Sunday, December 20, 2009

മങ്കലശ്ശേരി താഴിട്ടു പൂട്ടുന്നു...

ഈ മാസാവസാനത്തോടെ മങ്കലശ്ശേരിയില്‍ നിന്നും എല്ലാവരും സ്വന്തം കാര്യം സിന്ദാബാദ് പറഞ് പിരിഞു പോകും. ഒഴിവാക്കാനാവാത്ത ജീവിതത്തിലെ മാറ്റങളോട് പരുത്തപ്പെടാന്‍, ഞങളെല്ലാവരും ഒരോ വഴിയേ പോകുന്നു... ഇന്നലെ ഞങളെല്ലാവരും ചേര്‍ന്നുള്ള മങ്കലശ്ശേരിക്കാരായുള്ള അവസാന അത്താഴമൂണായിരുന്നു. ഹോട്ടല്‍ ബാര്‍ബേക്യൂ നാഷന്‍, ഇന്ദിരാനഗര്‍, ബങ്കളൂരു.

രണ്ടായിരാമാണ്ട്, ആഗസ്ത് മാസത്തിലാണ് താമസിക്കാനൊരു വീട് നോക്കി താവരക്കരേ തെരുവുകളില്‍ കൂടി പുഷ്പനു, ആന്റപ്പനും പിന്നെ ദിവാരനും തെണ്ടി നടന്നത്. ചെന്നെത്തിയത് ബി എന്‍ പ്രസന്ന എന്ന് പറയുന്ന കീറാമുട്ടി ഹൌസ് ഓണറുടെ വീട്ടില്‍. മാസം ആറയിരത്തി അഞൂറ് കൂവക്ക് ഞങളാ കെട്ടിടത്തിലെ രണ്ടാം നിലയിലെ ഒരു വീട് വാടകക്കെടുത്തു.

പതിയെ കോമളനും, ശശിയും കൂട്ടിനു വന്നു. ഇടയിലെന്നോ പക്രുവും. ആറ് പേര്‍ക്ക് കിടക്കാനുള്ള സെറ്റപ്പില്ലാഠതിനാലും, പക്രു വീടിന്റെ അഡ്വാന്‍സ് തന്നില്ലാ എന്ന മഹാപാപം ചെയ്തതിനനലും, അവന് ഞങളെല്ലാരും കൂടി ഒരു പായും, തലയിണയും കൊടുത്ത് ഹാളില്‍ കിടന്നോളാന്‍ പറഞു. അടുക്കളയില്‍ നിന്നും വരുന്ന പാറ്റകളോടും, അടുത്തുള്ള ചാലില്‍ നിന്നും പാരാ ഡൈവിങ് ചെയ്യാന്‍ വേണ്ടി കയറി വരുന്ന കൊതുകുകളോടും സല്ലപിച്ച്, അവന്‍ അവന്റെ രാവുകളെ തള്ളിനിക്കി.

ഭക്ഷണം ദൈവങളേക്കാലും മുകളിലായി കാണാന്‍ ശാലിച്ച കോമളനാണ് തൊട്ടടുത്ത വീട്ടില്‍ ഒരു മലയാളി ആന്റി ചെറിയൊരു മെസ്സ് പോലെ ഒരു സെറ്റപ്പ് നടത്തുന്നതായി കണ്ടുപിടിച്ചത്. അന്നുമുതലിന്നു വരെ പ്രാതലും, അത്താഴവും അവിടെനിന്നു തന്നെയാണ്.

ആന്റി ഉണ്ടാക്കി തരുന്ന വിഭങള്‍...

തിങ്കള്‍ പുട്ട്,കടല
ചൊവ്വ ഇഡ്ഡലി, തേങാ ചട്ട്ണി, ഉള്ളി ച്ചമ്മന്തി
ബുധന്‍ ദോശ, തേങാ ചട്ണി, ഉള്ളിച്ചമ്മന്തി, ദോശപ്പൊടി
വ്യാഴം ഉപ്പുമാവ്‌ അല്ലെങ്കില്‍ ഇടിയപ്പം, കടലക്കറി, പഴം, പപ്പടം.
വെള്ളി ആപ്പം, കിഴങു കറി/ക്കടലക്കറി
ശനി ദോശ റിപ്പീറ്റ്.
ഞായര്‍ ചപ്പാത്തി, കിഴങു കറി.

