ഹ ഹൂ ഹ! (ഇടത്തെ കാല് വലത്തോട്ട്, വലത്തെ കയ് മുകളിലോട്ടും താഴോട്ടും)
ഹ ഹൂ ഹ! (മേറ്റ് കാല് ഇറ്റത്തോട്ട്, കയ് പഴയ പോലെ തന്നെ)
ഭം ഭൂ ഹ! (മൂന്ന് വട്ടം ചാടുക, വായ ആകാശത്തെക്കാക്കി പിടിക്കണം)
ഭും ഭ് ഊഹ! (അത് വീണ്ടും ചെയ്യുക)
ക്ലം ക്ലിം ക്ലും! (രണ്ട് കയ്കളും വിടര്‍ത്തി നെഞ്ചത്തടിക്കുക)
ക്ലും ക്ലും ക്ലും! (കുനിഞ്ഞുനിന്ന് കാലിന്റെ ഇടയ്ലൂടെ പിന്നിലേക്ക് നോക്കി ചാടുക)
ഹോ ഹൗ.. ഹും... (ഒന്നും ചെയ്യണ്ട, ശബ്ദം താനെ വന്നോളും)
കഴിഞ്ഞ ദിവസം മങ്കലശ്ശേരിയില്‍ കേട്ട ശബ്ദകോലാഹലത്തിന്റെ സംക്ഷിപ്ത രൂപമാണ് മുകളില്‍ കൊടുത്തത്. എന്താണെന്നല്ലേ? ശശി ആഫ്രിക്കന്‍ ന്രിത്ത കലകളെ കുറിച്ച് വായിച്ച് പഠിക്കുകയാണ്. ശശിയുടെ കയ്യില്‍ ഇരിക്കുന്ന പുസ്തകത്തിന്റെ പേര് ഇങ്ങനെയായിരുന്നു, ആഫ്രിക്കന്‍ ആദി ന്രിത്തരൂപം - മലയാള വിവര്‍ത്തനം.
ശശിയുടെ അടുത്ത് വേറേയും ചില പുസ്തകങ്ങള്‍ ചിതറിക്കിടക്കുന്നു... പല പല തലക്കെട്ടുകളില്‍...
- ആഫ്രിക്ക, ഒരെത്തിനോട്ടം!
- ആഫ്രിക്ക... പോണോ വേണ്ടയോ?
- കറുത്തവര്‍ഗ്ഗത്തെ തിരിച്ചറിയാന്‍.
- ആഫ്രിക്കന്‍ പര്യടനം, അവശ്യം അറിയേണ്ട വാക്കുകള്‍.
- ആഫ്രിക്കയിലെ കാലാവസ്ഥ - വിയര്‍ക്കലും, വിറയലും.
- അപകടം മണക്കുന്ന ആഫ്രിക്കന്‍ കാടുകള്‍.
- സഹാറയില്‍ ഉപ്പുമാവുണ്ടാക്കാമോ?
- ഹവ് ടു ലവ് ബ്ലാക് ഗേള്‍സ്?
- സോഫ്റ്റ്വെയര് എഞ്ചിനിയേര്‍സ് ഒഫ് വയില്‍ഡ് ആഫ്രിക്ക.
"ഡാ... എന്താഡാ ഇതൊക്കെ? നീ കാണാന്‍ മാത്രമേ ആഫ്രിക്കന്‍ ലുക്കുള്ളൂ എന്നാ കരുതിയത്... ഇതിപ്പോ നീ ശരിക്കും ആഫ്രിക്കന്‍ ആവാന്‍ പോവാണോ? "
"പോഡ... പോഡ... എനിക്കൊരു ഓണ്‍സൈറ്റ് പ്രൊജക്റ്റ് വര്‍ക്ക് ഒത്തുവന്നിട്ടുണ്ട് മോനേ... നല്ല ചാന്‍സാ..."
"ഓഹ്... അതിനു നീയെന്തിനാ ഈ ആഫ്രിക്കന്‍ ന്രിത്തമൊക്കെ പഠിക്കുന്നത്? "
"അതോ... അവിടെ മറ്റ് രാജ്യങ്ങളിലേ പോലെ ആര്‍ക്കും ഇംഗ്ലീഷ് അറിയില്ലല്ലോ... അപ്പൊ ഇങ്ങനെ എന്തെങ്കിലും ചെറിയ നമ്പര്‍ ഇട്ട് അവന്മ്മാരെ കയ്യിലാക്കാം...
കഴിഞ്ഞ തവണ ചൈനക്ക് പൊയപ്പോ ഞാന്‍ അനുഭവിച്ചതാ... ഇത്തവണ അതു നടക്കാന്‍ പാടില്ല..."
"ശരി ശരി... അല്ലാതെ നിനക്ക് ഇംഗ്ലീഷ് അറിയാന്മേലാഞ്ഞിട്ടല്ല ലേ... പക്ഷേ അതിനു നീ ഡാന്‍സിംഗ് വായിച്ചു പഠിച്ചിട്ട് എന്താ കാര്യം? അത് കളിച്ചു പഠികാനുള്ളതല്ലേ?"
