ഉത്തരവാദമില്ലായ്മയുടെ മറ്റൊരു അദ്ധ്യായവുമായി വീണ്ടും നമ്മുടെ കോമളന് രങ്കത്ത്. ദിവസവും ചെയ്യുന്ന കാര്യങ്ങള്‍ പോലും എടക്ക് മറന്നുപോകുന്ന ഈ വിദ്വാന്റെ പ്രധാന പ്രശ്നമാണ് മറവി. അത് കൊണ്ട് ഉണ്ടാകുന്ന പാര്‍ശ്വ ഭലങ്ങള്‍ വേറെയും.
ഞാന്‍ ഇതിപ്പൊ പറയാന്‍ കാരണം, മങ്കലശ്ശേരിയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി വീടിന്റെ ഒരു താക്കോല്‍ മിസ്സിംഗ് ആണ്. ആര്‍ക്കും അറിയില്ല എവിടെ പ്പോയ്യെന്ന്. കിട്ടിയ അവസരം പാഴാക്കാതെ എല്ലാരും പരസ്പരം പഴി ചാരി. പക്ഷേ താക്കോല്‍ മാത്രം കണ്ടു കിട്ടിയില്ല. പലര്‍ക്കും പാവം കോമളനെ ആയിരുന്നു സംശയം. പാവം. അവന് കരഞ്ഞു പറഞ്ഞതാ, അവനല്ല ആ തക്കോല് കളഞ്ഞത് എന്ന്. എന്നിട്ടും ആന്റപ്പനും, ശശിയും അവനെ വിശ്വസിച്ചില്ല. "ഇവന് തന്നെ. ഇവനല്ലാതെ വേറെയാരും ആ തക്കോല് കളയില്ല.." അവന്മാര് പറഞ്ഞു.
എല്ലാവരും കുറ്റപ്പെടുത്തുമ്പോള്‍ വേദനിക്കുന്ന കോമളന്റെ ഹൃദയം മാത്രം ആരും കണ്ടില്ല. ആ വിഷമം തീര്‍ക്കാന്‍ വേണ്ടി എന്നത്തേയും പോലെ അന്നും കോമളന് തന്റെ കൂടെ ജോലി ചെയ്യൂന്ന ഒരു സുഹൃത്തിന്റെ വീട്ടില്‍ മദ്യ സേവക്കായി പോയി (മങ്കലശ്ശേരിയില്‍ മദ്യം കയറ്റാന്‍ നിയമം ഇല്ല). തന്റെ വിഷമങ്ങള്‍ മുഴുവന്‍ വെള്ളമടിച്ച് അവന് കളയാന്‍ ശ്രമിച്ചു. "കള്ളന്.. ഉത്തരവാദിത്തമില്ലാത്തവന്‍.." തുടങ്ങിയ കുത്തു വാക്കുകള്‍ കോമളന്റെ കണ്ണിനു മുന്നിലൂടെ പല വര്‍ണ്ണങ്ങളില്‍ ഓടി നടന്നു. മദ്യപിച്ച് മദോന്മത്തനായി അന്നവന് അവിടെ കിടന്നുറങ്ങി.
എന്നത്തേയും പോലെ ഇന്നും കോമളന് ജോലിക്കായി ഓഫിസില്‍ എത്തി. അപ്പോഴാണ് അവന് അറിഞ്ഞത്, തന്റെ ഡയറിയും, പേനയും കണാനില്ല എന്നത്. ഒരിക്കലും മറക്കാതിരിക്കാന്‍ വേണ്ടി കാശിന്റെയും, മറ്റും കണക്കുകള്‍ എഴുതുന്ന ഡയറിയാണ് കാണാതായിരിക്കുന്നത്. കോമളന് തന്റെ ഡയറിക്കായുള്ള തിരച്ചില്‍ തുടങ്ങി... ഓഫീസില്‍ എല്ലായിടത്തും അരിച്ചു പെറുക്കി. എല്ലാവരുടെയും ബാഗുകളില്‍ പോലും അവന് തപ്പി നോക്കി... ദിവസവും വെള്ളമടിക്കാന്‍ പോകാറുള്ള ആ സുഹൃത്തിന്റെ ബാഗിലും അവന് വെറുതേ തപ്പി നോക്കി...
പെട്ടെന്ന്... അവന്റെ കയ്യില്‍ എന്തോ തടഞ്ഞു... നല്ല പരിചയമുള്ള എന്തോ ഒന്ന്. ഡയറിയല്ല, പേനയുമല്ല. പിന്നെ? കോമളന് ആ സാധനം പുറത്തെടുത്തു. അതൊരു താക്കോല്‍ ആയിരുന്നു. അതേ... മങ്കലശ്ശേരിയില്‍ നിന്നും കാണാതായ അതേ താക്കോല്‍!!! കഴിഞ്ഞ എതോ ഒരു ദിവസം സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോ മറന്നു വെച്ചതാണ്.
കോമളന്റെ മനസ്സില്‍ വെള്ളിടി വെട്ടി! "ഈശ്വരാ... ഇത് റൂമിലെ പിള്ളേര് അറിഞ്ഞാ എന്നെ വച്ചേക്കില്ലല്ലോ.... ആരും അറിയാതെ ഇത് വീട്ടില്‍ എവിടെയെങ്കിലും കൊണ്ട് പോയി വെക്കാം." അങ്ങിനെ ആലോചിച്ച് താക്കോല്‍ പോകറ്റില്‍ ഇട്ട് ഒന്നും അറിയാത്ത പോലെ തിരിഞ്ഞു നടക്കാന്‍ പോയ കോമളനെ നോക്കിക്കൊണ്ട് വേറെ ഒരാള്‍ അവിടെ നില്‍പ്പുണ്ടായിരുന്നു. മങ്കലശ്ശേരി പുഷ്പന്!
പിന്കുറിപ്പ് : ഡാ പിള്ളേരെ.. ഇനി മുതല്‍ മങ്കലശ്ശേരിയില്‍ എന്ത് കാണാതായാലും ആരെയാണ് പൊക്കേണ്ടത് എന്ന് പ്രത്യേകം പറയണ്ട ആവശ്യമില്ലല്ലോ...
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~`
കോമളചരിതം വായിച്ചറിഞ്ഞ മങ്കലശ്ശെരി പിള്ളേര് അയച്ച തുറന്ന കത്ത് കൊടുക്കുന്നു. ഇതില്‍ എല്ലാം വായിക്കുന്നവര്‍ക്ക് പിടികിട്ടണം എന്നില്ല. എന്നാലും പോസ്റ്റുന്നു.
വിദ്യ
-
പത്താംക്ലാസിലെ പിഞ്ചു കുഞിന്റെ കാലാലയ മോഹങളുടെ കഴുത്തൂ ഞെരിച്ചാണ് ആ വർഷം
പ്ലസ് റ്റു വന്നത്. സ്വർണ്ണ ചങലകളണിഞവരുടെയും, ഒരിക്കലും മുഷിയാത്ത വെള്ള
വസ്ത്രമണിഞവ...
6 years ago
2 comments:
:)
സ്കാന്‍ ചെയ്ത് ഫിറ്റ് ചെയ്തിരിക്കുന്ന സാധനം വായിക്കാന്‍ പറ്റുന്നില്ല...
Post a Comment