Monday, December 3, 2007

മകലശ്ശേരി ചരിതം അദ്ധ്യായം 3.2

മദ്ധ്യ തിരൂറംകൂര്‍ മുണ്ടിനീര്‍ തിരുനാള്‍ ശശി മഹാരാജന്‍! - ഭാഗം 2

തിരൂറാംകൂര്‍ രാജ്യത്തിലേക്കുള്ള അയല്‍രാജ്യത്തുനിന്നുമുള്ള പ്രധാന വഴി... ഒരു വലിയ ചുരം ആണ്‌ ഈ വഴി. ചുരം കടന്നെത്തുന്നത്‌ തിരൂറാംകൂര്‍ രാജ്യത്തേക്കാണ്‌. ഖോരമായ ഒരു വനത്തിന്‌ നടുവിലൂടെയാണ്‌ ആ ചുരം പോകുന്നത്‌...

നേരം വൈകീട്ട്‌ ഏകദേശം 7 മണി ആയിക്കാണും,ചുരത്തില്‍ കൂടി വളരെ സാവധാനം 3 കുതിരകളെ പൂട്ടിയ ഒരു സ്വര്‍ണ്ണ രഥം ശശി മഹാരാജാവിന്റെ കൊട്ടാരം ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. വഴിയിലെ കുണ്ടും കുഴിയും ഒരുപാട്‌ ആസ്വദിച്ച്‌ സ്വന്തം പത്നികളില്‍ ഏറ്റവും സുന്ദരിയായ പാളയം പത്മിനിയുടെ മടിയില്‍ ഞാനൊരു പാവം എന്ന ഭാവത്തില്‍ ഒരാള്‍ കിടന്നു - സ്ത്രീമൂലം തിരുനാള്‍ പുഷ്പന്‍! ഒപ്പം സ്വാമി അയ്യപ്പ്നെയും, ഗുരുവായൂരപ്പനെയും, മായമ്മയേയും, അയ്യെഡാ സ്റ്റാര്‍ സിങ്ങറും എല്ലാം കാണാന്‍ പറ്റാത്ത വിഷമത്തില്‍ (ഞെട്ടണ്ട, അതെല്ലാം നമ്മുടെ പ്രിയങ്കരങ്ങളായ ടി.വി പ്രോഗ്രാമുകള്‍ ആണ്‌) കണ്ണീര്‍ ഒലിപ്പിച്ചു കൊണ്ട്‌ പുഷ്പന്റെ 6 ഭാര്യമാരും

6 ഭാര്യമാരില്‍ തന്നോടാണ്‌ കൂടുതല്‍ സ്നേഹം എന്നറിയാവുന്ന പാളയം പത്മിനി തന്റെ മടിയില്‍ സ്ലീപ്‌ വെല്‍ തലയിണകളുടെ പരസ്യത്തിലെ മോഡലിനെ പോലെ കിടക്കുന്ന പുഷ്പനോടയി പറഞ്ഞു... "പുഷ്പേട്ടാ... എന്റെ പുഷ്പേട്ടാ... പുഷ്‌..."

"എന്തരെന്റെ അപ്പീ..."(എന്താ എന്റെ കുട്ടി..) പത്മിനി മുഴുമിക്കും മുന്‍പേ പുഷ്പന്‍ ചോദിച്ചു.

"ഞാന്‍ ഒരു കൂട്ടം പറഞ്ഞാ അനുസരിക്കണം! അനുസരിക്കുമ്ന്ന് എന്റെ യീ കായില്‍ പിടിച്ച്‌ സത്യം ചെയ്യണം... ഇപ്പൊ" ലവള്‍ പറഞ്ഞു.

"ഓഹ്‌.. ഈ പിള്ളകളെക്കൊണ്ട്‌ ത്വാറ്റല്ലാ.. ശരീ... പറയി... എന്തര്‌ കാര്യം?"

"ദേ, നമ്മള്‍ അവിടെ ചെന്നാ, നല്ല രീതിയില്‍ വേണം പെരുമാറാന്‍. പുഷ്പേട്ടന്റെ ഈ പുഷ്പന്‍ സ്വഭാവം അവിടുള്ള പെണ്‍പിള്ളേരുടെ അടുത്ത്‌ കാണിക്കരുത്‌... നമ്മുടെ അഭിമാനം അവിടെയും കപ്പലുകേറും.. അതോണ്ടാ..." പത്മിനി പറഞ്ഞു."

