Monday, February 16, 2009

മാതൃഭൂമി

സൂചിമുന കൊണ്ട്‌ പൊട്ടിയ ബലൂണ്‍ പോലെ ദേ പിന്നേം ഒരു പ്രണയദിനം കൂടി കടന്നു പോയി. മങ്കലശ്ശേരിയിലെ ചുള്ളമ്മാര്‍ക്ക്‌ ആ ദിവസം തിരക്കൊഴിഞ്ഞിട്ട്‌ സമയമില്ല. ഫുള്‍ ബിസി.അസൂയാലുകള്‍ ക്ഷമിസു ബേകു.

മങ്കലശ്ശേരിയില്‍ നിന്നും സ്കൂട്ടായി പോയ രണ്ട്‌ പേക്കോലങ്ങളുടെ ഗ്യാപ്പില്‍ ആറ്‌ വര്‍ഷം വിജയകരമായി ഉപ്യോഗിച്ചു വരുന്ന ബര്‍മുഡകളും, മീന്‍ വലകളും (ബനിയന്‍സ്‌), അരിപ്പകളും (ജട്ടീസ്‌) എടുത്ത്‌,മാതൃഭൂമിയെ കക്ഷത്തിലാക്കി ചവിട്ടിമെതിച്ച്‌ ഒരാശാന്‍ മങ്കലശ്ശേരിയുടെ തിരുനട കയറി. പാലക്കാട്‌ സേത്തുക്കുളി!

സ്മശാനമൂകമായി, ഫോഗ്‌ ഒക്കെ ഇട്ട്‌, ശശിയുടെ ബാത്രൂം സോങ്ങുകളുടെ ലഹരിയില്‍ മന്ദം മന്ദം നീങ്ങിയിരുന്ന മങ്കലശ്ശേരി ഇപ്പൊ ഷാജഹാന്‍ ചക്രവര്‍ത്തിയുടെ വിദൂഷക സദസ്‌ പോലെയായി. ഫുള്‍ ബഹളം. സേത്തുക്കുളിയുടെ വിരോജിതമായ പരസ്ത്രീ ബന്ധങ്ങള്‍ (ഫ്രണ്ട്ഷിപ്പ്‌സ്‌), അതിന്റെ മിസ്റ്ററി, ഹിസ്റ്ററി, മാതൃഭൂമിയിലെ ഇന്നത്തെ വാര്‍ത്തകള്‍, നാളെ വരാന്‍ ചാന്‍സ്‌ ഉള്ള വാര്‍ത്തകള്‍, ഓഫീസിലെ രാഷ്ട്രീയം അങ്ങിനെ നീളും സേത്തുക്കൂളിയുടെ ഭാഷണങ്ങള്‍.

ഇങ്ങനെയൊക്കെയുള്ള സേത്തുക്കുളിയുടെ പ്രധാന വീക്ക്‌ പോയന്റാണ്‌ അവന്റെ മാതൃഭൂമി. അതായത്‌ പെരുപ്പിച്ച്‌ കാണിക്കുന്ന സ്വഭാവം ഇല്ലാത്ത മാതൃഭൂമി പത്രം. ദിനവും അത്‌ വായിക്കുന്നത്‌ കൊണ്ടാവും അവനും ഒന്നും അത്രക്ക്‌ പെരുപ്പിച്ച്‌ പറയാറില്ല. പാവം. മങ്കലശ്ശേരിയില്‍ വരുന്നതിനു മുന്‍പും എന്നും രാവിലെ ചായക്കൊപ്പം കടിക്കാന്‍ ഒരു മാതൃഭൂമിയെങ്കിലും കിട്ടിയില്ലെങ്കില്‍ പ്രക്രുതിയുടെ വിക്രുതികള്‍ ശുഷ്കാന്തി കാണിക്കാതെയാവുന്ന സ്ഥിതി.

