Tuesday, January 8, 2008

മകലശ്ശേരി ചരിതം അദ്ധ്യായം 3.4

(മകലശ്ശേരി ചരിതം അദ്ധ്യായം 3.4)

മദ്ധ്യ തിരൂറംകൂര്‍ മുണ്ടിനീര്‍ തിരുനാള്‍ ശശി മഹാരാജന്‍! -ഭാഗം 4.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ആ പുഴുവെടുത്ത പല്ലുകള്‍ കണ്ട പക്രുവാചാര്യന്റെ മനസ്സ്‌ കോപത്താല്‍ ആളിക്കത്തി. തന്റെ പ്രിയ പത്നിയെ ചൂണ്ടയിടുന്നത്‌ പ്രധാന മന്ത്രി തന്നെയാണെന്ന് പക്രു മനസ്സിലാക്കി. കോപം പതുക്കെ പ്രതികാരത്തിലേക്ക്‌ വഴിമാറി.ആ വഴിമാറല്‍ പക്രുവിന്റെ മുഘത്ത്‌ തെളിഞ്ഞു വന്നു. ക്യാമറ ക്ലോസ്‌ അപ്‌...


അവനെ എങ്ങിനെയും കൊന്നേ അല്ല, വധിച്ചേ മതിയാവൂ എന്ന് പക്രു ഓര്‍ത്തു. അതിനായി പലവഴികളും അലോജിച്ചു. ഒളിഞ്ഞു നിന്ന് കല്ലെറിഞ്ഞാലോ, എടകാലീട്ട്‌ വീഴ്ത്തി തലക്കടിച്ചാലോ, നീര്‍ക്കോലി പാമ്പിനെ കൊണ്ട്‌ കടിപ്പിച്ച്‌ പട്ടിണിക്കിട്ട്‌ കൊന്നാലോ.. അങ്ങനെ ഒരുപാട്‌ വഴികള്‍.

അപ്പൊഴാണ്‌ രാജഭടന്‍ രാജദൂതുമായി രാജപുരോഹിതന്‍ പക്രുവിന്റെ അടുത്തെത്തിയത്‌. കത്തിലെ ഉള്ളടക്കം ഇതായിരുന്നു..

"അചാര്യാ... രാജ്യം കോഴിയങ്കാട്ട്‌ ദേശവുമയി യുദ്ധത്തിനു തയ്യാറെടുക്കുകയാണ്‌. അതുകൊണ്ട്‌ തന്നെ ഇവിടുത്തെ കാര്യങ്ങള്‍, പ്രത്യേകിച്ച്‌ രാജ്നിയുടെയും, കുമാരിയുടെയും, നമ്മുടെ അതിഥിയായ പുഷ്പന്റേയും കാര്യങ്ങള്‍ അചാര്യന്‍ തന്നെ നോക്കേണ്ടതുണ്ട്‌. ഉടന്‍ തന്നെ കൊട്ടാരത്തില്‍ എത്തി പേപേഴ്സ്‌ ഒപ്പിട്ട്‌ വാങ്ങിക്കോളൂ..."

മര്‍ക്കട ബുദ്ധിയായ പക്രുവിന്‌ അപ്പൊഴാണ്‌ ഒരു ഐഡിയ വന്നത്‌. യുദ്ധത്തിന്‌ എന്തായാലും പ്രധാനമന്ത്രിയും പോകും. ഞാനും യുദ്ധക്കളത്തില്‍ പോയാല്‍, ആരും അറിയാതെ ആ ചെറ്റയുടെ തല കൊയ്യാം. യുദ്ധത്തില്‍ അവന്റെ കഥ കഴിഞ്ഞു എന്ന് എല്ലാരും കരുതും. ഹ ഹ ഹാ.... പക്രു ഉള്ളില്‍ ചിരിച്ചു.

ആ ചിരി കേട്ടിട്ടെന്ന പോലെ അവിടെ നിന്നും മറ്റൊരു ശബ്ധം പക്രു കേട്ടു. പക്രു തിരിഞ്ഞു നോക്കി. ഒരു തൂ മന്ദഹാസവുമായി അവള്‍.. പത്മിനി.... പക്രുവിന്റെ ഉള്ളിലെ പകയുടെ തീ പ്രണയത്തിന്റെ ഫയര്‍ ഫോര്‍സ്‌ വന്ന് കെടുത്തിക്കളഞ്ഞു.


"ഓഹ്‌.. പപ്പൂ.. നീ ഇവിടെ? എന്നെ കാണാന്‍ വന്നതാവും..?" പക്രു ചോദിച്ചു.