"ഉം... ശരിയാ.. ആദ്യം തിയറി... പിന്നെ പ്രാക്റ്റിക്കല്‍. കുറച്ചൊക്കെ പഠിച്ചു. ഇനി കളിച്ചാ മാതി."
"ഓഹോ... ന്നാ ഞങ്ങ ഒന്ന് കാണട്ടേ... ഒന്ന് കളിച്ചേ..."
"ഒകെ... ഇതാ വരികള്‍... ഞാന്‍ കളിക്കുന്നത് കറക്റ്റ് അല്ലേ എന്ന് അതില്‍ നോക്കിക്കോണേ..."
എതാണ്ട് തൊണ്ണൂറിനും, നൂറിനും ഇടക്ക് ഭാരമുള്ള ശശി സുമോ ഗുസ്തിക്കാരനേ പോലെ കാലുകള്‍ തറയില്‍ ഉറപ്പിച്ച് വെച്ച് ഡാന്‍സിന് റെഡിയായി...
"കയ്യില്‍ കുന്തം വേണമെന്നാ ശരിക്കും. തല്ക്കാലം കുന്തം പിടിച്ചിട്ടുണ്ട് എന്ന് കരുതിയാ മതീ..."
ശശി വലതു കയ് ചുരുട്ടി നീട്ടിപ്പിടിച്ചു (കുന്തം)
"ഹ ഹൂ ഹ!" ശശി ഇടത്തെ കാല് വലത്തോട്ട് വെച്ച് കയ് മുകളിലോട്ടും, താഴോട്ടും നീക്കി....
ഹ ഹൂ ഹ! (നേരത്തേ ചെയ്തതിന്റെ ഒപ്പോസിറ്റ്)
ഞങ്ങളിരിക്കുന്ന മൂന്നാം നില ചെറുതായ് ഷേയ്ക്കിയോ? ഇല്ലെന്ന മട്ടില്‍ ശശിയുടെ ന്രിത്തം ഞങ്ങള്‍ കണ്ടോണ്ടിരുന്നു...
"ഭം ഭൂ ഹ!...
എന്റമ്മേ..... ഹൗ...."
ആ വരി ശശി റീമിസ്ക് ചെയ്തതാണ്... ചാടിയപ്പോള്‍ കാലുതെന്നി, 90 കിലോഗ്രാം ദേ കിടക്കുന്നു താഴെ!
ഒരുവിധം പിടിച്ചെണീറ്റ ശശി ഇളിച്ച ചിരിയുമായി നിന്നു...
"അദ്യായിട്ടല്ലേ... വീഴചകള്‍ ഉണ്ടാകും." ശശി പറഞ്ഞു.
വല്ല അമേരിക്കയിലോ, ലണ്ടനിലോ മറ്റോ ഓണ്‍സൈറ്റ് കിട്ടിയാല്‍ നെഗളിക്കുന്നവന്മാരെ കണ്ടിട്ടുണ്ട്... ഇതിപ്പോ... ഈ ആഫ്രിക്കാ എന്നൊക്കെ പറയുമ്പോ... എന്തോ. ശശിക്കൊഴിച്ച്, ബാക്കി മങ്കലശ്ശേരിക്കാര്ക്കാര്ക്കും അതിനൊരു ഗുമ്മില്ലാത്ത പോലെ തോന്നി.
അത് മനസ്സിലാക്കിയിട്ടെന്നോണം ശശി പറഞ്ഞു,
"ഒരു വന്‍ പ്രൊജക്ക്റ്റിന്റെ റിക്വായര്മന്റ് സ്റ്റഡീസ് നടത്താന്‍ ആണ് എന്നെ അങ്ങോട്ടയക്കുന്നത്... ചുമ്മാ ചീള് പണിക്കൊന്നുമല്ല..."
"ഉം... എന്താഡാ പ്രൊജക്റ്റ്?"
"ലോക പട്ടിണി മരണങ്ങളുടെ കണക്കെടുക്കുന്ന ഒരു സോഫ്റ്റ് വെയര്‍! എത്ര പേര് പട്ടിണിയാകുന്നു, എത്ര പേര് ചാവുന്നു, എത്ര പേര് ചാവും... അങ്ങനെ മൊത്തം കണക്കെടുക്കണം..."
"ഓഹോ... കൊള്ളാലോ.. എന്നിട്ട്? "
"എന്നിട്ടെന്താ.. ഒന്നൂല്യ. കണക്കെടുത്ത് ഡാറ്റാബേസില്‍ സൂക്ഷിക്കും. അത്രതന്നെ."
"ഓ... ഈ പട്ടിണി മരണം എന്നൊക്കെ പറയുമ്പോ, ആഫ്രിക്കന്‍ പ്രാന്ത പ്രദേശങ്ങളിലായിരിക്കും നിനക്ക് പണി.. ലേ?"
