Monday, May 11, 2009

കല്യാണപ്പരസ്യം

അങിനെ ഒരീസം ജി ടാക്കില്‍ സൊറ പറഞോണ്ടിരിക്കുകയായിരുന്ന പുഷ്പന്റെ മെയില്‍ ബോക്സില്‍ ഒരു മെയില്‍ വന്നു...

അതിന്റെ കണ്ടന്റ് ഇങനെ ആയിരുന്നു:

“പ്രിയ പുഷ്പന്‍ ചേട്ടാ,

ഞാന്‍ അങയുടെയും, മങ്കലശേരിയുടെഉം ഒരു കടുത്ത ആരാധകനാണ്. നിങളുടെ എല്ലാ പോസ്റ്റുകളും ഞാന്‍ വായിക്കാറുണ്ട്, നിങളെയല്ലാവരേയും എന്റെ അയല്‍ക്കാരെന്ന പോലെ എനിക്ക് സുപരിചിതവുമാണ്. അതുകൊണ്ടു തന്നെ എനിക്ക് പുഷ്പന്‍ ചേട്ടനോട് ഒരു കാര്യം അറിയിക്കുവാനുണ്ട്.

കോമളന്‍ ഒരു പെണ്ണ് കിട്ടാനായി ചെയ്യുന്ന പുതിയ നമ്പറ് എന്താണെന്നറിയാമോ? ഇല്ലല്ലോ? ന്നാ എനിക്കറിയാം. എങിനെ.. എന്നല്ലേ?

കഴിഞ ദിവസം ഞാന്‍ വേലന്താവളം ചന്തയില്‍ മീന്‍ മേടിക്കാന്‍ പോയാതാ. അവിടെ ചെന്നാപ്പോ ദേ പതിവില്ലാതെ എല്ലാ മതിലിമ്മേലും, ചുവരിലും ഒക്കെ ഒരു പുഹിയ നോട്ടീസ് ഒട്ടിച്ചിരിക്കുന്നു... എന്തിനധികം,അവിടെ വിക്കാന്‍ കൊണ്ടുവന്നിട്ടുള്ള പോത്തിന്റെയും, പശുവിന്റെയും മുതുകില്‍ പോലും ഈ നോട്ടീസ്...

ഞാനൊരെണ്ണം എടുത്തങു വായിച്ചു... എന്റണ്ണാ... പറഞാ വിശ്വസിക്കൂലാ...

ഞാന്‍ ആ നോട്ടീസ് സ്കാന്‍ ചെയ്ത് ഈ മെയിലിന്റെ കൂടെ അയക്കുന്നു. ഒന്ന് വായിച്ച് നോക്ക്...

വേറെ ഒന്നൂല്യ. പുതിയ പോസ്റ്റിന് വേണ്ടി കാത്തിരിക്കാം.

സസ്നേഹം,
വേലന്താവവളം വേലുണ്ണി.“

അങിനെ കിട്ടിയ മെയിലിന്റെ കൂടെയുള്ള നോട്ടീസ് താഴെ കൊടുക്കുന്നു... പടത്തില്‍ ക്ലിക്കിയാല്‍ വലുതാക്കി കാണാം. ഭാവി സോഫ്റ്റ് വെയറ് എഞ്ചിനീയര്‍മാര്‍ക്ക് ഉത്തമോദാഹരണവുമായി...

5 comments:

കല്യാണിക്കുട്ടി said...

hahaha..nalla mail.................

Ashly said...

കിടു നോട്ടീസ്........

ഹന്‍ല്ലലത്ത് Hanllalath said...

HA HA HA KOLLAAM...

മഞ്ഞുതുള്ളി said...

heheee...

supper

Suмα | സുമ said...

കോമളന്‍! പേര് പോലെ തന്നെ കാണാനും ഹൃദയവും!
Obediant&Silent വേറെ എന്ത് വേണം ഒരു കുടുംബം നന്നാവാന്‍???!!!
കൊള്ളാം! ഇങ്ങനെ ഒരു സത്സ്വഭാവി, സമ്പന്നന്‍, etc. Satisfaction Guarantee യും കൂടെ കൊടുത്താലേ കെട്ടുന്നു പറയുന്നത് പെണ്ണിന്‍റെ അഹങ്കാരം അല്ലെ.അതും ഇനി ഈ പാവം തന്നെ കൊടുക്കണംന്നു ആണെങ്കില്‍ പിന്നെ ഈ neighbours എന്തിനാ???