"ഉം.. അതേ. എല്ലാരും യുദ്ധക്കളത്തിലേക്ക്‌ പോകാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആണ്‌. അങ്ങും പോകുന്നുണ്ടോ എന്ന ആശങ്ക മാറ്റാന്‍ ഒന്ന് വന്ന് നോക്കിയതാ." ലവള്‍ മൊഴിഞ്ഞു.

അതുകേട്ടപ്പോള്‍ എവിടെ നിന്നോ ഒരു ധൈര്യം വന്ന പക്രു തന്റെ ഉരുണ്ട നെഞ്ച്‌ ഒന്ന് വീര്‍പ്പിച്ച്‌ പിടിച്ച്‌ പരഞ്ഞു..


"അതേ പ്രിയേ... എന്റെ രജ്യത്തിന്റെ സുരക്ഷയാണ്‌ എന്റെ ജീവനേക്കാളും എനിക്ക്‌ വിലപ്പെട്ടത്‌. എനിക്ക്‌ പോയെ മതിയാവൂ... "

"അയ്യോ.. അരുതേ... അങ്ങു പോകരുതേ... ഞാന്‍ നമ്മളെക്കുറിച്ച്‌ ഒരുപാട്‌ സ്വപ്നങ്ങള്‍ നെയ്തു. അങ്ങേക്കെന്തെങ്കിലും സംഭവിച്ചാല്‍... " പത്മിനി പറഞ്ഞു.

"ഹ ഹ ഹ... പ്രിയേ... നിന്റെ അഗാധമായ പ്രണയവും, അതിന്റെ ആഴവും, പരപ്പും എനിക്ക്‌ മനസ്സിലാകുന്നു. പക്ഷേ എനിക്ക്‌ പോയേ മതിയാവൂ. എന്നെ പിരിയാന്‍ ഉള്ള വിഷമം കൊണ്ടാണ്‌ നീ ഇങ്ങനെ പറയുന്നത്‌. അല്ലേ...?" പക്രു ചോദിച്ചു.

"അയ്യോ അതുകൊണ്ടല്ല. അങ്ങേക്ക്‌ വാളും ചുരികയും മര്യാദക്ക്‌ ഒന്ന് എടുത്തു പൊക്കാന്‍ കൂടി ഉള്ള ആരോഗ്യം ഇല്ലാ എന്നെനിക്കറിയാം. പാത്രവുമല്ല, അങ്ങേക്ക്‌ ഒരു അഭ്യാസമുറകളും അറിയില്ലാ എന്നും മഹാരാജന്‍ പറയുന്നത്‌ കേട്ടു. അതുകൊണ്ട്‌ പറഞ്ഞതാ. " അവള്‍ ചെറിയൊരു ചിരിയോടെ മൊഴിഞ്ഞു.

പക്രുവിന്റെ മുഖത്ത്‌ നാണവും മാനവും കൂടി സാറ്റ്‌ കളിച്ചു. അതു മനസ്സിലാക്കിയ പത്മിനി ഇങ്ങനെ പറഞ്ഞു.

"വിഷമിക്കേണ്ട. ഞാന്‍ ഒരു വഴി കണ്ടിട്ടുണ്ട്‌. എന്റെ ഭര്‍ത്താവിനെ അറിയാലോ.. ശ്രീ പുഷ്പന്‍. വാളിന്റെ ഉറ കാലിയായി കാണാന്‍ ഇഷ്ടമല്ലാത്തത്‌ കൊണ്ട്‌ മാത്രം ഒരു വാളും കൊണ്ട്‌ നടക്കുന്ന മനുഷ്യന്‍. പക്ഷേ ഞാന്‍ ഇതുവരെ കണ്ടതില്‍ വച്ച്‌ ഏറ്റവും മൂര്‍ച്ചയുള്ള വാളാണ്‌ അദ്ധേഹത്തിന്റെ കയ്യില്‍ ഉള്ളത്‌. ഞാന്‍ ഇപ്പൊള്‍ തന്നെ അത്‌ കൊണ്ടു വന്നു തരാം. അതുമായി യുദ്ധക്കളത്തിലേക്ക്‌ പോകൂ. ആര്‍ക്കും അങ്ങയേ തോല്‍പ്പിക്കാനാവില്ല. ഉറപ്പ്‌."

ഇന്നലെ കണ്ട ഈ സുന്ദരി തനിക്ക്‌ വേണ്ടി ഇത്രയും സഹായം ചെയ്യുന്നത്‌ കണ്ടപ്പോള്‍ പക്രുവിന്റെ ശരീരത്തിലെ ഓരോ രോമകൂപങ്ങളും എണിറ്റു നിന്നു... വാളെടുക്കാന്‍ ഓടിപ്പോകുന്ന പത്മിനിയേയും നോക്കി പക്രു നിന്നു.

