മങ്കലശ്ശേരിയിലെ 6 പേരടങ്ങുന്ന കൂട്ടുകുടുമ്പം ഈ മാസാവസാനത്തോട് കൂടി ചെറുതാവുകയാണ്. മങ്കലശ്ശേരി കോമളന് മറ്റൊരു കമ്പനിയില്‍ ജോലി നേടി ഇവിടെനിന്നും യാത്രയാവുകയാണ്. ആറ് ഇതളുകളുള്ള ചെമ്പരത്തിപ്പൂവില്‍ നിന്നും ഒരിതള്‍(കരിഞ്ഞത്) കൊഴിയുകയാണ്. അതുകൊണ്ട് തന്നെ ഈ ഒരു മാസം കോമള മാസമായി ആചരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. മാസാവസാനം, ശുദ്ധികലശം നടത്തി, മങ്കലശ്ശേരിക്ക് ഞങ്ങള്‍ പുതുജീവന്‍ നല്‍കുന്നത് വരെ ഇനി ഞങ്ങള്‍ക്കുറക്കമില്ല. കോമളന്റെ വേര്‍പാടിനെ കുറിച്ച് പറയാന്‍ ഞങ്ങളോരോരുത്തരും വെമ്പി നില്‍ക്കുകയാണ്. അതിനാല്‍ ഇനിയുള്ള എതാനും പോസ്റ്റുകള്‍ ഞങ്ങള്‍ ഒരോരുത്തര്‍ക്കും കോമളനെ കുറിച്ചും, ഇതിഹാസമാകാന്‍ പോകുന്ന അവന്റെ ചെയ്തികളെ കുറിച്ചും പറയാന്‍ വേണ്ടി മാറ്റി വെക്കുകയാണ്.
ദിവാരന്റെ യാത്രാമങ്കളങ്ങള്‍:
ഞാന്‍ കോമളനെ കുറിച്ച് എന്താ പറയാ. എനിക്കറിയില്ല.. അവനെ കുറിച്ച് പറയാന്‍ എനിക്ക് വാക്കുകള്‍ (ഇംഗ്ലീഷില്‍) കിട്ടുന്നില്ല എന്ന് തന്നെ പറയാം. നമ്മെയെല്ലാം വിട്ട് കോമളന് പോവുകയാണെന്നറിയുമ്പോ വിഷമം വരുന്നു. കരയാന്‍ തോനുന്നു.
വെല്‍... ഹി വാസ് എ ക്ലോസ് ഫ്രണ്ട്. ഞങ്ങള്‍ക്കൊക്കെ ബേങ്കര ഇഷ്ടായിരുന്നു അവനെ. അവന് പോയിക്കഴിഞ്ഞാ ഞങ്ങളൊക്കെ അവനെ നന്നായി മിസ്സ് ചെയ്യും. ഇനിയാരെ ഞങ്ങള്‍ കളിയാക്കും... ആരെ പറ്റി തമാശകള്‍ പറയും... അതിലെല്ലാമുപരി.. അവനെ കാണാന്‍ വരുന്ന കൂട്ടുകാര്‍ ഇനിയെന്ത് ചെയ്യും? അവനെ ലോകല്‍ കോള്‍ ചെയ്യുന്നവര്‍ ഇനി എന്ത് ചെയ്യും? അതോര്‍ക്കുമ്പൊഴാണെന്നിക്ക്... സഹിക്കുന്നില്ല. ഇനിയവന്റെ നമ്പര്‍ ഡയല് ചെയ്താല്‍ അവനെ കിട്ടുമോ? ഇല്ലാ...