രാവിലെ ആപ്പീസിലേക്കിറങ്ങുന്ന സേത്തുക്കുളി പത്രവും വാങ്ങി അതും വായിച്ചാണ്‌ രണ്ട്‌ കീമി അകലെയുള്ള ബസ്‌ സ്റ്റോപ്പിലേക്ക്‌ പോകുന്നത്‌. തലയെടുക്കാതെ, ഒന്നും നോക്കാതെ മുന്നോട്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌ എന്ന സ്റ്റെയിലില്‍ നടന്നു പോകുന്ന ഇവനെ കണ്ടിട്ട്‌ വഴിയേ പോകുന്ന പാല്‍, പത്രം ഏജന്റുമാര്‍, കാബുകള്‍, ഓട്ടോകള്‍ ട്രാന്‍സ്പോര്‍ട്ട്‌ ബസ്സുകള്‍ തുടങ്ങിയയവ ഒന്നുകില്‍ അകലെനിന്നേ വണ്ടി നിര്‍ത്തിയിടുകയോ, അല്ലെങ്കില്‍ മറുവശം ചേര്‍ന്ന് മെല്ലെ മെല്ലെ പോവുകയോ, അതുമല്ലെങ്കില്‍ വേറേ റൂട്ടിലൂടെ പോവുകയോ ചെയ്യുന്നുവെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌.

ബട്ട്‌ സ്റ്റില്‍, ഇതൊന്നും അറിയാതെ സേത്തുക്കുളി ഡെയിലി പത്രവും നിവര്‍ത്തിപ്പിടിച്ച്‌ ബി.ടി.എം - മഡിവാള റൂട്ടില്‍ "നടരാജ നട!" സെര്‍വീസ്‌ നടത്തിക്കൊണ്ടിരുന്നു.

അങ്ങിനെ ഡേയ്സ്‌ പോയി... അന്നൊരു തിങ്കളാഴ്ച്ചയായിരുന്നു. രാവിലെ ആറ്‌ മണിക്ക്‌ തന്നെ കുളിച്ച്‌ "അവള്‍ വരുവാളാ.." എന്ന പാട്ടും മൂളി സേത്തുക്കുളി ആപ്പീസിലേക്കിറങ്ങി. പോണ പോക്കില്‍ ഡബിള്‍ സ്റ്റ്രോങ്ങ്‌ ചായ, പ്ലസ്സ്‌ പെടക്കുന്ന ഒരു മാതൃഭൂമി പത്രം.

അവന്‍ അതിലെ തക്കെട്ടുകള്‍ അഴിച്ചെടുക്കാന്‍ തുടങ്ങി...

"ധോണി പിന്നെയും... "

"ആരാണീ ലാവ്ലിന്‍?"

"പാകിസ്ഥാനിലെ ബോംബുണ്ടകള്‍..." തുടങ്ങിയ തലക്കെട്ടുകള്‍ ഒരു താല്‍പര്യമില്ലായ്മയോടെ അവന്‍ വായിച്ചു...

പെട്ടെന്നാണവനത്‌ ശ്രദ്ധിച്ചത്‌...

"റിഫ്ലെക്സ്‌ ടെക്നോളജീസ്‌ അയ്യായിരം തൊഴിലാളികളെ പറഞ്ഞയക്കുന്നു..."

അവനത്‌ ഒന്നൂടെ വായിച്ചു... അതെ... തെറ്റിയില്ല. റിഫ്ലെക്സ്‌ തന്നെ. അവന്‌ മാസാമാസം നല്ലൊരു തുക ചുമ്മാ തന്നുകൊണ്ടിരിക്കുന്ന കമ്പനി. അവന്റെ അന്നം... അവന്റെ ബ്രഡ്‌ ആന്‍ഡ്‌ ബട്ടര്‍!

വാര്‍ത്തയുടെ ചൂട്‌ പേപ്പര്‍ വഴി അവന്റെ കയ്കളിലേക്കും, തുടര്‍ന്ന് ഞെരമ്പുകള്‍ വഴി മറ്റ്‌ പലേ ഭാഗങ്ങളിലേക്കും അരിച്ച്‌ കയറി (കയറിയിരിക്കണം. സ്കിന്‍ ബ്ലാക്ക്‌ ആയതിനാല്‍ നേരിട്ട്‌ കാണാന്‍ പറ്റില്ല).

ചോരത്തിളപ്പില്‍ അവന്റെ നടത്തത്തിനു വേഗം കൂടി. വീണ്ടും ഉയര്‍ത്തിപ്പിടിച്ച പത്രത്തിലേക്ക്‌ കഴുകന്റെ കണ്ണുകളോടെ അവന്‍ നോക്കി.... അകെലെന്നിന്നും അതിവേഗത്തില്‍ വന്നിരുന്ന ഒരു ഓട്ടോ സേത്തുക്കുളിയെ കണ്ടതും "റിസ്കെടുക്കണ്ടാ..." എന്നോര്‍ത്ത്‌ ബണ്ടി സൈഡാക്കി, ഒരു ചായക്കടയില്‍ കയറി ചായ പറഞ്ഞു.