എന്റെ പപ്പൂ... (പത്മിനിയെ പുഷ്പന്‍ വിളിക്കുന്നതങ്ങിനെയാ) സിന്ദൂര പുഷ്പാമായ നീ എന്റെയടുത്തുള്ളപ്പൊള്‍ എന്തിനു ഞാന്‍ ചെമ്പരത്തിപ്പൂ നോക്കിപ്പൊണം.. നോ.. നെവര്‍... ഡൊണ്ട്‌ വറി മൈ ബേബെ..." പുഷ്പന്‍ സ്വന്തം ആവനാഴിയില്‍നിന്നും ആദ്യത്തെ ഡയലോഗ്‌ അവള്‍ക്കുനേരെ തൊടുത്തു.

പപ്പുവിനേക്കാളും 4 പ്ലസ്‌ ഇയര്‍ എക്സ്‌പീരിയന്‍സ്‌ ഉള്ള മറ്റ്‌ 5 ഭാര്യമാരും അതു കേട്ട്‌ ഉള്ളില്‍ ഊറി ച്ചിരിച്ചു. സമയം പാമ്പിന്റെ വായില്‍ പെട്ട മരത്തവളയെ പോലെ മന്ദം മന്ദം നീങ്ങി... ആ സമയം, ആ രഥത്തിലെ ഒരോ മനസ്സിലും പല പല സ്വപ്നങ്ങളായിരുന്നു... സ്ത്രിജന്മത്തിലെ നായികയുടെ മനസ്സുപോലെ കലുഷിതമായ സ്വപ്നങ്ങള്‍...

ആന്ന് രാത്രി 10 മണി, ശശി മഹാരാജാവിന്റെ കൊട്ടാരം.
കൊട്ടാരം ജീവനക്കാര്‍ വാലിന്‌ തീ പിടിച്ച പോലെ ഓടി നടക്കുന്നു. ഒട്ടും സമയമില്ല, മേല്‍ന്നോട്ടം വഹിക്കുന്ന പക്രുവാചാര്യന്‌ ഒരു ഗ്ലാസ്‌ കോള്‍ഡ്‌ കോഫി വിത്‌ ചോക്ലേറ്റ്‌ കഴിക്കാന്‍ തോന്നിയത്‌ അപ്പൊഴാണ്‌. രാജന്‍ കാണാതെ, പക്രു കൊട്ടാരം ബേക്‌-ഹൗസ്‌ (പാചകപ്പുര) ലക്ഷ്യമാക്കി നടന്നു. ഇരുട്ട്‌ വീണെ ഇടനാഴികളിലൂടെ നടന്ന പക്രു രാജാവിന്റെ അന്തപ്പുരത്തിനടുത്തെത്തിയപ്പൊഴാണ്‌ മീശമാധവന്‍ സിനിമയില്‍ പട്ടാളം മാധവേട്ടന്റെ വീട്ടില്‍ രാത്രി പതുങ്ങി എത്തിയ ജഗതിയേ പ്പൊലെ ഒരാള്‍ അവിടെ മൂഡും കുലുക്കി പതുങ്ങി ഇരിക്കുന്നത്‌ കണ്ടത്‌. റിവേഴ്സ്‌ ഗിയര്‍ ഇട്ട പക്രു, ഒരു തൂണിന്റെ മറവില്‍ ഒളിച്ചു, കാതുകള്‍ പണ്ടേ നീണ്ടിരിക്കുന്ന ചെവികള്‍ കുറച്ചുകൂടി കൂര്‍പ്പിച്ചുകൊണ്ട്‌ പക്രു നിന്നു...

