Tuesday, May 19, 2009

എന്തുകൊണ്ട്.. എന്തുകൊണ്ട്... എന്തുകൊണ്ട്?

കാലങളായി മങ്കലശ്ശേരിക്കാര്‍ക്ക് ഉള്ള സംശയങളാണ്‍് താഴെ കൊടുക്കുന്നത്. പല സ്ഥലങളില്‍നിന്നും, പല മനുഷ്യരില്‍ നിന്നും ഇടക്കിടക്ക് അനുഭവപ്പെടാറുള്ള പ്രതികരണങള്‍... അതിന്റെ മൂലകാരണം എന്താണെന്ന് ഇന്നും മനസിലായിട്ടില്ല... ഇതെല്ലവര്‍ക്കും ഉണ്ടാവുന്ന അനുഭവങളാണോ? ആയിരിക്കണം....

ആ ചോദ്യങള്‍ ഒന്നുകൂടെ എല്ലാവര്‍ക്കും വേണ്ടി ആവര്‍ത്തിക്കുന്നു...

എന്തുകൊണ്ട്.. എന്തുകൊണ്ട്... എന്തുകൊണ്ട്?

തിരക്കുള്ള ബസ്സിലോ, റെയില്‍‌വേ സ്റ്റേഷനിലോ ശശിയേ കാണുന്നവര്‍ ഉടനേ എണീറ്റ് അവനിരിക്കാന്‍ സ്ഥലം കൊടുക്കുന്നതെന്തുകൊണ്ട്? ഇരിക്കാന്‍ അവനെ സഹായിക്കുന്നതെന്തുകൊണ്ട്? ഐസ് ക്രീം തിന്നുമ്പോള്‍ വിയര്‍ക്കുന്നതെന്തു കൊണ്ട്?

പക്രു വഴിയിലൂടെ നടന്ന് പോകുമ്പോള്‍, പാര്‍ക്കില്‍ ഓടാന്‍ പോകുമ്പോള്‍ ഒക്കെ, അവിടെയുള്ള കൊച്ചു കുട്ടികള്‍ അവനേയും കളിക്കാന്‍ വിളിക്കുന്നതെന്തു കൊണ്ട്? അവന്റെ മുക്കിന്റെ അറ്റം, തലയുടെ പിന്‍ഭാഗം എന്നീ സ്ഥലങളില്‍ ഞോണ്ടിയാല്‍ അവന്‍ നിന്ന നില്‍പ്പില്‍ ചാടുന്നതെന്തുകൊണ്ട്? എല്ലാ പതിനഞ്ച് മിനിട്ടിലും അവന്‍ ടെന്‍ഷനാകുന്നതെന്തുകൊണ്ട്?

ദിവാരനെ ആദ്യമായി കാണുന്നവര്‍ പൊട്ടിച്ചിരിക്കുന്നതെന്തുകൊണ്ട്? അവന്‍ കൂളിങ് ഗ്ലാസ് വെച്ചാല്‍ തലതല്ലി ചിരിക്കുന്നതെന്തുകൊണ്ട്? തലയില്‍ മെഹന്ദി ആണെന്ന് കരുതി ചാണകം തേച്ചതെന്തുകൊണ്ട്?

സേത്തുവിന്റെ അടുത്ത് വരുന്നവര്‍ മൂക്ക് പൊത്തി, വന്നതിനേക്കാള്‍ സ്പീഡില്‍ നീങി നില്‍ക്കുന്നതെന്തുകൊണ്ട്? അവന്റെ കമ്പനിയിലെ പരസ്യങള്‍ ആദ്യം അവനോട് മാത്രമായി പറയുന്നതെന്തുകൊണ്ട്? ഇരിക്കുമ്പൊഴും, കിടക്കുമ്പൊഴും അവന്റെ കാലുകള്‍ പരക്കം പായുന്നതെന്തുകൊണ്ട്? കല്യാണാലോചന വന്ന തടിച്ചി പെണ്ണിനെ അവനിഷ്ടമായിട്ടും, അവനെ കണ്ട അവള്‍ “ദൈവേ... നിക്ക് വേണ്ടാ...” എന്ന് പറഞതെന്തുകൊണ്ട്?

കോമളനോട് അദ്ദ്യമായി സംസാരിക്കുന്ന ഒരാള്‍ ആദ്യ അഞ്ച് മിനിട്ട് കഴിഞാല്‍ തല ചൊറിയുന്നതെന്തുകൊണ്ട്? തല്ലാന്‍ ‍ഓങുന്നതെന്തുകൊണ്ട്? കോമളന്റെ കയ്യില്‍ നിന്നും കാശ് കടം വാങാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നതെന്തുകൊണ്ട്? കൊമളന് പെണ്ണ് കിട്ടാത്തതെന്തുകൊണ്ട്?

ആന്റപ്പനോട് അറിയാതെ സംസാരിച്ചുപോയ ഒരാള്‍ “വടി കൊടുത്ത് അടി വാങിയ” പോലെ
ആവുന്നതെന്തുകൊണ്ട്? തിരിച്ചു പോകാന്‍ ആക്രാന്തം കാണിക്കുന്നതെന്തുകൊണ്ട്? അവന്റെ മണ്‍-കലത്തിന് ജലദോഷം വന്ന പോലത്തെ ശബ്ദം, ചിലര്‍ ഗ്രീസ് ഒഴിച്ച് ഇല്ലാതാക്കാന്‍ ഉപദേശിക്കുന്നതെന്തുകൊണ്ട്? അവന്‍ ഇങ്ക്ലീഷ് പറയുമ്പോള്‍ അറബി പോലെ തോനുന്നതെന്തുകൊണ്ട്?

5 comments:

Ashly said...

എന്തുകൊണ്ട് ... എന്തുകൊണ്ട് ... എന്തുകൊണ്ട് ...???
സിമ്പിള്‍ : ഓള്‍ ഓഫ് യു are വെരി sweeeettt..... innocent children....

- സാഗര്‍ : Sagar - said...

ഇവന്‍മാരെ ഒക്കെ ഇവിടെ തല്ലിക്കൊല്ലാന്‍ ആളില്ലാത്തത് .. എന്ത് കൊണ്ട് ..?????????????????? ;)

ഹന്‍ല്ലലത്ത് Hanllalath said...

എന്ത് കൊണ്ട്..? :)

Suмα | സുമ said...

നിങ്ങടെ കട്ടയും പടവും മടങ്ങിയോ/മടക്കിച്ചോ???

Ashly said...

helllllooooo......why no posts ?????