സേത്തുക്കുളിയുടെ മുഖം ബ്ലാക്‌ ആന്‍ഡ്‌ വൈറ്റ്‌ ആയി! സഹാറ മരുഭൂമിയിലെ വരള്‍ച്ച അവന്റെ പൂമുഖത്തും, അവിടുത്തെ മരുപ്പച്ച അവന്റെ മനസിലും പ്രകടമായി...

താനിതുവരെ കേട്ടിട്ടുള്ളതും, കേള്‍ക്കാന്‍ ചാന്‍സ്‌ ഉള്ളതും, കേള്‍ക്കാനിടയില്ലാത്തതുമായ എല്ലാ ദൈവങ്ങളേയും നിമിഷനേരം കൊണ്ട്‌ അവന്‍ വിളിച്ചു...

മുന്നിലേക്ക്‌ ഉയര്‍ത്തിപ്പിടിച്ച മാത്രുഭൂമിയുമായി, ഒന്നൊന്നര വട്ടനെപ്പോലെ അവന്‍ അതിവേഗം ബഹുദൂരം നടന്നുകൊണ്ടിരുന്നതിനാല്‍, വശങ്ങളില്‍ വച്ചിരുന്ന മുന്നറിയുപ്പ്‌ ബോര്‍ഡുകള്‍ കാണാന്‍ അവന്‌ അവസരം ഉണ്ടായില്ല.

ജോലിയേക്കുറിച്ച്‌ അസാരം ഭയവിഹ്വലനായ സേത്തുക്കുളി നടന്നുപോകവേ ആകാശത്തേക്ക്‌ നോക്കി പറഞ്ഞു,

"എന്റെ ജോലി വെള്ളത്തിലാവുമോ ദൈവമേ...?"

അത്‌ പറഞ്ഞുതീര്‍ന്നതും ദൈവം അവനെ പാതാളത്തിലേക്ക്‌ വലിച്ചെടുക്കുന്ന പോലെ ഒരു ഫീലിംഗ്‌ അവനുണ്ടായി...

"ബ്ലും!"

ആകെ മൊത്തം ഇരുട്ട്‌!

തണുത്ത ചക്കപ്പുഴുക്കില്‍ വീണപോലെ എന്തോ ഒരു പ്രത്യേക ഫീലിംഗ്‌ വന്നപ്പോള്‍ താന്‍ വീണടിഞ്ഞിരിക്കുന്നത്‌ പാതാളമല്ല എന്ന സത്യം അവനുണ്ടായി.

സമയം ദയയില്ലാതെ ഓടിക്കൊണ്ടിരുന്നു... അവന്റെ ഓര്‍മ്മ സമയത്തിനൊപ്പം കറങ്ങാന്‍ പോയി.


................


ദേഹം മുഴുവന്‍ പടര്‍ന്നു പരന്നു കിടക്കുന്നത്‌ ശര്‍ക്കരപ്പായസമല്ല മറിച്ച്‌, ബി ടി എം - മാരുതി നഗര്‍ - മഡിവാള എന്നിങ്ങനെ പരന്നു കിടക്കുന്ന പ്രദേശങ്ങളിലെ സകലമാന വൃത്തികേടുകളും പലവഴികളില്‍ കൂടി ഒലിച്ചൊലിച്ച്‌ ഒന്നിച്ചെചേര്‍ന്നൊഴുക്കുന്ന തോട്ടിലെ കാലാപാനി ആയിരുന്നു എന്ന മനസിലാക്കാന്‍ അടഞ്ഞുപോയ മുക്കുകൊണ്ട്‌ മണപ്പിച്ചിട്ടും അവനായില്ല.

നേരത്തെ ചായ കുടിച്ചോണ്ട്‌ നിന്ന ഓട്ടോക്കാരന്‍ ഇവന്റെ ഈ "ഡൈവിംഗ്‌" കാണുകയും, ഓടി വന്ന് മോന്തക്ക്‌ വെള്ളം ചീറ്റിക്കുകയും ചെയ്തതിന്റെ ഫലമായി അല്‍പം മാത്രം തുറക്കാന്‍ പറ്റിയ വായ കൊണ്ട്‌ അവനാദ്യം പറഞ്ഞ വാക്ക്‌ "താങ്ക്സ്‌" എന്നും, ആദ്യം കണ്ട കാഴ്ച്ച തൊട്ടപ്പുറത്ത്‌ വച്ചിരിക്കുന്ന "പാലം പണി നടക്കുന്നു, ഇവിടെ തിരിച്ചു പോവുക" എന്ന ചുവന്ന നിറമുള്ള ബോര്‍ഡുമായിരുന്നു.

