Friday, April 4, 2008

ഒരോട്ടക്കഥ!

ഞങ്ങള്‍ ഇങ്ങനെയാണ്‌. ഉണ്ണുമ്പോഴും. ഉറങ്ങുമ്പൊഴും എല്ലാം, ഞങ്ങള്‍ ഒരേ സ്റ്റെയിലില്‍ ആയിരിക്കും... അത്‌ മങ്കലശ്ശേരി പിള്ളേരുടെ ഒരു രഹസ്യ അജണ്ടയാണ്‌. അതിപ്പോ ഇനി മങ്കലശ്ശേരിയില്‍ മത്രമേ ഉള്ളൂ എന്ന് കരുതണ്ടാ... അങ്ങ്‌ ചൈനയില്‍ പോയി പണിയെടുക്കുകയായിരുന്ന ശശി പോലും, ഞങ്ങളുടെ ഈ റൂള്‍ തെറ്റിച്ചിട്ടില്ല.

രാവിലെ നേരത്തെ 6 മണിയോട്‌ കൂടി എണിക്കണം. ഓടേണ്ടവര്‍ക്ക്‌ ഓടാം... ശ്വാസം വിട്ട്‌ കളിക്കേണ്ടവര്‍ക്ക്‌ അങ്ങനെയും ആവാം. പക്ഷേ എണിറ്റോണം. അതാണ്‌. ഇക്കാര്യത്തില്‍ നമ്മുടെ അഡോല്‍ഫ്‌ ഹിറ്റ്‌ലറേക്കാളും കണിശക്കാരനാണ്‌ ശശി. അങ്ങിനെ ശശിയുടെ ഡെയിലി റിക്വസ്റ്റ്‌ മൂലം എല്ലാരും ഓടാന്‍ തയ്യാറായി...

ഡേ 1: ആരുടെയോ മൊബെയിലില്‍ അലാം അടിച്ചു. ഹൊ! എന്തൊരു ഉഷാര്‍! എല്ലാരും കൃത്യം 6 മണിക്ക്‌ എഴുന്നേറ്റു... ചാര്‍ളി ചാപ്ലിന്‍ സിനിമ പോലെ എല്ലാരും ഡബിള്‍ സ്പീഡില്‍ പല്ലൊക്കെ തേച്ച്‌, ഷൂസൊക്കെ ഇട്ട്‌ ഇറങ്ങി ഓടി...

അന്ന് ഒഫീസില്‍ പോണ വഴി, കോമളന്‍ പുഷ്പനോട്‌ പറഞ്ഞു, "ഡാ, ഓടിയപ്പോ എന്തൊരു സുഖം! ബയങ്കര ഉഷാര്‍ ആയതുപോലെ... ബ്രേക്ഫാസ്റ്റ്‌ കൂടുതല്‍ കഴിക്കാന്‍ പറ്റിയെഡാ..."

ഡേ 2: കൃത്യം 6 മണി. അലാം എവിടെയോ അടിച്ചു. പക്ഷേ ആരും എണീക്കുന്നില്ല. പതുക്കെ എവിടെയോ ഒരു അനക്കം. പക്രു എണീറ്റു. ശശിയെയും, കോമളനെയും വിളിച്ചു.

"ഓ.. ഞാന്‍ എണീക്കാന്‍ മറന്നുപോയെടാ..." ശശി.

"ഓഹ്‌.. ഞാന്‍ ഇത്തിരി കഴിഞ്ഞേ പോകുന്നുള്ളൂ... നിങ്ങള്‍ ഓടിക്കോ..." കോമളന്‍.

ഒരു പഴയ നസീര്‍ പടത്തിലെ വിഷാദഗാനം പോലെ മന്ദം മന്ദം അവര്‍ അന്നും ഓടാന്‍ പോയി...