എല്ലാ ദിവസവും വൈകീട്ട് ഉണ്‌. ആഴ്ചയില്‍ മൂന്ന് ദിവസം നോണ്‍-വെജ്. എന്നും ഒരു പൊരിയല്‍/ഉപ്പേരി ഉണ്ടാകും. മോര്, പപ്പടം, കൊണ്ടാട്ടം, മാങാ,നാരങ അച്ചാറ് എന്നിവ വേറേ...

പതിയെ ആന്റിയുടെ സ്നേഹം കലറ്ന്ന ഭക്ഷണവും, പരിലാളനയും നജ്ങളെ ആന്റിയെ ഒരു അമ്മയുടെ പോലെ കാണാന്‍ പ്രേരിപ്പിച്ചു. ആന്റിയുടെ ചെറുമക്കളെ സ്നേഹിക്കുന്ന പോലെ, ഞഗളേയും ആന്റി സ്നേഹിച്ചു. പനി വന്നാല്‍, മൂന്ന് നേരം കഞി, ചായ എല്ലാം ഫ്രീ. “അമ്മ വിളിച്ചിരുന്നോ...’ എന്നും, ‘ബാക്കിയുള്ളവര്‍ എണിറ്റോ‘ എന്നും മറ്റും ചോദിക്കാത്ത ഒരു ദിവസം പോലുമുണ്ടാവില്ല ആന്റിക്ക്.

ഞങളെല്ലാവരും ഒരുമിച്ചുള്ള യാത്രകള്‍... ലാല്‍ബാഗ്, ബനാര്‍ഗട്ട, നന്ദി ഹിത്സ്, ഷിവ സമുദ്രം, മൈസൂര്‍, വണ്ടര്‍ ലാ, ഇന്നൊവേറ്റിവ് മള്‍റ്റിപ്ലക്സ് ( :( ), കൊല്ലൂര്‍ മൂകാമ്പിക യാത്രകള്‍ അങിനെ ഒരുപാട്...

ഇടയില്‍ വച്ച് കോമളനും, ആന്റപ്പനും മങ്കലശ്ശേരി വിട്ട് പോയി. ഒരുപക്ഷേ മങ്കലശ്ശേരി ചരിതങളില്‍ ഏറ്റവും കൂടുതല്‍ പോസ്റ്റുകള്‍ ഇവമ്മാരെ കുറിച്ചായിരിക്കണം. മണ്ടത്തരങള്‍ കാണീക്കാന്‍ അതി മിടുക്കമ്മാര്‍... നിഷ്കളങ്കന്മ്മാര്‍... സുശീലന്മ്മാര്‍ (വീട്ടില്‍ കല്യാണാലോചന തുടങി, അതോണ്ടാ).

ആ ഒരു വലിയ ഗ്യാപ്പ് നികത്താന്‍ പോയ രണ്ട് പേരുടെയും അത്ര തന്നെ കഴിവുകളും, കാര്യപ്രാപ്തിയും ഉള്ള ഒരാളെ റിക്രൂട്ട് ചെയ്യാന്‍ ഞങള്‍ തീരുമാനിച്ച അവസരത്തിലാണ് ‘സേത്തുക്കുളി’ രങ്കപ്രവേശം ചെയ്യുന്നത്. ഞങളുടെ പഴയ സഹപാഠി. സ്വന്തം കാഴപ്പാടുകളെ നെഞ്ചിലേറ്റി നടക്കുന്ന സാധു. ഈ ഭൂമിയേയും, മാത്രുഭൂമിയേയും സ്നേഹിക്കുന്ന ഒരു പാവം. അവന്‍ മങ്കലശ്ശേരിയില്‍ വന്ന ഗ്യാപ്പ് നികത്തി എന്നു മാത്രമല്ല, നിറച്ചു കവിച്ചു.