അവിടെ നിന്നും തല താഴ്തി തിരിച്ച്‌ മങ്കലശ്ശേരിയിലേക്ക്‌ നടക്കുമ്പോള്‍ അവനെന്തോ തപ്പുന്നുണ്ടായിരുന്നു. അതറിയാതെ ആ അഴുക്കുചാലില്‍ അവന്റെ മാതൃഭൂമി മുങ്ങിമരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

Thursday, February 5, 2009

Love in തിരോന്തൊരം!

കുറച്ച് നാളുകളായി പക്രു വെള്ളിയാഴ്ച വൈകീട്ടത്തെ തവരക്കരെ - മഡിവാള റോഡ് പോലെയാണ്. വളരെ മെല്ലെ, ഒഴുകി ഒഴുകിയാണ് ‍അവന്റെ ഒരോ ചെയ്തികളും. സ്ലോ മോഷനിലുള്ള പല്ല് തേപ്പ് മുതല്‍, പെഗ്ഗടിക്കുന്ന പോലെയുള്ള ചായകുടി തുടങി,

ഓഫീസിലേക്കുള്ള ഓട്ടം വരെ വളരെ മന്ദഗദിയിലാണ്.

തല എപ്പൊഴും താഴ്ത്തിയാണ് നടക്കുന്നത്. ആറടിയുള്ള ശശിയെ നോക്കാന്‍ മാത്രമാണവന്‍ തല പൊക്കി കണ്ടത്. വന്നയുടന്‍

കമ്പ്യൂട്ടറില്‍ പാക് മാനോ, മാരിയോ യോ കളിക്കാറുള്ള പക്രു ഇപ്പൊ നേരേ കിടക്കയില്‍ ചെന്ന് കിടന്ന് മോളിലെ പല്ലികള്‍ കാട്ടമിടുമോ ഇല്ലയോ എന്ന് നോക്കി കിടക്കും. ആകെ മൊത്തം തണുത്ത ചക്കയുപ്പേരി ചവച്ച അവസ്ഥ.

എന്തരായിരിക്കും കാരണം?

പക്രുവിന്റെ പിക്കപ് ആകെ നഷ്റ്റമായിരിക്കുന്നത് ആദ്യം കണ്ടു പിടിച്ചത് ശശിയാണ്. അതവന്‍ പക്രുവില്ലാത്ത ഒരീസം സഭയില്‍ അവതരിപ്പിച്ചു. എല്ലാവരും കുലങ്കുഷമായി ചര്‍ച്ച ചെയ്തു, ഒടുവില്‍ ഭക്ഷണം കഴിക്കാന്‍ സമയമായെന്ന് പുഷ്പന്‍ പറഞപ്പോള്‍ എല്ലാരും സ്റ്റാന്‍ഡ് വിട്ടു.

പക്ഷേ എല്ലര്‍ക്കും ഒന്നുറപ്പായിരുന്നു. പക്രുവിന് മാനസികമായി എന്തോ ചില പ്രശ്നങള്‍ ഉണ്ട്!

പക്ഷേ എതായിരിക്കും? ഒവര്‍ വര്‍ക്കിങ്? എയ്... നെവെര്‍! അങിനെയാണെങ്കി ദിവാരനെന്നേ ഊളമ്പാറയിലെ സെല്ലിലെ കമ്പികളെണ്ണി, നമള്‍ കൊണ്ടുപോയി കൊടുക്കുന്ന ശര്‍ക്കരയുപ്പേരിയും കഴിച്ചിരുന്നേനേ. അപ്പോ അതല്ല. പിന്നെ?

അവസാനം പക്രുവിന്റെ മനസ്സറിയാനും, ചോദിച്ച് മനസിലാക്കാനും ഉള്ള ജോലി എല്ലാരും കൂടി ശശിയെ ഏല്‍പ്പിച്ചു.

ആദ്യമായി ഒരു പണി കിട്ടിയതിന്റെ ത്രില്ലില്‍ ശശി അതേറ്റെടുത്തു.