"ഏയ്... അല്ലല്ലാ... അവിടെ എതോ ഒരു പഞ്ചനിലാ (5 star) എനിക്ക് താമസം. ഞാന്‍ ചുമ്മാ അവിടിരുന്ന് കുറച്ച് പേര്‍ക്ക് ഫോണ്‍ ചെയ്യണം, അവര്‍ തരുന്ന വിവരങ്ങള്‍ എഴുതിവക്കണം... ചെലപ്പോ മുഖാമുഘം സംഭാഷണങ്ങളും, മീറ്റിങ്ങും ഒക്കെ ഉണ്ടാവും..."
"ഓ... അപ്പോ ആഫ്രിക്കാന്‍ ഫാഷേലും സംസാരിക്കേണ്ടി വരൂലോ..?"
"ഉം... ചെലപ്പോ വേണ്ടിവരും... ഒക്കെ പഠിക്കണം. മാത്രവുമല്ലാ... അവിടെ ഭയങ്കര വരള്ചയാ എന്നാ പറഞ്ഞേ... ചൈനയില്‍ പട്ടിണി... സോറി, ഡയറ്റിംഗ് നടത്തിയപ്പോ തിന്ന റൊട്ടി പോലും ഇവിടെ കിട്ടില്ലാ ത്രേ... അപ്പോ, ഉപ്പുമാവോ, ഗോതമ്പു ദോശയോ, മക്രോണിയോ ഒക്കെ ഉണ്ടാക്കി പഠിക്കണം...."
"ഒഹോ.. അപ്പോ അതാണല്ലേ നീ കൊറെ കാലായിട്ട് വൈകുന്നേരം ഉപ്പുമാവും, മക്രോണിയും ഒക്കെ ഉണ്ടാക്കി തിന്നുന്നത്? മുടുക്കന്!"
"അതേയ്, പോയെ.. പോയെ.. എനിക്കൊരുപാട് വായിക്കാനുണ്ട്. ഡിസ്റ്റര്‍ബ് ചെയ്യല്ലേ... പ്ലീസ്... '
അതും പറഞ്ഞ്, ശശി അടുത്ത പുസ്തകം എടുത്ത് വായിക്കാന്‍ തുടങ്ങി, "ആഫ്രിക്ക - പോണോ വേണ്ടയോ?"
ആ പുസ്തകത്തിന്റെ ആദ്യപേജിലെ ആമുഘത്തിലെ ആദ്യ വരി ഇങ്ങനെ തുടങ്ങി...
"പ്രിയ വായനക്കാരേ... ആദ്യമേ പറയട്ടേ... ആഫ്രിക്കാ എന്ന നാട്ടിലേക്ക് ഒരിക്കലും പോകാന്‍ നിങ്ങള്ക്കിടവരരുതേ എന്നാണ് ഞാന്‍ പ്രാര്‍ഥിക്കുക... ജീവിതത്തില്‍ ചെയ്ത തെറ്റുകള്‍ക്ക് ശിക്ഷ ഇനിയും കിട്ടണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും പോകാന്‍ പറ്റിയ ഇടമാണ് ആഫ്രിക്ക. നല്ല വെളുവെളാ ന്നിരുന്ന ഞാന്‍ ആഫ്രിക്കയില്‍ പോയി വന്നപ്പോ ന്റെ കെട്ട്യോളു പോലും ആദ്യം തിരിച്ചറിഞ്ഞില്ലാ എന്ന തിരിച്ചറിവുള്ളതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ പറഞ്ഞത്. എന്നു വെച്ച് നിങ്ങളുടെ സാഹസിക മനോഭാവത്തെ ഒരിക്കലും തളര്‍ത്താന്‍ പാടില്ല...
തിരിച്ചുവരാന്‍ വീട്ടിലുള്ളവരോട് പ്രാര്‍ഥിക്കാന്‍ പറഞ്ഞുകൊണ്ട്... നമുക്ക് യാത്രയാകാം... ആഫ്രിക്കയിലോട്ട്..."
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
പിങ്കുറിപ്പ് : ഡാ പിള്ളാരേ, കഴിഞ്ഞ ദിവസം രഹസ്യമായി ശശിയുടെ തിരുനാവില്‍ നിന്നും അറിയാതെ പൊഴിഞ്ഞുവീണ മണിമുത്തുകള്‍ പെരുപ്പിച്ചതാണിത്. പാവം ശശിയെ അവഹേളിക്കാനോ, അപഹാസ്യനാക്കാനോ ഇതുകൊണ്ട് ഉദ്ദേശിക്കുന്നില്ല. ഇനി നിങ്ങളെല്ലാരും കൂടി അവനെ ആഫ്രിക്കയിലേക്ക് അയക്കാതിരിപ്പിക്കരുത്. ശശി പോട്ടേന്നേയ്... അവനൊക്കെ എന്തും ആവാലോ...
വിദ്യ
-
പത്താംക്ലാസിലെ പിഞ്ചു കുഞിന്റെ കാലാലയ മോഹങളുടെ കഴുത്തൂ ഞെരിച്ചാണ് ആ വർഷം
പ്ലസ് റ്റു വന്നത്. സ്വർണ്ണ ചങലകളണിഞവരുടെയും, ഒരിക്കലും മുഷിയാത്ത വെള്ള
വസ്ത്രമണിഞവ...
6 years ago