എന്നാലും അവന്... പോവുാ എന്ന് പറയുമ്പോ... [ദിവാരന് വിതുമ്പുന്നു]
ഞാന്‍ എന്നും പാതിരാത്രിക്ക് ആപ്പീസില് നിന്നും തിരിച്ച് റൂമിലെത്തുമ്പോള്‍, എനിക്ക് വേണ്ടി ഉറങ്ങാതെ കാത്തിരിക്കുന്നുണ്ടാവും അവന്. "ങാ... ആരിത്... പ്രവീണോ..." എന്നൊരു കുശലാന്വേഷണവുമായി എന്നെ നോക്കി ചിരിക്കും അവന്. ഇനി ഞാന്‍ വരുമ്പോ എന്നെ നോക്കി ചിരിക്കാന്‍ അവനുണ്ടവില്ല, അതുമാത്രവുമല്ല... തൊട്ടടുത്ത് കിടക്കുന്ന ആന്റപ്പന്റെ ആസനമായിരിക്കും ഇനി ഞാന്‍ കാണേണ്ടി വരിക. എല്ലാം സഹിക്കനുള്ള ശക്തി സര്‍വ്വേസ്വരന്‍ തരട്ടെ.
എനിക്ക് കോമളനോട് പറയാന്‍ ഒന്നേ ഉള്ളൂ... എവിടെ പോയാലും പഴയപോലെ തന്നെ നന്നായി പണിയെടുക്കണം. പല്ലുമുറിയെ പണിയെടുത്താല്‍ എല്ലുമുറിയെ തിന്നാമെന്നണല്ലോ. കോയമ്പത്തൂര്‍ പോയാലും, അവന് എന്നെ മറക്കില്ലെന്നെനിക്കറിയാം. ന്നാലും...
"മറ്റവനെ" പോലെ ചുമ്മാ ബ്ലോഗ്ഗിംഗും ചെയ്ത് സമയം കളയരുത്. അവിടെ പണിയൊന്നുമില്ലെങ്കിലും ചുമ്മാതിരിക്കരുത്. അടുത്തിരിക്കുന്നവന്റെ പണി ഏറ്റെടുത്ത് ചെയ്യുക. അവനും പണിയില്ലെങ്കിലില്‍ അടുത്ത ടീമിലെ ഏതെങ്കിലും പണി ചെയ്ത് കൊടുക്കുക. അവിടെയും പണിയില്ലെങ്കി പിന്നെ നീ ആ കമ്പനിയില്‍ അധിക കാലം ഉണ്ടാവില്ലെന്നും അറിയുക.
മറ്റൊരു കാര്യം, ഇക്കഴിഞ്ഞ 2 കൊല്ലത്തിനിടയില്‍ ഞാന്‍ നിന്നെ ഒരു 400 വട്ടം ഫോണില്‍ വിളിച്ചിട്ടുണ്ടെന്ന് വെക്കുക. അതില്‍ 399 തവണയും ഒന്നുകില്‍ നീ അറ്റന്‍ഡ് ചെയ്യില്ല, അല്ലെങ്കില്‍ "ഡിസ്കണക്റ്റഡ്" ആയിരിക്കും. ഇനിയെങ്കിലും അശ്രദ്ധമായി നടക്കാതെ, കാര്യങ്ങള്‍ എന്നെപ്പോലെ സീരിയസ് ആയി കാണണം.
എന്നാലും അവന്... പോവുാ എന്ന് പറയുമ്പോ... [ദിവാരന് വിതുമ്പുന്നു]
എന്നും ഞാന്‍ അവനെ ഓര്‍ക്കും. രാവിലെയും വൈകീട്ടും അങ്ങനെ രണ്ട് നേരം. അതുകൂടാതെ എവിടെയെല്ലാം "കാട്ടം" കാണുന്നോ, അപ്പൊഴെല്ലാം ഞാന്‍ ഓര്‍ക്കും. ഫുഡ് അടിക്കുമ്പൊഴും, സൂപ്പ് ഉതിയൂതി കുടിക്കുമ്പൊഴും ഞാന്‍ അവനെ ഒര്‍ക്കും. അന്ന് ആദ്യമായി അവനെനിക്ക് "ഹോട് ആന്‍ഡ് സോര്‍" സൂപ്പ് വാങ്ങിത്തന്ന ദിവസം ഞാനൊരിക്കലും മറക്കില്ല. പിന്നേയ്, അന്നത്തെ ബില്ല് ഞാനാ അടച്ചത്. അതും ഞാന്‍ മറക്കില്ല.