----------------

മഞു പെയ്യുന്ന ആ വേനല്‍ക്കലത്തില്‍ പെയ്ത മഴയിലേക്ക് നോക്കി എന്തൊക്കെയോ അയവിറക്കി നിന്ന പക്രുവിന്റെ തോളില്‍ ഒരു കയ് വന്നു പതിച്ചു.

പക്രു നോക്കിയപ്പോള്‍ കണ്ടത് ശശിയെ ആയിരുന്നു. ചുട്ടി കുത്താന്‍ വീര്‍പ്പിച്ചു പിടിച്ച പോലുള്ള കവിളുകള്‍ ഇളക്കി, വലിച്ചാലും നീളാത്ത ചുണ്ടുകള്‍ വലിച്ച് വെച്ച് ശശി ചിരിച്ചു... എന്നിട്ട് ചോദിച്ചു....

“ഡാ... എന്താ നിനക്ക് പറ്റിയത്? നീ എന്താണിങനെ ബാത് ടബ്ബില്‍ വീണ വൈറ്റ് ലഗൂണ്‍ കോഴിക്കുഞിനെപ്പോലിരിക്കുന്നത്? നിനക്കിന്നൊരു കല്യാണത്തിനു പോകണമെന്ന് പറഞിട്ട്? പോകുന്നില്ലേ?”

“പോണം. അല്പം കഴിട്ട് ഇറങണം.” പക്രു പറഞു.

“നിന്റെ ഫ്രണ്ടിന്റെ കല്യാണമല്ലെ... എന്താ അവളുടെ പേര്? കൂടെ പഠിച്ചതാ?”

പക്ഷേ പക്രു അപ്പൊ കല്യാണത്തിനെ പറ്റിയും ഒന്നുമായിരുന്നില്ല അലോജിച്ചുകൊണ്ടിരുന്നത് എന്ന് അവന്റെ നിശബ്ദതയില്‍ നിന്നും ശശിക്ക് മനസിലായി. മറ്റെന്തോ ഉണ്ട്.

“ഡാ, നിനക്കെന്നോട് പറയാം, നിനക്കെന്ത് പ്രശ്നങള്‍ ഉണ്ടെങ്കിലും. കേള്‍ക്കാന്‍ ചെലവൊന്നുമില്ലല്ലോ... പറ. നിന്ന ആരെകിലും വഞ്ചിച്ചൊ?“

പെട്ടന്ന് ശശി ഒര്ട്ടും പ്രതീക്ഷിക്കാതെ പക്രു കരഞു.... പൂരത്തിന് വാങാന്‍ കിട്ടുന്ന ഒരു തലക്കല്‍ പീപ്പി പിടിപ്പിച്ച ബലൂണ്‍, കാറ്റഴിച്ച് വിടുമ്പോഴുണ്ടാകുന്ന സൌണ്ടില്‍ പക്രു ഞീളി. അവന്‍ ശശിയുടെ തോളിലേക്ക് ചാഞു... അവന്റെ മൂക്കില്‍ നിന്നും കണ്ണില്‍ നിന്നും വന്ന വെള്ളം ശശിയുടെ മുഷിഞ ടി ഷര്‍ട്ടിനെ പരിശുദ്ധമാക്കി...

“എന്താ ടാ... എന്താ പ്രശ്നം?” ശശി ആരാഞു.

“ഒന്നുമില്ലെടാ... എന്നെ എന്റെ ബാല്യകാല ഓര്‍മ്മകള്‍ വല്ലാതെ ഹണ്ട് ചെയ്യുന്നു...“

“എന്ന് വെച്ചാ? കാര്യം പറ...”

“ഡ.. നിനക്കറിയോ... പന്റെനിക്കും ഒരു പ്രണയമുണ്ടായിരുന്നു... 24x7 പൂത്തു നിന്ന ഒരു പ്രണയം...”

“ഓ... എന്നിട്ടത് കലങിയോ? ഇതോര്‍ത്താണോ നീ ഇങനെ സെന്റി ആയത്? ഈ പ്രേമം എന്നു വെച്ചാ ഇത്രക്ക് പുലിവാലാണോ. ഹൊ ഭാഗ്യം. ഞാനാരെയും പ്രേമിക്കാത്തത്.” ശശി പറഞു.

