ജീവിതത്തില്‍ ആദ്യമായി തലവടിക്കുന്ന ശശിക്ക് തലക്കുള്ളില്‍ എന്താണുണ്ടാവുക എന്നറിയാന്‍ പണ്ടേ താല്പര്യമുണ്ടായിരുന്നു. ആശാരി ചിന്തൂരിടുന്ന മാതിരി ബാര്‍ബര്‍ നാലു വടി വടിച്ച് ശശിയുടെ തല വാഗമണ്ണിലെ മൊട്ടക്കുന്നുകളേ പോലെ മനോഹരമക്കി.
എല്ലാം കഴിഞ്ഞ് കണ്ണാടിയില്‍ നോക്കിയ ശശി ഞെട്ടിത്തരിച്ചുപോയി.
തന്റെ തലയിലതാ പല രാജ്യങ്ങളുടെയും മാപ്പുകള്‍. അതിലെരെണ്ണത്തിന് ആഫ്രിക്കന്‍ ഭൂഗണ്ഡത്തിനെ ആകൃതി ഉള്ളതായും ശശിക്കു തോന്നി.
"ദൈവമേ... ഇനി ഇതു വല്ല അടയാളവാക്കോ മറ്റോ ആണോ?"
ശശി അറിയാതെ ചോദിച്ചു.
"ഏയ്... അല്ലെഡാ.. നീ തലയില്‍ 666 എന്ന് എഴുതിയിട്ടുണ്ടൊ എന്ന് നോക്ക്യേ." പക്രു പറഞ്ഞു.
"അതെന്താ ഡാ 666?? അങ്ങിനെയൊന്നും എന്റെ തലയില്ലാ ഡാ.. ന്നാലും ഈ മാപ്പുകള്‍...?"
അങ്ങിനെ അശാന്മാര് മങ്കലശ്ശേരിയിലെത്തി.
വെളിച്ചത്തില്‍ പരസ്പരം തല നോക്കിയപ്പോഴാണ് പിടികിട്ടിയത്, തലയില്‍ ഭൂപടങ്ങളല്ല, 26 വര്‍ഷങ്ങള്‍ തലപുകച്ചതു കൊണ്ടുണ്ടാക്കിയ "തല വരകളും", താരന്, പേന്‍, ഉറുമ്പ്, ചെതുമ്പല്‍ തുടങ്ങിയ പ്രാണികളുടെ വീടുകളുടെ അടിത്തറകളുമാണെന്ന്.
തിളങ്ങുന്ന രണ്ട് മൊട്ടകളും മുടി വളരാന്‍ കാത്തിരിപ്പു തുടങ്ങി.
ശശി പുതിയ ഹെയര്‍ സ്റ്റെയില്‍ ആക്കൂമത്രേ. ആയിക്കൊട്ടെ.
മൊട്ടകളുടെ ചിത്രം താഴെ (പരിചയമുള്ള പെണ്‍കുട്ടികളേ ഭയന്ന് ചിത്രം അവ്യക്തമാക്കിയിട്ടുണ്ട്)

3 comments:
ഐശ്വര്യമായി മൊട്ടയില്‍ തേങ്ങാ ഉടക്കുന്നൂ.... ബ്ലും
അണ്ണാ നിങ്ങള്‍ ഒക്കെ തന്നെ നമ്മളുടെ ഒരു പ്രോചോദനം, വല്ലപ്പോഴും ഈ വഴിക്കും വരണേ
kkkkooooooiiiiiii മൊട്ട!!!!!
Post a Comment