ഡേ 3: കൃത്യം 6 മണി. എവിടെയും അലാം അടിച്ചില്ല. അപ്പുറത്തെ വീട്ടിലെ പട്ടി 2 ദിവസമായി കേള്‍ക്കാറുള്ള അലാം ശബ്ദം കേള്‍ക്കാത്തപ്പോള്‍ ഉറക്കെ കുരച്ചു... അത്‌ കേട്ടിട്ടും ആരും എണിറ്റില്ല...

സമയം 7 മണി.... അപ്പൊഴും...

ദാ, താഴെ നോക്കൂ.. ഇതാണ്‌ കഥ!. ഉറങ്ങുമ്പോഴും, ഒരേ സ്റ്റൈല്‍!

ദിവാരന്‍ - പാവം, പനി പിടിച്ച്‌ കെടക്കുവാ. പുതപ്പ്‌ തലവഴി മൂടിക്കോണം, ഇല്ലേല്‍ പനി പറന്ന് പോവുമെന്നു ഡോക്റ്റര്‍ പറഞ്ഞിട്ടുണ്ടത്രെ.

പക്രു - ബസ്സ്‌ സ്റ്റാന്റ്‌, റെയില്‍വേ സ്റ്റേഷന്‍ അങ്ങിനെ ഏതെങ്കിലും പ്ലാറ്റ്ഫോമുകള്‍ കണ്ടാല്‍, ഉടനേ അവിടെ കേറി കെടക്കാന്‍ തോന്നും പക്രൂന്‌. ആ ശീലം ഉപേക്ഷിക്കാന്‍ പറ്റാത്തോണ്ടാ, ഇങ്ങനെ...



ആന്റപ്പന്‍ - ഇന്‍ഡ്യയുടെ മാപ്പിന്റെ വലത്തേ അറ്റം പോലെ ചുരുണ്ട്‌ കെടക്കും... വല്ലപ്പൊഴും നിവര്‍ന്നാല്‍, അടുത്തുള്ള കോമളന്റെ പെടലിക്ക്‌ തൊഴി.

കോമളന്‍ - സാധാരണ ദിവസങ്ങളില്‍ പല - പല പൊസിഷന്‍സ്‌. പക്ഷേ "ആ" ദിവസങ്ങളില്‍ attention!. വേറൊന്നും വിചാരിക്കരുത്‌, കോമളന്റെ നട്ടെല്ല് കറപ്റ്റഡ്‌ ആണ്‌.


പികുറിപ്പ്‌ :
പ്രായം മുപ്പതില്‍ കുറയില്ലെങ്കിലും, ഇപ്പൊഴും മുടങ്ങാതെ മുഖക്കുരു മുളക്കുന്നു ശശിയുടെ തിരു വദനങ്ങളില്‍. കലക്കവെള്ളത്തില്‍ തവള മുട്ടയിടുമ്പോള്‍ ഉണ്ടാകുന്ന കുമിളകള്‍ പോലെ. ശശിയുടെ തീരാദുഖവും ഇതിനേചൊല്ലിയാണ്‌. കുരുപോകാന്‍, നമ്മുടെ പക്രു അവനൊരു പോംവഴി പറഞ്ഞു കൊടുത്തു... ഫെയര്‍ ആന്‍ഡ്‌ ലൗലിയും, ചന്ദനവും കൂട്ടിക്കുഴച്ച്‌ പഴകിയ ബ്രഡില്‍ മുക്കി കുരുവിന്റെ പുറത്ത്‌ തേച്ച്‌ പിടിപ്പിക്കുക. പക്രു ആ സൂത്രം പറയുന്ന ദിവസം ഒരു ഏപ്രില്‍ ഒന്നാം തിയതി ആണെന്ന് പാവം ശശി മറന്നുപോയി... ദാ, ഇതു നോക്കൂ...
പഴയ അംബാസിഡറിന്റെ ബോഡിയില്‍ പാച്‌ വര്‍ക്‌ നടത്തിയപോലെ ഇല്ലെ..???

3 comments:

ശ്രീ said...

:)

Unknown said...

ചിത്രങ്ങള്‍ വളരെ ഇഷടപെട്ടു

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

കൊള്ളം മാഷെ...