“നിനക്കറിയില്ല... പരിശുദ്ധമായ പ്രണത്തിന്റെ സുഘം. അത് കാച്ചിയ പാലില്‍ ഓട്ട്സ് ഇട്ട് കഴിക്കുന്ന പോലെ, ലഡുവും, ചൊക്ലേറ്റും കൂട്ടിക്കുഴച്ച കഴിക്കുന്ന പോലെ സുഘമുള്ളതാണ്. ആരാലും ഇതു വരെ പ്രേമിക്കപ്പെടാത്ത, ആരോടും പ്രേമം തോന്നാത്ത നിന്നെപ്പോലുള്ള പൈലുകള്‍ക്കതൊന്നും മനസിലാവില്ല!”

“ഓ.. പിന്നെ... എന്തായാലും നീ നിന്റെ പ്രേമ കഥ ഒന്ന് പറ... കേള്‍ക്കട്ടെ....”

പക്രു അവന്റെ ബാല്യകാല പ്രണയ കഥ പറയാന്‍ തയ്യാറെടുത്തു. കയ്കള്‍ കയ്‌വരിയില്‍ പിടിച്ച്, ചിന്താ നിമഗ്ദനായി ആകാശത്തെക്ക് നോക്കി അവനാ കഥ പറ്ഞു....

--------------------

വിദ്യ. ലദയിരുന്നു അവളുടെ നാമം. പക്രു അവളെ വിഡൂ... വിഡൂ... എന്ന് വിളിച്ചു പോന്നു.

ത്രോന്തോരത്തെ അവന്റെ വീട്ടിനടുത്തുള്ള വിഷ്ണു ക്ഷേത്രത്തിലെ അമ്പല മണി ആഞടിക്കുമ്പോഴാണ് അവനാദ്യമായി അവളെ കണ്റ്റത്...

മണിനാദത്തിന്റെ കൂര്‍ത്ത ശബ്ദം അവള്‍ക്കസഹനീയമായിരുന്നു. അവള്‍ രണ്ട് കാതുകളും പൊത്തിപ്പിടിച്ചിരുന്നു. കണ്ണുകള്‍ അവള്‍ മുറിക്കിയടച്ചിരുന്നു. എന്നിട്ടും അവളുടെ മുഖത്തെ സൌദര്യം പക്രുവിന്റെ മനസ്സില്‍ ക്യാബറെ ന്രിത്തമാടി. അവള്‍ക്ക് വേണ്ടി അവന്‍ മണിയടിക്കുന്നത് മ്യുട്ടാക്കി... ആ നിശബ്ദതയില്‍ നാലര ആടി പൊക്കമുള്ള വഴുതങാ പോലത്തെ പക്രുവിന്റെ ശരീരത്തിനുള്ളിലെ കോവയ്ക്കാ പോലത്തെ കുച്ച് ഹ്രിദയം പടാ പടാ ന്നടിക്കുന്നത് എല്ലാവരും കേട്ടു.

പക്ഷേ ആ പട പട ശബ്ദത്തിലെ പ്രണയത്തിന്റെ “സംഗതികള്‍” അവള്‍ക്ക് മാത്രമേ മനസ്സിലായുള്ളൂ. അന്ന നട വച്ച് മാള വഴി അവള്‍ അവന്റെയടുത്തെക്ക് വന്നു... എന്നിട്ട് പറഞു...

“കൊച്ചേട്ടാ... തങ്ക്സ്...”

“അയ്യോ... എന്റെ പേര്‍് കൊച്ചേട്ടന്‍ ന്നല്ല... പക്രൂ... ന്നാണ്”

“അല്ലാ, കാണാന്‍ കൊച്ചായ ചേട്ടനല്ലേ... അതോണ്ടാ അങിനെ വിളിച്ചേ... ഹി ഹി...”

അവളുടെ ചിരിയില്‍ അവന്‍ മയങി. പ്രിയദര്‍ശ്നന്‍ ചേട്ടനേയും, ഭരതന്‍ സാറിനേയും പത്തിരുപത് ആര്‍ട്ടിസ്റ്റുകളേയും സെക്കന്റുകള്‍ കൊണ്ട് വലിയൊരു സെറ്റിട്ട് അവിടെയെത്തിച്ചു... എന്നിട്ട് ബാഗ്രൌണ്ടില്‍ പ്രണയാര്‍ദ്രമായ ഒരു ഗാനാം പ്ലേ ചെയ്തു... ഇടക്കിടക്ക് മുത്തുമാലയൈല്‍നിന്നും മുത്തുമണികള്‍ വരിവരിയായി പാറക്കെട്ടുകളിലൂടെ ചിതറിത്തെറിച്ചു...