ടക്‌ ടക്‌ ടക്‌... "രാജ്ഞീ...രാജ്ഞീ... ഇതു ഞാനാ ട്ടാ.. കതക്‌ തൊറ.. തൊറ ന്നേയ്‌..." പതിഞ്ഞ ആ ശബ്ധം പക്രുവിന്‌ നല്ല പരിചയം ഉള്ള പോലെ തോന്നി. ഓവര്‍റ്റൈം പണികിട്ടാത്ത ചില രാത്രികളില്‍ നേരത്തെ വീട്ടിലെത്തുമ്പോള്‍ സ്വന്തം ബെഡ്‌-റൂമിലെ ജാലകത്തിനപ്പുറം കേള്‍ക്കാറുള്ള അതേ ശബ്ധം. അപ്പൊ ഈ സാമദ്രോഹി കപ്പലില്‍ തന്നെ ഉള്ള കള്ളനാണ്‌. വിറകു കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന കടപടാ ശബ്ധം പോലെ പക്രുവിന്റെ ഉള്ളില്‍ ദേഷ്യം കത്തിപ്പടര്‍ന്നു... ബാക്ഗ്രൗണ്ട്‌ മൂസിക്‌ ആയി പക്രു മനസ്സില്‍ ആ ഗാനം പാടി... "ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമനം...."

പെട്ടന്ന് അകലെ നിന്നും രാജാവിന്റെ അലര്‍ച്ച കേട്ടു... അതുകേട്ട്‌ ഭയന്ന പക്രു തിരിഞ്ഞോടി... ഇരുട്ടിന്റെ മറയില്‍ ഓടിയ പക്രു ആരുടെയോ ദേഹത്ത്‌ ശക്തിയായി കൂട്ടിയിടിച്ചു... രണ്ടു പേരും നിലത്ത്‌ വീണു...

"അരാ... അരാദ്‌? " പക്രു അരാഞ്ഞു. നോ റിപ്ലൈ. പക്രു ഇരുട്ടില്‍ സൂക്ഷിച്ചു നോക്കി... ഓര്‍ബിറ്റ്‌ ചുവിങ്കം കഴിച്ച പോല്‍ ഒരു നിര വെളുത്ത പല്ലുകള്‍ മാത്രം പക്രു കണ്ടു. ഒന്നുകൂടെ സൂക്ഷിച്ചു നോക്കിയപ്പോള്‍ പക്രുവിനൊന്ന് മനസ്സിലായി, ആ ഒരു നിര പല്ലുകളില്‍ ഒന്ന് പുഴുപ്പല്ലാണ്‌! അപ്പൊഴേക്കും തുറന്നു പിടിച്ചിരുന്ന വായ അടച്ച്‌ അയാള്‍ മറവിലേക്ക്‌ ഓടിപ്പോയിരുന്നു... തന്റെ ശത്രുവിനെ കണ്ടുപിടിക്കാന്‍ ഒരു തെളിവെങ്കിലും കിട്ടിയ സന്തോഷത്തോടെ പക്രു തിരിഞ്ഞു നടന്നു...

ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി, രജാവും, പരിവാരങ്ങളും കൊട്ടാരത്തിന്റെ പൂമുഖത്ത്‌ തന്നെ വിരുന്നുകാരയും പ്രതീക്ഷിച്ച്‌ ഇരുന്നു. പെട്ടെന്ന് പുറത്ത്‌ പെരുമ്പറ മുഴങ്ങുന്ന ശബ്ദ്ധം കേട്ടു... അവര്‍ എത്തിയിരിക്കുന്നു... രാജന്‍ ഒട്ടകപ്പക്ഷിയേ പ്പോലെ ഏന്തി വലിഞ്ഞ്‌ നോക്കി...

മുമ്പില്‍ ശ്രീ പുഷ്പനും, പിന്നാലെ അതി സുന്ദരികളായ 6 ഭാര്യമാരും നടന്നു വരുന്നു. അതു കണ്ടപ്പോള്‍, തങ്ങള്‍ക്ക്‌ കണ്ണുതട്ടാതിരിക്കാന്‍ മുമ്പില്‍ ഒരു കോന്തനെ കൊണ്ടു നടക്കുകയാണെന്ന് രാജാവിന്‌ ചുമ്മാ തോന്നി. ആ സുന്ദര കുസുമങ്ങളെ നോക്കി ശ്രീ ശശി മഹാരാജന്‍ മീശ പിരിച്ചു... അതറിയാതെ രാജവിന്റെ പുത്രിയെ നോക്കി മറ്റൊരാളും അപ്പൊ മീശപിരിക്കുന്നുണ്ടായിരുന്നു... ശ്രീ സ്ത്രീമൂലം തിരുനാള്‍ പുഷ്പന്‍!


തുടരും...

1 comment:

ശ്രീ said...

കൊള്ളാം... തുടരൂ...

:)