കളിച്ചും ചിരിച്ചും, പരദൂഷണം പറഞും കൊല്ലങള്‍ കുറേ പോയതറിഞില്ല. എല്ലാവര്‍ക്കും പ്രാരാബ്ധങള്‍ വരാന്‍ പോകുന്നതിന്റെ ആദ്യ പടി എന്നോണം, മങ്കലശ്ശേരിയൊട് വിട പറയാനുള്ള ഡൈം ആയി. എല്ലാവര്‍ക്കും പുതിയ ജോലി കിട്ടി, പല സ്ഥലങളില്‍. അതുകൊണ്ടു തന്നെ മങ്കലശ്ശേരിയില്‍ നിന്നും പോക്കുവരവ് ഇനി നടക്കില്ല.

എല്ലാവര്‍ക്കും തിരക്കായി, പഴയപോലെ മണ്ടത്തരങള്‍ കാനിക്കനും, അത് പങ്കു വെക്കാനും ആര്‍ക്കും സമയമില്ല. മങ്കലശ്ശേരി ചരിതങളില്‍ അതുകൊണ്ടു തന്നെ ഇനി പോസ്റ്റുകളും ഉണ്ടാവുമന്ന്‌ തോനുന്നില്ല.

ചരിതങള്‍ മാഹാ സംഭവ ബഹുലമായ ഒരു ബ്ലോഗായിരുന്നു എന്നൊന്നും ഞാന്‍ പറയില്ല. ഇത് ഞങള്‍ ഞങളുടെ സഹവാസത്തിനെ കുറിച്ചുള്ള അനുഭങള്‍ പങ്കുവെക്കാനൊരിടം എന്നു മാത്രമേ കരുതിയുള്ളൂ. ഇനിയൊരിക്കല്‍, തിരിഞ്നോക്കുമ്പോള്‍ വായ്ച്ചോര്‍ത്ത് ചിരിക്കാന്‍ ഇത് ഞങള്‍ക്ക് ഉപകരിക്കുമെന്ന് കരുതുന്നു. അത് ഞങളല്ലാതെ മാറ്റാര്‍ക്കെങ്കിലും കൂടി രസിച്ചു എന്നറിഞാല്‍ സന്തോഷം. മങ്കലശ്ശേരിയില്‍ വായനക്കാരുടെ കുത്തൊഴുക്കൊന്നും ഒരിക്കലും ഉണ്ടായിട്ടില്ല. അതിനു മാത്രം നിലവാരമുള്ള ഒരു അവതരണവും മങ്കലശ്ശേരി ചരിതങള്‍ക്ക് അവകാശപ്പെടാനില്ല. വിരളമെങ്കിലും, ഒന്നോ.. രണ്ടോ ആയി കിട്ടുന്ന കമന്റുകള്‍ പിന്നെയും പോസ്റ്റുകളിടാന്‍ ഞങളെ വല്ലാതെ പ്രേരിപ്പിച്ചിരുന്നു എന്നത് സത്യം.

ഞങള്‍ പോവുകയാണ്, ‘ഡാ പിള്ളാരെ, കളിച്ചു നടന്നതൊക്കെ മതീട്ടാ...’ എന്നാണ് അച്ചനും അമ്മയും ഞങളോട് പറഞത്. ഫ്ലാറ്റ് വാങണം(ലോണ്‍), മിനിമം ഒരു കല്യാണമെങ്കിലും കഴിക്കണം (ലോണ്‍, ലൈഫ് ലോങ്), കാറ് വാങണം (ലോണ്‍), പറ്റിയാല്‍, സന്താന പരമ്പര തുടാരാന്‍ കുട്ടികളെ ഉണ്ടാക്കണം... അങിനെ അങിനെ പിടിപ്പത് പണിയാണ്.

മങ്കലശ്ശേരി ചരിതങള്‍ വായിക്കാന്‍ സമയം കണ്ടെത്തിയ എല്ലാ ഭൂലോക വാസികള്‍ക്കും, മങ്കലശ്ശേരി പിള്ളാരുടെ മനം നിറഞ നന്ദി.

ഞങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമല്ലോ...