“ണിം... ണിം....!”

റൊമാന്റിക് സീനില്‍ മണി മുഴക്കം കേട്ട പക്രു കണ്ണു തുറന്നപ്പോള്‍ കണ്ടത് അമ്പല നടയില്‍ അരോ മണിയടിക്കുന്നതാണ്. അവളെ കാണാനില്ല. അവളുടെ പേരും, നാളും, മൊബൈല്‍ നമ്പറും, ഇ മെയില്‍ ഐ ഡിയും വാങാനാവാതെ പോയതില്‍ അവന്‍ ഖേദിച്ചു.

പക്ഷേ അവന്റെ മണിയടികള്‍ വെറുതേയായില്ല. പിന്നെയും അവളെ ആ അമ്പല നടയില്‍ വെച്ചവന്‍ കണ്ടു...

“കണ്ണും കണ്ണും.... കഥകള്‍ കൈമാറും അനുരാഗമോ...” (ബാഗ്രൌണ്ട് മ്യൂസിക്)

അവര്‍ പരിചയപ്പെട്ടു... പിന്നെയും പരിചയപ്പെട്ടു... ഒരുപാട് പരിചയപ്പെട്ടു....

അവനവള്‍ക്ക് സ്വസ്ഥമായിരുന്ന് സംസാരിക്കാന്‍ സിനിമാ തീയേറ്ററും, പാടത്തെ കനാന്‍ പാലത്തിന്റെ താഴെയും ഒക്കെ ഓപ്ഷന്‍സ് കൊടുത്തു. അവളതിനൊന്നും കൂട്ടാക്കിയില്ല. അങിനെ അമ്പലമുറ്റത്തു നിന്നും അവര്‍ വഴിയിലെ ബസ് സ്റ്റോപീലേക്ക് മീറ്റിങ് പ്ലേസ് മാറ്റി. അവരുടെ പ്രണയത്തിന് എന്നും അഞ്ച് പ്രൈവറ്റ് ബസ്സും, ഒരു കെ.എസ്.ആര്‍.ടി ബസ്സും സാക്ഷികളായി.

നമ്മള്‍ കെട്ടുമ്പൊള്‍ അവരെക്കൊണ്ട് സാക്ഷിക്കോളത്തില്‍ ഒപ്പിടിക്കാമെന്ന് അവന്‍ പറഞു.

അവള്‍ അവനോട് കൊഞ്ചി... പക്രു വലുതാവുമ്പോള്‍ ഒരു ഡൊക്ട്ടറാവണമെന്നാണ് അവളുടെ ആഗ്രഹം ത്രെ. ഡോക്ട്ടറുടെ ഭാര്യയാവാനാണവള്‍ക്കിഷ്ടം ത്രെ.. പക്രു ഫാവിയില്‍ ഒരു ബല്യേ ഡോക്ട്ടറാവുമെന്നവള്‍ക്ക് വാക്കു കൊടുത്തു.

അവനവളുമായി കത്തിടപാടുകള്‍ നടത്തി. അവള്‍ തിരിച്ചും നടത്തി. അവളുടെ കത്തിലെ ഒരോ കുത്തും കോമയും അവന്‍ മനസ്സിലേറ്റി വെച്ചു. അവള്‍ തെറ്റിയെഴുതിയ വാക്കുകളും, ഗ്രാമറും അവന്‍ തെറ്റാതെ വായിച്ചു പഠിച്ചു. പതിയെ ആ പ്രേമം വളര്‍ന്നു... ബസ്സ് സ്റ്റോപ്പ് ഓലപ്പുരയില്‍ നിന്ന് സിമന്റ് പുരയിലേക്ക് മാറി. അതിനുള്ളിലെ സിമന്റ് കസേരയില്‍ അപ്പൊഴും അവര്‍ ഇരുന്ന് സല്ലപിച്ചു...