ഇനി ഞാന്‍ കോമളോ...കോമളോ.. എന്ന് വിളിക്കുമ്പോ ആര് വിളികേള്‍ക്കും? ഇനി ഞാന്‍ നിന്റെ നംബറില്‍ വിളിച്ചാല്‍ ആര് അറ്റന്‍ഡ് ചെയ്യും? ഇനി ഞാന്‍ അവനെ തെറി പറഞ്ഞാല്‍ ആര് ചോദിക്കും? എനിക്ക് സഹിക്കന്‍ വയ്യെഡാ...
എന്നാലും അവന്... പോവുാ എന്ന് പറയുമ്പോ... [ദിവാരന് വിതുമ്പുന്നു]
ഇനി ഞാന്‍ അധികം നീട്ടുന്നില്ല. ആപ്പീസില് പോണം. എന്തായാലും, കോമളന് യാത്രാ മങ്കളങ്ങള്‍. "അവന് നന്നായി വരും".
മറ്റൊന്ന് എനിക്ക് കോമളനോട് പറയാനുള്ളത്, ഇടക്കിടക്ക് ഇനി ഇങ്ങോട്ടൊന്നും വരാന്‍ നിക്കണ്ട. നേരേ പലക്കാട്ടെ വീട്ടിലേക്ക് പൊക്കോളൂ. അതുപോലെ ഇനി നിനക്കാ "എം.ജി റോഡ്" ഡിലിങ്ങ്സ് വേണ്ടല്ലോ? ആ ഫോണ്‍ നമ്പറും, ഡീറ്റെയില്‍സും എനിക്ക് തന്നേര്. എടക്കിടക്ക് എന്നെ വിളിക്കനൊന്നും നിക്കണ്ട. വേണമെങ്കില്‍ ഞാന്‍ വിളിക്കാം.
അപ്പോ എല്ലാം പറഞ്ഞ പോലെ.
(ദിവാരന് കോമളന്റെ കയ്കള്‍ ചേര്‍ത്ത് പിടിക്കുന്നു, വിതുമ്പുന്നു.)
"ഡാ.. എനിക്ക് പിറക്കാതെ പോയ കൂട്ടുകാരനാണെഡാ നീ..." (ദിവാരന് കരയുന്നു, എന്നിട്ട് വേഗം അവിടെ നിന്നും സ്കൂട്ടാവുന്നു)
------------------------------ശുഭം----------------------------------
വിദ്യ
-
പത്താംക്ലാസിലെ പിഞ്ചു കുഞിന്റെ കാലാലയ മോഹങളുടെ കഴുത്തൂ ഞെരിച്ചാണ് ആ വർഷം
പ്ലസ് റ്റു വന്നത്. സ്വർണ്ണ ചങലകളണിഞവരുടെയും, ഒരിക്കലും മുഷിയാത്ത വെള്ള
വസ്ത്രമണിഞവ...
6 years ago
4 comments:
കോമളാ..
വിതുമ്പലുകാരണം എനിക്കും വാക്കുകള്‍ കിട്ടണില്യ...
പോയി വരൂ...
ഇനിയെങ്കിലും ഈ ദുഷ്ടന്മാരുടെ ഇടയില്‍ നിന്നു തടി രക്ഷിക്കൂ...
മങ്കലങ്ങള്‍!
എന്നാപ്പിന്നെ... ശരി കോമളാ...
ആള് ദി ബസ് സ്റ്റാന്‍ഡ്! :)
പോയ് വരൂ കോമളാ...
സസ്നേഹം,
ശിവ.
Post a Comment