ദൈവം അനുഗ്രഹിക്കട്ടെ.

സസ്നേഹം,
മങ്കലശ്ശേരി ശശി,
മങ്കലശ്ശേരി ദിവാരന്‍,

മങ്കലശ്ശേരി പക്രു,
മങ്കലശ്ശേരി ശേത്തുക്കുളി,
മങ്കലശ്ശേരി കോമളന്‍,
മങ്കലശ്ശേരി ആന്റപ്പന്‍,
ആന്‍ഡ് മങ്കലശ്ശേരി പുഷ്പ്ന്‍.

11 comments:

..:: അച്ചായന്‍ ::.. said...

അപ്പൊ എല്ലാവര്ക്കും നന്മകള്‍ ആശംസിക്കുന്നു ... വീണ്ടും ഒന്നിച്ചു കൂടാന്‍ പറ്റട്ടെ . പരയുടെ പേരില്‍ ആണ് എങ്കിലും ചിരിപിച്ചതിനും ഒകെ നന്ദി വീണ്ടും കാണാം എന്നാപ്രതിക്ഷയോടെ

അരുണ്‍ കരിമുട്ടം said...

നന്മകള്‍ നേരുന്നു

കാര്‍ത്ത്യായനി said...

ennum nanmakal..
poyi jayichu varu pillerse!!

മി | Mi said...

it will be a crime if i didnt comment at least now. yours were one of the blog in my favourite list; and the one which makes me smile everytime i read.

i never missed any of your posts.

all the best to all of you..

Ashly said...

ഓള്‍ ദി ബെസ്റ്റ് ....എല്ലാ പോസ്റ്റും ഞാന്‍ നല്ലവണ്ണം എന്ജോയ്‌ ചെയ്തിരുന്നു. i am going to miss you guys....

സഹയാത്രികന്‍...! said...

കമന്റ്‌ ഒന്നും ഇടാറില്ലെന്നേ ഉള്ളൂ... പക്ഷെ പുത്യേ പോസ്റ്റ്‌ വരുമ്പോ ഇവിടെ വന്നു മുടങ്ങാതെ വായിച്ചു പോകാറുണ്ട്. വായനക്കാരുടെ കുത്തൊഴുക്കൊന്നും ഇല്ലെന്നു പറയുമ്പോഴും...ഇതിലെ ഓരോപോസ്റ്റും ഓരോ വന്‍ സംഭവങ്ങള്‍ തന്നെയാണ് മാഷേ.
താഴിട്ടു പൂട്ടിയാലും...എനിക്കൊക്കെ ഇടയ്ക്കിടെ വന്നു എത്തിച്ചു നോക്കാന്‍ ആ ജനല്‍ പാളികള്‍ ഒക്കെ അടക്കാതെ തുറന്നിട്ടോളോട്ടോ. അപ്പൊ എല്ലാ ഭാവുകങ്ങളും [:)]

Unknown said...

Tata ...bye bye ....!! ;)
Anyway എല്ലാവര്‍ക്കും ഭാവുകങ്ങള്‍!!!

കല്യാണിക്കുട്ടി said...

ini manakalsseri charithangal illa ennariyumbo oru vishamam.....
ellaathinum comment onnumidaarillenkilum vaayikkaarunudaarunnu.......
:-(
anyway...all d best........

കുക്കു.. said...

എല്ലാവര്‍ക്കും എന്റെ ആശംസകള്‍...

പിന്നെ കമന്റ്‌ കുറവ് എന്നത് കൊണ്ടു വായനക്കാര്‍ കുറവ് എന്ന് പറയരുത്...
ഇതിലെ എല്ലാം കിടിലന്‍ പോസ്റ്റ്‌ ആയിരുന്നു...
:)).
.

ശ്രീ said...

കുറച്ചു വൈകിയാണെങ്കിലും മങ്കലശ്ശേരി നിവാസികള്‍ക്കെല്ലാം നന്മകള്‍ നേരുന്നു...

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ മങ്കലശ്ശേരി നിവാസികലെ ഇപ്പോഴാണ് പരിചയപ്പെടുന്നത്