അങിനെ ആ പ്രണയത്തിന്‍് സാക്ഷികളായി ഏഴ് പ്രൈവറ്റ് ബസ്സുകള്‍ അവര്‍ക്ക് മുന്നിലൂടെ ചീറിപ്പാഞു. കാലപ്പഴക്കത്താല്‍ കെ.എസ്.ആര്‍.ടി ബസ്സ് ഓട്ടം നിര്ത്തിയിരുന്നു. അവന്റെ വലത്തെ കയ് അവളുടെ ഇടത്തെ കൈയ്യിനു മുകളില്‍ വെച്ചു കൊണ്ട്, ആ സുഖത്തില്‍ ലയിച്ചു കൊണ്ട് ആ എഴു ബസ്സിലെ യാത്രക്കരെയും, കിളികളേയും, ഡ്രൈവര്‍മാരെയും നോക്കി അവര്‍ ഇരുന്നു...

ബസ്സിന്റെ ജനാലക്കമ്പികള്‍ക്കിടയിലൂടെ തങളെ നോക്കി പല്ലിളിക്കുന്ന വയസ്സമ്മാരുറ്റെയും, അസൂയപ്പെടുന്ന പെണ്‍പിള്ളേരുടെയും, കമന്റടിക്കുന്ന ചെക്കമ്മാരുടെയും മുഖങള്‍ അവര്‍ ഉത്സാഹത്തോടെ നോക്കുന്നതിനിടയില്‍ ഒരു മുഖം മാത്രം എവിടെയോ കണ്ടിട്ടുള്ള പോലെ അവള്‍ക്ക് തോന്നി.

അവള്‍ തലപുകഞാലോചിച്ചു... എവിടെയാണീ മുഖം ഞാന്‍ കണ്ടിട്ടുള്ളത്... ഈ ചുളിച്ചു പിടിച്ച മുഖം?

അധികം അലോജിക്കേണ്ടി വന്നില്ല, ആ മുഖം ബസ്സിറങി വന്നത് നേരേ അവളുടെ അടുത്തേക്കായിരുന്നു...

തെക്കേക്കുഴി ശ്രീധരന്‍! അവളുടെ ഡാഡി കം സ്പോണ്‍സര്‍!

പിന്നെയവിടെ നടന്നതൊന്നും യുദ്ധകാലാടിസ്ഥനത്തില്‍ രക്ഷപ്പെടാനുള്ള ധ്രിതിയില്‍ ഓര്‍ക്കാന്‍ പക്രുവിനായില്ല.

---------------

“നിനക്കറിയോ ഡാ ശശി, അന്നവിടെ കഴിഞു, ഒരു പരിശുദ്ധ പ്രണയത്തിന്റെ കഥ. അവളെ എനിക്കെന്നെന്നേക്കുമായി നഷട്മായി....” അന്നയാള്‍ കയ്യില്‍ കിട്ടിയ തെങിന്‍ പട്ട വെച്ച് തന്റെ മൂട്ടില്‍ പൂശിയ പെടകള്‍ തന്ന തഴമ്പ് തടവിക്കൊണ്ട്‌ പക്രു പറഞു.

ഇത്രയും കേട്ടുകൊണ്ടിരുന്ന ശശി ചൂടു ബോണ്ട വായിലിട്ട പോലെ അന്ദ്ധാളിച്ച് അവനെ നോക്കി നിന്നു.

“അപ്പൊ ഇതാണോ ഡാ ഈ പെണ്ണും ചാരി നിന്നവന്‍ തല്ലും കൊണ്ടു പോയി... എന്നു പറയുന്നത്?” ശശിയുടെ സംശയം.

അതിനുത്തരം പറയാതെ കണ്ണ്‌ തുടച്ച് കൊണ്ട് പക്രു കല്യാണത്തിന് പങ്കെടുക്കാന്‍ പോയി. കഥ മുഴുവനും കേട്ട ക്ഷീണത്തില്‍ ശശി വേഗം പോയി സണ്‍ ടി.വി വെച്ച് കാലും ആട്ടി ഇരുന്നു.

പെട്ടെന്നാണവന്‍ അവിടെയിരിക്കുന്ന കല്യാണ ക്ഷണക്കത്ത്‌ കണ്ടത്.

അത് പക്രു ഇപ്പൊ പോയിരിക്കുന്ന കല്യാണത്തിന്റെ ക്ഷണമാണെന്ന് ശശിക്ക് മനസ്സിലായി. അവനത് വായിച്ചു...

മിസ്.വിദ്യ, ഡോട്ടര്‍ ഓഫ് തെക്കേക്കുഴി ശ്രീധരന്‍ വെഡ്സ് ഡോ: സുശീല്‍, സണ്‍ ഓഫ് വടക്കേക്കുന്ന് ഗോപാലന്‍“