അടുത്ത ഏതാനും ദിവസങ്ങള്‍ മങ്കലശ്ശേരിക്കാര്‍ സഹിത്യവാരമായി ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കമ്പ്യൂട്ടറും, ഇ മെയിലും കയ്യടക്കിയ തങ്ങളുടെ സര്‍ഗ്ഗാത്മകമായ സാഹിത്യ വാസനകളെ കുലുക്കിയുണര്‍ത്താനും, നിറം പിടിപ്പിക്കാനും ഈ അവസരം ഞങ്ങളോരോരുത്തരും ഉപയോഗിക്കുകാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഇവിടെയെഴുതുന്ന ഒരോ സാഹിത്യ കൃതികളും അതിന്റെ ഉടമസ്ഥന്റെ മാത്രം സ്വന്തമാണ്. അത് മോഷ്ഠിച്ച് മുതലെടുക്കാമെന്ന് ആരും കരുതരുത്. കോപ്പി പ്രൊട്ടക്റ്റഡ്!
സാഹിത്യവാരത്തില്‍ ആദ്യമായി ശശിയാണ് പോസ്റ്റ് എഴുതുന്നത്. തന്റെ എക്കാലത്തെയും പ്രിയങ്കരമായ കവിതകളില്‍ രണ്ടെണ്ണം ശശി തിരഞ്ഞെടുത്തതാണ് ഇവിടെ പോസ്റ്റുന്നത്.
--------------------
പ്രായം അധികമായതിനാല്‍ തനിക്ക് പെണ്ണ് കിട്ടാത്തതിലുള്ള ആഴത്തിലുള്ള വിഷമം ഒരു കവിതയിലൂടെ ശശി പറയുകയാണ്.
തന്റെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ആ മഹാ മെഗാ കവിയെ തല്ലിയുണര്‍ത്താന്‍ മുപ്പ്പത് വയസുവരെ കാത്തിരിക്കേണ്ടി വന്നൂ ശശിക്ക്.
ഒരുപാടൊരുപാട് പെണ്‍കുട്ടികളെ കാണാന്‍ പോയി, ഒരുപാടാലോചനകള്‍ വന്നുപോയി... പക്ഷേ ഒന്നും നടന്നില്ല. എല്ലാ അലോചനകളും ശശി തന്റെ ഫോട്ടോ പെണ്‍കുട്ടിക്ക് കാണാന്‍ അയച്ചു കൊടുത്തതിനു ശേഷമോ, നേരിട്ട് കണ്ടതില്‍ ശേഷമോ പ്രത്യേക കാരണങ്ങളൊന്നും ഇല്ലാതെ മുടങ്ങിപ്പോയി.
അതില്‍ മനം നൊന്ത ശശി, തന്റെ കണപ്പെട്ട റോള്‍മോഡലായ സലീംകുമാറിനെ മനസിലോര്‍ത്ത് എഴുതി...
ഞാന്‍ കുടിച്ച കാപ്പികള്‍!
പലവട്ടം മാറിമാറിയാ
ദല്ലാളിന് ബൈക്കിനുപിന്നില്‍
ഒരുനാണോമില്ലാതെ ഞാന്‍
പോയില്ലേ...
അഴകോലും പിള്ളേരേ,
അനുദിനവും കണ്ടെന്നെയ്,
പെണ്മനസുകളതൊന്നുപോലും കനിഞ്ഞതില്ലെന്നെയ്...
കൂയ്! (പലവട്ടം)
വിരുന്നുകാരുടെ ലോകത്തില്‍
ഒരു കുരുന്നുകുഞ്ഞായ് ഞാനും,
പരിപ്പുവടകള്‍ തിന്നുതീര്‍ത്തില്ലേ...
വലിച്ചു മോന്തിയ കാപ്പിക്കിടയില്‍,
ചിരിച്ചുനിന്നോരവളെ
തിരിച്ചുനോക്കാന്‍ മറന്നുപോയില്ലേ...
കറുത്തതാമെന്‍ മുഖത്ത് നോക്കി,
എനിക്കുവേണ്ടെന്നവളോ,
വെളുത്തൊരെന്റെ കരളിനെ നോക്കില്ലേ...
ഇളിഭ്യനയി,
വിഷണ്ണനായി
തിരിച്ചിറങ്ങീ ഞാനും,
കാശിനുവേണ്ടി മൂന്നാനും കൂടേ.
(പലവട്ടം)
കഴിഞ്ഞ മാസം നടന്നുപോയി,
വാക്കുകൊടുത്തൊരു കാര്‍ത്തൂ,
വരുത്തനോടൊത്തോളിച്ചു ചാടീല്ലേ...
