[ഈ മഹാകാവ്യത്തിന് അടുത്തകാലത്ത് പ്രശസ്തമായ "വെത്യസ്ഥനാമൊരു ബാര്‍ബറാം ബാലനേ.. " എന്നു തുടങ്ങുന്ന ഗാനത്തോട് സാദ്രിശ്യം തോന്നിയാല്‍ ഒന്നും തോന്നരുത്. കമ്പിലല്ല, കാമ്പിലാണ് പ്രാധാന്യം എന്ന് മനസ്സിലാക്കുക. മങ്കലശ്ശേരിയിലെ 'ചില' ആള്‍ക്കാരുടെ പ്രത്യേക അഭ്യര്‍ത്തന മാനിച്ച്, കോമളന്റെ ആയുരാരോഗ്യ അഭിവൃദ്ധിക്കായി പ്രാര്‍ഥിച്ചുകൊണ്ട്...]
പേര് : കോമളന്
വിളിപ്പേര് : കോമളോ...
ഭൂമിയില്‍ വന്നത് : ഇനിയും മനസ്സിലായിട്ടില്ല.
ഹോബീസ് : ഓ... അങ്ങനെയൊന്നുമില്ല.
മുദ്രാവാക്യം : "യൂ നോ വൈ? കോസ് അയാം എ ജീനിയസ്!"
ജോലിചെയ്യുന്നത് : ജോലിയോ? ന്ന് വെച്ചാ?
ആ.... ആ....
മര്‍ക്കടനാമൊരു കാര്ക്കോടകന്, ഇവന്...
മസ്തിഷ്കമെന്നൊരു 'ഭാഗ'മില്ലാത്തവന്.
ക്രിമികടിയുള്ളോര്ക്ക് പുഴുക്കടിയാണിവന്,
വഴക്കിടുന്നോര്ക്കെല്ലാം മഴുക്കോലാണിവന്.
ഇവനൊരു ലോലന്...
മറവിപ്രശോഭന്.
ലോലന്... ഇവനൊരു കോലന്‍,
കുടവയറുള്ളൊരു ബോറന് ബോറന് ബോറന്... [മര്‍ക്കടാനാമൊരു...]
ദിനവുമൊരോന്നങ്ങ് മറന്നിട്ട് പോരും,
മറന്നുവെന്നോര്ക്കാനും മറക്കുന്ന ശീലന്‍.
നാട്ടുകാര്‍ക്കൊക്കെയും കടംകൊടുക്കുന്നവന്‍,
തിരിച്ചുവാങ്ങാനായി മറക്കുന്ന കോമളന്.
കാശില്ലെങ്കിലും, വോള്‍വോക്ക് പോണവന്,
കടമെടുത്തെങ്കിലും കടപ്പാട് തീര്‍പ്പവന്‍.
ഇവനൊരു തടിയന്,
മെഴുകുണ്ടയഴകന്.
തടിയന്, ഇവനൊരു മടിയന്‍,
തലവളരാത്തൊരു മഠയന്‍... മഠയന്‍... മഠയന്‍... [മര്‍ക്കടനാമൊരു]
ജോലിക്കുപോകുമ്പോള്‍ ജോലിചെയ്യാത്തവന്‍,
റൂമിലേക്കെത്തുമ്പോള്‍ ജോലിയാകുന്നിവന്.
കിട്ടുന്നതൊക്കെയും വയറ്റിലാക്കുന്നവന്,
കിട്ടാതെ വന്നാലോ, വട്ടനാകുന്നിവന്...
ഇവനൊരു കൊതിയന്‍,
തീറ്റമാര്ജ്ജാരന്.
കൊതിയന്‍, ഇവനൊരു മുടിയന്,
വിശപ്പറിയാത്തൊരു ഭ്രാന്തന്... ഭ്രാന്തന്.. ഭ്രാന്തന്... [മര്‍ക്കടാനാമൊരു...]
മങ്കലശ്ശേരിയിലെ ഡെങ്കിയാകുന്നിവന്,
ചങ്ക് കൊടുത്താലും, പങ്ക് ചോദിപ്പവന്.
പെണ്ണെന്ന് കേട്ടാല്‍, ചിണുങ്ങുന്ന ബാലന്,
സ്വപ്നത്തിലെന്നും കരയുന്ന ശീലന്‍.
ഇവനൊരു പോഴന്‍,
കുള്ളനില്‍ ചുള്ളന്.
കുള്ളന്‍, ഇവനൊരു കള്ളന്,
പുളുവടി വീരന്.. വീരന്..വീരന്... [മര്‍ക്കടാനാമൊരു...]
വാളുവെക്കാനെന്നും, സ്മോളടിക്കുന്നിവന്,
ലാര്ജ്ജടിച്ചെന്നാലോ, ട്രാജടിയാണിവന്.
മണ്ടത്തരത്തിന്റെ പറുദീസയാണിവന്,
മന്തമായങ്ങിനെ മണ്ടിനടന്നിവന്.
മണ്ടതന്നുളില് പണ്ടേ ശൂന്യം,
മണ്ടക്ക് വെളിയിലോ, ആറെട്ട് രോമം...
കോമളമുകിലാ...
നീയൊരു പുകിലാ...
[...മര്‍ക്കടനാമൊരു...]
വിദ്യ
-
പത്താംക്ലാസിലെ പിഞ്ചു കുഞിന്റെ കാലാലയ മോഹങളുടെ കഴുത്തൂ ഞെരിച്ചാണ് ആ വർഷം
പ്ലസ് റ്റു വന്നത്. സ്വർണ്ണ ചങലകളണിഞവരുടെയും, ഒരിക്കലും മുഷിയാത്ത വെള്ള
വസ്ത്രമണിഞവ...
6 years ago
No comments:
Post a Comment