ന് പറയുന്നുണ്ടെങ്കിലും, സത്യം എന്താണെന്ന് കണ്ടറിയണം. ദിവാരന്‍ സ്വന്തമായി വണ്ടിയോടിച്ച്‌ പോകുന്ന ആ ഭീകര ദിവസം ഒരിക്കലും വരരുതേ എന്ന് പ്രാര്‍ഥിച്ച്‌ ഇരിക്കുകയാണ്‌ മകലശ്ശെരിയിലെ മറ്റ്‌ ചുള്ളന്മാര്‍. ഇന്ന് വരുന്ന ആ ബൈകില്‍ എല്ലാവരും ഇറച്ചിക്കഷണം കണ്ട പട്ടിയെ പോലെ കണ്ണും നട്ട്‌ ഇരിക്കുന്നു. ശ്രീ പുഷ്പന്‌ പുഷ്പിക്കാന്‍ വണ്ടിയായി... പക്രുവിന്‌ ചാടിക്കേറി പിന്നിലിരിക്കാന്‍ ഒരു വണ്ടിയായി. കാറുണ്ടെങ്കിലും, പെട്രോളിന്റെ ശരിക്കുള്ള വില കാറു വാങ്ങിയതിനു ശേഷം മാത്രം മനസ്സിലാക്കിയ ആന്റപ്പന്‌ ഓസിനു പോകാനും ഒരു വണ്ടിയായി... അകലെയുള്ള അന്റിയുടെ വീട്ടില്‍ പോയി പുട്ടടിക്കാനും, ജിമ്മില്‍ പോകാനും കോമളനും വണ്ടിയായി. ശശിക്ക്‌ മാത്രം ഈ വണ്ടി എങ്ങനെ ഉപകരിക്കും എന്നറിയില്ല. കാത്തിരുന്നു കാണാം.

ഒകെ.. ഒകെ... അതെല്ലാം മറന്നേക്കൂ.. അപ്പോ ദിവാരേട്ടന്റെ വണ്ടി എത്തുകയാണ്‌. നമുക്കെല്ലാം പ്രാര്‍ഥിക്കാം. തിളക്കം സിനിമയില്‍ സലീം കുമാര്‍ പ്രാര്‍ഥിച്ച പോലെ...

"ദൈവമേ അവന്റെ മണ്ടക്ക്‌ നല്ല വട്ട്‌ കൊടുക്കണേ..."
സോറി..
"ദൈവമേ.. അവന്റെ വണ്ടിക്ക്‌ നല്ല പണി കൊടുക്കണേ..."

പിന്‍കുറിപ്പ്‌ : എന്താന്നറിയില്ല, ദിവാരേട്ടന്‌ ഇപ്പൊഴും ആ പഴയ പേരു തന്നെ മതീ ന്നാ പറയണേ. അതായത്‌, പള്‍സാര്‍ ദിവാരേട്ടന്‍ അല്ല. സുസുകി ദിവാരന്‍ തന്നെ മതി എന്ന്. അയ്കോട്ടെ. നമുക്കെന്താ ലെ?

4 comments:

Unknown said...

സുസുക്കിമാറി പള്‍സറായി എന്നു വച്ച് പഴയതിനെ മറക്കനൊക്കുമോ..? സുസുക്കി ദിവകരെട്ടന്‍, അതു മതി അതന്നെയാ ചേല്..
എന്തായാലും മംഗലശേരി ചരിതം കിടിലന്‍.

ശ്രീ said...

ദിവാരേട്ടന്‍‌ ആളു കൊള്ളാം.

:)

Unknown said...

Mangalasheri charithangal nannayi varunnu...keep it up....

Adutha postinaayi kaathirikkunnu....

jabirshareef@yahoo.com

Cartoonist Gireesh vengara said...

വന്നോളൂ....