രാജാവിന്റെ പള്ളിയറ. വികാര വിഷണ്ണനായി രാജ്നിയുടെ അടുത്ത്‌ ഇരിക്കുന്ന ശശി രാജന്‍. അവിടേക്ക്‌ ഓടി വരുന്ന രാജ കുമാരി മോണിക്ക.


"അച്ഛാ.. ന്നെ വിളിച്ചോ അച്ചാ?" കുമാരി ചോദിച്ചു.

"ഉവ്വ്‌. നീ എവിടെയായിരുന്നു മകളേ? " രാജന്‍.

"ഞാന്‍ പുഷ്പേട്ടനുമായി സല്ലപിക്കുകയായിരുന്നു അച്ഛാ. എന്ത്‌ രസാ ന്നറിയോ പുഷ്പേട്ടനോട്‌ സംസരിച്ചിരിക്കാന്‍... " കുമാരി പറഞ്ഞു.

"ഭ! ഇവിടെ എന്റെ വാലിന്‌ തീ പിടിച്ചിരിക്ക്യാ. അപ്പൊഴാണവള്‍ടെ ഒരു.... " രാജന്‍ കൊപിച്ചുകൊണ്ട്‌ പറഞ്ഞു.

അതുകേട്ട്‌ മുഘം വാടിയ കുമാരിയെ നോക്കി രാജന്‍ പറഞ്ഞു...

"പോട്ടെ. സാരമില്ല. ഞാന്‍ യുദ്ധക്കളത്തിലേക്ക്‌ പോകുന്നു, തിരിച്ചു വരുമോ എന്ന് പറയാന്‍ പറ്റില്ല. ഞാന്‍ നിന്റെ അമ്മയെ എല്ലാം എല്‍പ്പിച്ചിട്ടുണ്ട്‌. സൂക്ഷിച്ച്‌ ഇരിക്കണം. സഹായത്തിന്‌ പുഷ്പനും, പക്രുവാചാര്യനും ഒക്കെ ഉണ്ടാവും. "

"ശരി അച്ഛാ... " കുമാരി പറഞ്ഞു.

അത്‌ ശ്രദ്ധിക്കാതെ രാജന്‍ എണീറ്റു. തഴേക്ക്‌ നോക്കി യുദ്ധത്തിനേ കുറിച്ച്‌ ഓര്‍ത്ത്‌ ഭയം കൊണ്ട്‌ നടന്നു. പെട്ടെന്ന് പിന്നില്‍ നിന്നും രാജ്നി വിളിച്ചുപറഞ്ഞു...

"അതേയ്‌... ഇന്നെങ്കിലും ആ ലീ കൂപ്പറിന്റെ പാദുഗം ഇട്ട്‌ പോകൂ.. ഇനി ഇടാന്‍ പറ്റിയില്ലെങ്കിലോ..."

അതുകേട്ട്‌ സങ്കടം വന്ന രാജന്‍ തന്റെ ലീ കൂപ്പര്‍ പാദുഗങ്ങള്‍ കാലില്‍ അണിഞ്ഞു.. ആദ്യമായി... ചിലപ്പോള്‍ അവസാനമായും.

ആ സമയം രണ്ടിടങ്ങളിലായി രണ്ട്‌ പേര്‍ യുദ്ധത്തിനായി ഒരുങ്ങുകയായിരുന്നു. പ്രധാന മന്ത്രിയും, പക്രുവാചാര്യനും.തന്റെ കാമുകി പത്മിനി തനിക്കേകിയ വാളും, പരിചയും എടുത്ത്‌ കൊണ്ട്‌ തന്റെ പ്രിയ പത്നിയെ നോക്കി പക്രു പറഞ്ഞു,

"എന്നാല്‍ ഞാന്‍ ഇറങ്ങുന്നു. ഇത്തവണ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ഒട്ടും ആശങ്കകളില്ല. നിനക്കിന്നു മുതല്‍ ആരേയും ഭയക്കാതെ കഴിയാം. എല്ലാത്തിനും ഇന്ന് അവസാനം ആകും. പിന്നെയ്‌, എന്റെ പണപ്പെട്ടിയുടെയും ആഭരണപ്പെട്ടിയുടെയും താക്കോല്‍ സൂക്ഷിച്ച്‌ വെക്കണം. കേട്ടോ. എങ്കില്‍ ഭാഗ്യമുണ്ടെങ്കില്‍ തിരിച്ചുവന്നിട്ട്‌ കാണാം."


പക്രു നടന്നു... ശത്രുരാജ്യത്തേക്കാളും, സ്വന്തം ശത്രുവിനെ കൊല്ലാന്‍ ഉള്ള വാശിയുമായി...

No comments: