പക്രുവിന്റെ യാത്രാമങ്കളങ്ങള്‍!
കൂട്ടുകാരെ... കോമളനെ കുറിച്ച് ഒരു ചെറിയ കവിതയിലൂടെ ഞാന്‍ തുടങ്ങട്ടെ...
മണ്ടനാം കോമളാ...
നിനക്ക് വിട!
നീയല്ലാതാരെനിക്ക് തരും
പരിപ്പ് വട!
നീയിനിയീ വഴിവന്നാല്‍,
നിനക്ക് പെട!
പറയാമൊരിക്കല്‍ കൂടി,
പോഡ പോഡ!
ഞാനൊരിക്കലും പ്രതീക്ഷിച്ചതല്ലാ ഈ മങ്കളമുഹൂര്‍ത്തം. ഇങ്ങനെ കോമളനെ യാത്ര അയക്കാന്‍ എനിക്ക് അവസരം ഉണ്ടാക്കിത്തന്ന ബോഷിനോടും, കോമളനോടും എന്റെ നന്ദി അറിയിക്കട്ടെ.
"കോമളന്... ഞങ്ങള്‍ക്കെല്ലാമായിരുന്നു. അവന് എന്താണാല്ല്ലാത്തത്? ബുദ്ധിമാന്... സുന്ദരന്‍... സുശീലന്. പൊട്ടന്.. പൊട്ടന് എന്ന് വിളിച്ച് ഞാന്‍ കളിയാക്കാറുണ്ടെങ്കിലും, അവന് ഒരു പൊട്ടനല്ലെന്ന് അവനറിയാം. അന്ന് ഞാന്‍ പനി പിടിച്ച് ഉറക്കം വരാതെ കിടന്നപ്പോ തരാട്ട് പാടി എന്നെ അവന് ഉറക്കി. അതൊക്കെ ഓര്‍ക്കുമ്പോ... എനിക്ക്... " [പക്രു മൂക്കു ചീറ്റുന്നു]
നിനക്ക് പോകാതിരുന്നുകൂടെ കോമളാ? ജോലി ഇതല്ലെങ്കില്‍ മറ്റൊന്ന് കിട്ടില്ലേ? കിട്ടും. പിന്നെയെന്തിനീ തിരക്ക്? ഞാന്‍ പറഞ്ഞുവെന്ന് മാത്രം. അത് കേട്ട് നീ പോകാതെയൊന്നും ഇരിക്കണ്ട. പിന്നേ പോകുമ്പോ, നിന്റെയാ പായും, തലയിണയും മറ്റ് അല്ലറ ചില്ലറ സാധനങ്ങളും അവിടെ തന്നെ വെക്കുമല്ലോ.. അല്ലേ...
നമ്മുടെ റൂമിലോ.. അടുത്തുള്ള റൂമിലോ... എന്തിനധികം, എന്റെ അപ്പീസിലോ എന്തെങ്കിലും കാണാതെ പോയാല്‍ അതിനുത്തരവാദി കോമളനാണെന്ന് പറഞ്ഞ് അവനുമായി തല്ലുകൂടുമയിരുന്നൂ ഞാന്‍. ഇനി ഞാന്‍ ആരോട് തല്ലുകൂടും? ആവൊ...
എന്തായാലും, നിനക്ക് വിജയാശംസകള്‍. നീ പോയാ ഇനി തീറ്റക്കാര്യം ഒക്കെ എങ്ങിനെയെയാവുമെന്ന് അലോജിച്ചിട്ടുണ്ടോ?
വെശപ്പില്ലാ... വെശപ്പില്ലാ എന്ന് പറഞ്ഞ് 20 ചപ്പാത്തിയും, കോഴിക്കറിയും കഴിച്ച് റൂമില്‍ വരുന്ന നീ, ശശിയുണ്ടാക്കുന്ന ആ റബ്ബര്‍ പശ പോലത്തെ സാധനം (അതിനെ ശശി വിളിക്കന്ന പേര് ഉപ്പുമാവ്) കാണുമ്പോ, അതിലും കയ്യിട്ട് വാരും. പിന്നെ ദഹനം ശരിയാക്കനെന്ന് പറഞ്ഞ് 2 പഴം... ഇതൊക്കെ മാനേജ് ചെയ്യാന്‍ അങ്ങ് കൊയമ്പത്തൂറിലും പറ്റുമോ ഡാ? അല്ലേങ്കിലും വാ കീറിയ ദൈവം തീറ്റകുള്ള വകയും കാണുമല്ലോ അല്ലേ...
അന്ന് ജോര്‍ജ് ബുഷ് പറഞ്ഞു... അഗോള ഭക്ഷ്യ ക്ഷാമത്തിന് ഇന്ത്യയാണ് കാരണം എന്ന്. അങ്ങേരെക്കൊണ്ട് അത് പറയിപ്പിക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് നിനക്കണ്. അത് നീ മറക്കരുത്. എവിടെ പോയാലും.
ഹിന്ദി അറിയാത്ത ദിവാരന് ഇനി ആര് ഹിന്ദി മലയാളത്തിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്ത് കൊടുക്കും? ഇനിയാര് മങ്കലശ്ശെരിയില്‍ തൊള്ള കീറി ഹിന്ദി പട്ട് പാടും? ഇനിയാര് നമ്മുടെ എല്‍.ജി ടി വീ യില്‍ ഹിന്ദി ചാനലുകള്‍ വെക്കും? ആര് ഇംഗ്ലീഷ് പാട്ടുകള്‍ കേള്‍ക്കും? ഒക്കെ ഇല്ലാതാവുകായാണെന്നറിയുമ്പോ... മനസ്സിലെവിടെയോ.. വല്ലാത്തൊരു... സന്തോഷം.
എനിക്ക് പ്രത്യേകിച്ച് ഉപദേശങ്ങള്‍ ഒന്നും തരാനില്ല. എന്നാലും പറയാം... ജീവിതം എന്നത് കേവലം പത്തോ പന്ത്രണ്ടോ പൊറോട്ടയും, ചിക്കന്‍ കറിയും, പിന്നെ അത് ആര്‍ത്തിയോടെ തിന്നനുള്ള ആവേശവും മാത്രമുള്ള ഒന്നല്ല. അത് വിശാലമാണ്. അവിടെ നിന്റെ ലോകം ഈ പൊറോട്ടകള്‍ക്കുള്ളിലാണെന്ന് തെറ്റിദ്ധരിച്ച് നീ കഴിയരുത്. പുറത്ത് വരൂ...
പിന്നെ, പോകുമ്പോ, ഞങ്ങളുടെ സാധനങ്ങള്‍ ഒന്നും അടിച്ചോണ്ട് പോവരുത്. പ്ലീസ്.
പോയി വരൂ.. അല്ല.. പോവൂ... ജീവിതത്തിലെ അടുത്ത പടി കയറാന്‍ റെഡിയായി പോകൂ... കൊയമ്പത്തൂര് ഒരു നല്ല നഗരമാണ്. അവിടം കുട്ടിച്ചോറാക്കരുത്.
പോഡൈ... പോഡൈ!
വിദ്യ
-
പത്താംക്ലാസിലെ പിഞ്ചു കുഞിന്റെ കാലാലയ മോഹങളുടെ കഴുത്തൂ ഞെരിച്ചാണ് ആ വർഷം
പ്ലസ് റ്റു വന്നത്. സ്വർണ്ണ ചങലകളണിഞവരുടെയും, ഒരിക്കലും മുഷിയാത്ത വെള്ള
വസ്ത്രമണിഞവ...
6 years ago
No comments:
Post a Comment