കറുത്ത ടാറില്‍ വറുത്തപോലെ,
ചൊറിഞ്ഞിരിക്കും ഗോപി,
വെളുമ്പിയാമാ മിനിയേക്കെട്ടീല്ലേ...
വല്ലാണ്ടുമായി,
ഇല്ല്യാണ്ടുമായി,
വല്ലാതിരുന്നൂ ഞാനും,
അത് കണ്ടോണ്ടിരിക്കാന്‍ നാടും നാട്ടാരും...
(പലവട്ടം)
---------------------
അടുത്ത കവിത പണ്ട് ശശിക്ക് ജോലി കിട്ടാതെ നഗരത്തിന്റെ മുക്കും മൂലയും മണപ്പിച്ച് നടന്നപ്പോ പൊട്ടിവീണ ശകലങ്ങള്‍ ഒരുമിച്ചു വെച്ചതാണ്...
തേരാപ്പാരാ...
വിസ്ഭോടനം!
കരാളഹസ്തങ്ങളിറങ്ങി, മുറുക്കി,
മാന്തിയെടുത്തെന്റെ ഹൃദയം,
രക്തമൊഴുകാതെ വെറുതേ കരഞ്ഞു...
അവിടെ വിസ്ഭോടനം!
റെസൂമെകളെന്റെ ധമനികളി-
ലൂടോടിയെന്നെയുന്മ്മത്തനാക്കിയ-
നിശാതമായ വേളകളില്‍,
റോഡരുകിലും,
വിസ്ഭോടനം!
മുപ്പതുകാശിനാല്‍ വിശപ്പടക്കിയെന്‍,
മനസും, ശരീരവുമാര്‍ത്തുല്ലസിച്ചതി-
ലുണ്ടായൊരാണ്‍കുഞ്ഞ്,
ദു:ഖമെന്ന പേരിലവനെഞ്ഞാന്‍ പോറ്റി-
യതുണ്ടായനതരം,
വിസ്ഭോടനം!
സൂക്ഷ്മമാം ബാഷ്പപുഷ്പങ്ങളും,
മൂകസൂനങ്ങളും, ശോണമോഹങ്ങളും,
എന്റെ സിരയില്‍ തിളക്കും വെള്ളമില്ല,
ഉള്ളിലറിവിന്റെ പുസ്തകക്കെട്ടുമില്ലാ...
അവിടെ വഴിയരികില്‍ മാറ്റുരച്ച്,അടികൂടുന്ന
നഗ്നമാം ജോലി മോഹമില്ലാ...
പഴകി ത്തുരുമ്പിച്ച, വാതിലുകളടയിച്ച,
പാഴ്നിഴല്‍പുറ്റുകള്‍ കയറിമരവിച്ച,
പാപിയാം കമ്പനികളെങ്ങുമില്ലേ...
അവിടെ,
ആരോടും പറയാതെ, അനുദിനം കരയാതെ,
സിനിമകള്‍ കണ്ടുഞ്ഞാന്‍....
അവിടെയുമൊരുനാളെത്തി,
യെന്നെകരയിക്കുവാനായ്,
വിസ്ഭോടനം!
തേരാപ്പാര നടന്നൊരെന്നിലും,
വിസ്ഭോടനം!
---------------
വിദ്യ
-
പത്താംക്ലാസിലെ പിഞ്ചു കുഞിന്റെ കാലാലയ മോഹങളുടെ കഴുത്തൂ ഞെരിച്ചാണ് ആ വർഷം
പ്ലസ് റ്റു വന്നത്. സ്വർണ്ണ ചങലകളണിഞവരുടെയും, ഒരിക്കലും മുഷിയാത്ത വെള്ള
വസ്ത്രമണിഞവ...
6 years ago
5 comments:
തേരാ പാരാ ഏത് ട്യൂണില്‍ പാടണം എന്ന് പറഞ്ഞില്ല..
കാപ്പി കുടി..ഒത്തു..
ayyooo
chirichu chirichu chathu...
M S: u r rocking again.. Adipoli
Adipoli thanne. Pinne thaazhe voting program kollam ;)
അളിയാ കലക്കി...
ശശീടെ കവിത കലക്കി... പതിയെ പതിയെ മങ്കലശേരിയുടെ ഒരു ആരാധകനായി മാറി ഞാനും...
വിസ്ഭോടനം ഇഷ്ടായി... ട്യൂണ്‍ ഇല്ലായിരുന്നെന്കില് പോലും...
Post a Comment